Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ ആളല്ല. മാനവികതയിൽ വിശ്വസിക്കുന്നു; എന്റെ അച്ഛൻ എന്നെ ഉപദേശിച്ചത് ഡോക്ടറായി ജനങ്ങളെ സേവിക്കാൻ; യുവമോർച്ച വൈസ് പ്രസിഡന്റ് ആയതിന് പിന്നാലെ പ്രതികരണവുമായി വിദ്യ വീരപ്പൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി വീരപ്പന്റെ മകൾ വിദ്യ വീരപ്പൻ. തന്റെ രാഷ്്ട്രീയം സാമൂഹിക പ്രവർത്തനത്തിൻേറതാണ്. ഞാൻ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ ആളല്ല. മാനവികതയിൽ വിശ്വസിക്കുന്നു -വിദ്യ വീരപ്പൻ പ്രതികരിച്ചു. അച്ഛനെ ഒരുതവണ മാത്രമേ കണ്ടിട്ടുള്ളൂ. സ്‌കൂൾ അവധിക്കാലത്ത് കർണാടകയിലെ ഗോപിനാഥത്തെ മുത്തച്ഛന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു അത്. അന്ന് എനിക്ക് ആറോ ഏഴോ വയസ്സേ ഉണ്ടാകൂ. ഞാൻ കളിക്കുമ്പോൾ അദ്ദേഹം അടുത്തുവന്ന് നന്നായി പഠക്കണമെന്നും ഡോക്ടറായി ജനങ്ങളെ സേവിക്കണമെന്നും ഉപദേശിച്ചു - വിദ്യ കൂട്ടിച്ചേർത്തു.

വീരപ്പന്റെ മൂത്തമകളായ വിദ്യയെ തമിഴ്‌നാട് യുവമോർച്ച വൈസ് പ്രസിഡന്റായി കഴിഞ്ഞ ആഴ്ചയാണ് നിയമിച്ചത്. കമ്മിറ്റിയിൽ വിദ്യറാണി ഉൾപ്പെടെ എട്ട് വൈസ് പ്രസിഡന്റുമാരാണുള്ളത്. ബുധനാഴ്ച പുറത്തിറക്കിയ ഭാരവാഹി പട്ടികയിൽ 'വിദ്യ വീരപ്പൻ' എന്നാണുള്ളത്. നിയമ ബിരുദദാരിയായാണ് വിദ്യ.

ഫെബ്രുവരിയിൽ കൃഷ്ണഗിരിയിൽ നടന്ന ചടങ്ങിൽ പാർട്ടി ദേശീയ സെക്രട്ടറി മുരളീധരറാവുവിന്റെ സാന്നിധ്യത്തിലാണ് വിദ്യറാണി അംഗത്വമെടുത്തത്. വീരപ്പൻ-മുത്തുലക്ഷ്മി ദമ്പതികൾക്ക് വിദ്യറാണി, വിജയലക്ഷ്മി എന്നീ പെൺമക്കളാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP