Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കോട്ടക്കലിൽ റോഡ് ഉദ്ഘാടനം; നഗരസഭ ചെയർമാനടക്കം ഉദ്ഘാടനത്തിനെത്തിയത് ഇരുന്നൂറിലധികം ജനങ്ങൾ മാസ്‌ക് ധരിക്കാതെയും കൂട്ടംകൂടിയും ആളുകളെ പങ്കെടുപ്പിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നടത്തിയ നഗസരസഭ ചെയർമാനെതിരെ പരാതിയുമായി സിപിഎം

ജാസിം മൊയ്ദീൻ

മലപ്പുറം: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ വലിയ ജനക്കൂട്ടത്തെ പങ്കെടുപ്പിച്ച് റോഡ് ഉദ്ഘാടനം നടത്തിയ കോട്ടക്കൽ നഗരസഭക്കെതിരെ പരാതിയുമായ സിപിഐഎം. കോട്ടക്കൽ നഗരസഭയിലെ നവീകരിച്ച ബിഎച്ച് റോഡിന്റെ ഉദ്ഘാടനമാണ് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്തുകൊണ്ട് നിർവ്വഹിച്ചത്.

പരിപാടിയിൽ പങ്കെടുത്തവരിൽ മഹാഭൂരിഭാഗം ആളുകളും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. നഗരസഭ ചെയർമാൻ കെകെ നാസറാണ് ഇന്നലെ വൈകിട്ട് റോഡ് ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പരിപാടി നടത്തിയതിൽ നഗരസഭാ ചെയർമാനെതിരെ പരാതി നൽകുമെന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് സിപിഐ എം കോട്ടക്കൽ ലോക്കൽ സെക്രട്ടറി ടി കബീർ പറഞ്ഞു.

അതേ സമയം മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ നിർദ്ദേശം മറികടന്ന് ആൾക്കൂട്ടം സൃഷ്ടിച്ച് ഉദ്ഘാടന പരിപാടി നടത്തിയ കോട്ടക്കൽ നഗരസഭ പ്രതിനിധികൾക്കെതിരെ മുസ്ലിം ലീഗിലും പ്രതിഷേധം ശക്തമായി. നേരത്തെ ഇത്തരം പരിപാടികളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് പാണക്കാട് ചേർന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി തീരുമാനമെടുത്തിരുന്നു. പ്രാദേശിക തലങ്ങളിൽ നടത്തുന്ന പരിപാടികളിൽ ഇത് പാലിക്കണമെന്ന് നിർദ്ദേശവും നൽകിയിരുന്നു.

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് ഇത്തരം നിരവധി ഉദ്ഘാടന പരിപാടികൾ നടക്കാനുണ്ടെന്ന് മുൻകൂട്ടിക്കണ്ടാണ് മുസ്ലിം ലീഗ് നേതൃത്വം പ്രദേശിക ഘടകങ്ങൾക്ക് ഈ നിർദ്ദേശം നൽകിയത്. എന്നാൽ ഉന്നതാധികാര സമിതിയുടെ നിർദ്ദേശം മുസ്ലിംലീഗ് ഭരിക്കുന്ന കോട്ടക്കൽ നഗരസഭ ചെയർമാൻ തന്നെ ലംഘിച്ചതിനെതിരെ പാർട്ടക്കുള്ളിൽ നിന്ന് തന്നെ പ്രതിഷേധമുയരുന്നുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേരി നഗരസഭയിലും സമാന സംഭവമുണ്ടായിരുന്നു. മഞ്ചേരി നഗരസഭ മന്ദിരത്തിന്റെ ഉദ്ഘാടനം നൂറിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോൾ കോട്ടക്കൽ നഗരസഭയിലും ഇത്തരം പരിപാടി സംഘടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP