Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്ര ദൗത്യം നിറവേറ്റി വെൽഫെയർ കേരള കുവൈത്ത്; ആദ്യ സൗജന്യ ചാർട്ടർ വിമാനം കോഴിക്കോട് ലാന്റ് ചെയ്തു

ചരിത്ര ദൗത്യം നിറവേറ്റി വെൽഫെയർ കേരള കുവൈത്ത്; ആദ്യ സൗജന്യ ചാർട്ടർ വിമാനം കോഴിക്കോട് ലാന്റ് ചെയ്തു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതകാലം തള്ളി നീക്കിയ പ്രവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് വെൽഫെയർ കേരള കുവൈത്ത് ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനം ശനിയാഴ്ച കോഴിക്കോട്ടേക്ക് പറന്നു. ഉച്ചക്ക് 1:30 ന് കുവൈത്ത് എയർപോർട്ട് ടെർമിനൽ 5 ൽ നിന്നും പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം രാത്രി 8:30ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 4 കൈകുഞ്ഞുകൾ ഉൾപ്പെടെ 164 യാത്രയക്കാരാണ് കുവൈത്തിൽ നിന്നും ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ ചാർട്ടർ വിമാനത്തിൽ നാടണഞ്ഞത്. പ്രമുഖ എയർലൈൻ കമ്പനിയായ ജസീറ എയർവേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് ഇത്രയും പേർക്ക് യാത്രാ സൗകര്യം ഒരുക്കിയത്.

മുഴുവൻ യാത്രക്കാർക്ക് പൂർണ്ണമായും സൗജന്യമായാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാർക്കുള്ള പി.പി.ഇ കിറ്റുകളും ലഖുഭക്ഷണവും എയർപോർട്ടിൽ വെച്ചു ടീം വെൽഫെയർ വളണ്ടിയർമാർ വിതരണം ചെയ്തു. എല്ലാ യാത്രക്കാർക്കും പോക്കറ്റ് മണിയായി 2500 രൂപ മൂല്യമുള്ള 10 ദീനാർ വീതം നൽകിയത് പ്രതിസന്ധി കാലത്ത് ഒന്നുമില്ലാതെ മടങ്ങുന്നവർക്ക് വലിയ ആശ്വാസമായി.

ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ, പ്രായാധിക്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിരുന്നത്. ജനകീയ പങ്കാളിത്തത്തോടെയുള്ള ചാർട്ടർ വിമാന പദ്ധതിക്ക് പ്രവാസി സമൂഹത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. നിരവധി പ്രവാസി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും പിന്തുണയുമായി രംഗത്ത് വന്നു.

ഗൾഫ് നാടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ചരിത്ര ദൗത്യം നിർവ്വഹിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ഇത് മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്നും വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയുദ്ധീൻ പറഞ്ഞു. ഈ പദ്ധതിയുമായി സഹകരിച്ച സംഘടനകൾക്കും കൂട്ടായ്മകൾക്കും വ്യക്തികൾക്കും അവർ പ്രത്യേകം നന്ദി അറിയിച്ചു

അൻവർ സയീദ് ചാർട്ടർ വിമാന പദ്ധതിക്ക് നേതൃത്വം നൽകി. അൻവർ ഷാജി, ഖലീലുറഹ്മാൻ, ലായിക്, വിനോദ് പെരേര, അനിയൻ കുഞ്ഞ്, അശ്ക്കർ മാളിയേക്കൽ, നജീബ് സി.കെ, ഷൗക്കത്ത് വളാഞ്ചേരി, വിഷ്ണു നടേശ്, ഷഫീർ, റഫീഖ് ബാബു എന്നിവർ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP