Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീകോവിലിനുള്ളിൽ കയറിയ മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ മുഴുവൻ തിരച്ചിൽ നടത്തി; കോവിഡു കാലമായതിനാൽ കാണിക്കയിലും ഒന്നും ഉണ്ടായില്ല; വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ്

ശ്രീകോവിലിനുള്ളിൽ കയറിയ മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ മുഴുവൻ തിരച്ചിൽ നടത്തി; കോവിഡു കാലമായതിനാൽ കാണിക്കയിലും ഒന്നും ഉണ്ടായില്ല; വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ മോഷ്ടാവിനെ കണ്ടെത്താൻ പൊലീസ്

സ്വന്തം ലേഖകൻ

പുതുപ്പള്ളി: വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ മോഷണത്തിൽ ദുരൂഹത ഏറെ. വെള്ളിയാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കയറിയ മോഷ്ടാവ് ശ്രീകോവിലിനുള്ളിൽ കയറി മോഷണം നടത്തിയത്. ക്ഷേത്രത്തിനുള്ളിലെ സി.സി.ടി.വി ക്യാമറകൾ നശിപ്പിച്ച ശേഷമാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചിരിക്കുന്നത്.

ലോക്ക് ഡൗണിനു ശേഷം ക്ഷേത്രം തുറന്നു തുടങ്ങിയെങ്കിലും നിയന്ത്രണം ഉണ്ടായിരുന്നതിനാൽ കൂടുതൽ ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല ഈ സാഹചര്യത്തിൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ കാര്യമായ പണം ഉണ്ടായിരുന്നില്ല. രാത്രിയിൽ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ കടന്ന മോഷ്ടാവ് ആദ്യം ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്തു.

ശ്രീകോവിലിനുള്ളിൽ കയറിയ മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ മുഴുവൻ തിരച്ചിൽ നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പിൻവശത്തു കൂടിയാണ് മോഷ്ടാവ് ഉള്ളിൽ കയറിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം, ശ്രീകോവിലിനുള്ളിൽ പ്രവേശിച്ചെങ്കിലും അവിടെ നിന്നും ഒന്നും ലഭിക്കാതെ വന്നതോടെ പുറത്തിറങ്ങിയ മോഷ്ടാവ്, ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചികൾ മൂന്നെണ്ണം തകർത്തു.ഇതിനുള്ളിലുണ്ടായിരുന്ന പണം മോഷ്ടാവ് കവർന്നിട്ടുണ്ട്. തുടർന്നു, ഇവർ രക്ഷപെട്ടു. രാവിലെ ക്ഷേത്രത്തിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്നു, ഈസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. എന്നാൽ തുമ്പൊന്നും കിട്ടിയിട്ടില്ല

ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ നിർമ്മൽ ബോസ് , എസ്‌ഐ രഞ്ജിത്ത് വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ധരും സയന്റിഫിക് എക്സ്പേർട്ടും സ്ഥലത്ത് എത്തിയിരുന്നു. ചേരമാൻ പെരുമാളിന്റെ കാലത്ത് നിർമ്മിച്ച ഈ മഹാക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതും പുരാവസ്തുവകുപ്പിന്റെ മേൽനോട്ടത്തിൽ അടുത്തകാലത്ത് ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതുമാണ്. ഈ ക്ഷേത്രത്തിലെ ഒരേ നടയിൽ സ്ഥിതിചെയുന്ന രണ്ട് കൊടിമരങ്ങൾ ക്ഷേതത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP