Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിച്ച് മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സുലൈമാന്റെ മൃതദേഹം റാബിഗിൽ മറവു ചെയ്തു

കൊറോണ ബാധിച്ച് മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി സുലൈമാന്റെ മൃതദേഹം റാബിഗിൽ മറവു ചെയ്തു

സ്വന്തം ലേഖകൻ

ജിദ്ദ: കൊറോണ ബാധിച്ച് മരണപ്പെട്ട കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സുലൈമാൻ (51) ന്റെ മൃതദേഹം സൗദിയിലെ റാബഗിലെ സുലൈഫ് മഖ്ബറയിൽ മറവ് ചെയ്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അസുഖം ബാധിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിക്കുകയും തുടർന്ന് കമ്പനിയുടെ ഐസൊലേഷൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ ഹൃദയസ്തംഭനം നേരിട്ടതിനാൽ റാബിഗ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

റാബിഗിലെ അറേബ്യൻ ഫാൽ കമ്പനിയിൽ സൂപ്പർ വൈസറായി പത്തു വർഷത്തിലേറെയായി ജോലിചെയ്തു വരികയായിരുന്നു സുലൈമാൻ. ആലപ്പുഴ ചേർത്തല പുതുവൽ നികാർത്തുകൊച്ചുണ്ണിയുടേയും നഫീസയുടെയും മകനാണ്. നസീമ യാണ് ഭാര്യ. റുക്സാന, റുബീന എന്നിവർ മക്കളാണ്. കുടുംബത്തോടൊപ്പം കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് താമസിക്കുന്നത്.

മരണാനന്തര കർമ്മങ്ങൾക്കായുള്ള രേഖകൾ സംബന്ധമായ കാര്യങ്ങൾക്കും മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കും നവോദയ റാബിഗ് യൂണിറ്റ് പ്രസിഡന്റ് മിദ്ലാജ് കൊല്ലം, ഷബീർ കരുവാരക്കുണ്ട്, ഇന്ത്യൻ സോഷ്യൽ ഫോറം റാബിഗ് ബ്രാഞ്ച് ഭാരവാഹികളായ ഷിയാസ് പാങ്ങോട്, ജലീൽ പൂന്തുറ, സാമൂഹ്യപ്രവർത്തകനായ മുഹമ്മദ്കുട്ടി പാണ്ടിക്കാട് എന്നിവർ രംഗത്തുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP