Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാഖിലെ മലനിരകളിൽ രഹസ്യമായി പരിശീലിച്ച നൂറോളം ഐഎസ് തീവ്രവാദികളെ വകവരുത്തി ബ്രിട്ടീഷ് രഹസ്യ പൊലീസ്; കൈവിട്ട ഭീകര സാമ്രാജ്യം തിരിച്ചു പിടിക്കാനുള്ള നീക്കം അട്ടിമറിച്ചത് അതീവ രഹസ്യമായി: കൊല്ലപ്പെട്ടവരിൽ ബ്രിട്ടനിൽ നിന്നുള്ള കൊലയാളികളും

ഇറാഖിലെ മലനിരകളിൽ രഹസ്യമായി പരിശീലിച്ച നൂറോളം ഐഎസ് തീവ്രവാദികളെ വകവരുത്തി ബ്രിട്ടീഷ് രഹസ്യ പൊലീസ്; കൈവിട്ട ഭീകര സാമ്രാജ്യം തിരിച്ചു പിടിക്കാനുള്ള നീക്കം അട്ടിമറിച്ചത് അതീവ രഹസ്യമായി: കൊല്ലപ്പെട്ടവരിൽ ബ്രിട്ടനിൽ നിന്നുള്ള കൊലയാളികളും

സ്വന്തം ലേഖകൻ

ബാഗ്ദാദ്: ഇറാഖിലെ മലനിരകളിൽ രഹസ്യമായി പരിശീലിച്ച നൂറോളം ഐഎസ് തീവ്രവാദികളെ ബ്രിട്ടീഷ് രഹസ്യ പൊലീസ് വക വരുത്തി. എലൈറ്റ് എസ്എഎസ് ട്രൂപ് ആണ് ആക്രമണത്തിലൂടെ ബ്രിട്ടീഷ് കൊലയാളികളും അടങ്ങുന്ന തീവ്രവാാദ സംഘത്തെ രഹസ്യമായി വകവരുത്തിയത്. ബാഗ്ദാദിയുടെ മരണത്തെ തുടർന്ന് തകർന്ന് പോയ ഇസ്ലാമിക് സ്റ്റേറ്റിനെ പുനരുജ്ജീവിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി ഇവർ രഹസ്യമായി മലനിരകളിൽ പരിശീലനം നടത്തി വരികയായിരുന്നു. എന്നാൽ വിവരം മണത്തറിഞ്ഞ ബ്രിട്ടീഷ് രഹസ്യ പൊലീസ് നോർത്തേൺ ഇറാഖിൽ നിന്നാണ് ഇവരെ ആക്രമണത്തിലൂടെ വകവരുത്തിയത്.

ഒസാമാ ബിൻലാദനെ ടോറാ ബോറാ മലനിരകളിൽ നിന്നും പിടികൂടിയതിന് സമാനമായിരുന്നു ബ്രിട്ടീഷ് പൊലീസ് വടക്കൻ ഇറാഖിലും നടത്തിയ രഹസ്യ ആക്രമണം. തീവ്രവാദികളെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ബ്രിട്ടീഷ് പൊലീസ് ഇവരിൽ നിന്നും സ്നിപ്പർ റൈഫിൾ, ആയുധങ്ങൾ, ജെറ്റുകൾ, യുകെ റീപ്പർ ഡ്രോണുകളും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി ബ്രിട്ടീഷ് പട്ടാളം ഇവിടെ രഹസ്യമായി പത്തോളം ആക്രമണങ്ങൾ നടത്തിയിരുന്നു. സിറിയയിലും സമാനമായ യുദ്ധങ്ങൾ ബ്രിട്ടീഷ് പട്ടാളം നടത്തുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റുമുട്ടലിൽ യുകെയിൽ നിന്നുള്ള നിരവധി ജിഹാദികളും കൊല്ലപ്പെട്ടു. ഇവരിൽ പലരും മരുഭൂമികളിലെ ജയിലുകളിൽ നിന്നും രക്ഷപ്പെട്ട് തീവ്രവാദി ക്യാമ്പുകളിൽ എത്തപ്പെട്ടവരാണ്. പിടിക്കപ്പെടാതിരിക്കാനായാണ് ഇവർ നോർത്തേൺ ഇറാഖിലെ ഗുഹകളിലും ടണലുകളിലും തമാസിച്ച് പരിശീലിച്ച് പോന്നത്. എന്നാൽ ബ്രിട്ടീഷ് രഹസ്യ പൊലീസ് ഇവരെ പിടികൂടുക ആയിരുന്നു. ഏപ്രിൽ പത്ത് മുതൽ യുകെയുടെ രഹസ്യ പൊലീസും ബ്രിട്ടണിൽ പരിശീലനം സിദ്ധിച്ച ഖുർദിഷ് പട്ടാളക്കാരും ഇവിടെ ആക്രമണം നടത്തുന്നു.

തീവ്രവാദികൾ താമസിച്ചിരുന്ന ഗുഹകൾ അടക്കം ബ്രിട്ടീഷ് പൊലീസ് തകർത്തു കളഴഞ്ഞു. ഏപ്രിൽ 28ന് എസ്എഎസും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടു. അപ്പോഴാണ് ഹാമ്റിൻ മലനിരകളിൽ ജിഹാദികൾ ാെളിച്ചിരിക്കുന്നതായി സ്പെഷ്യൽ ഫോഴ്സുകൾ കണ്ടെത്തിയത്. പിന്നീട് ജിഹാദികൾ താവളമടിച്ചിരുന്ന ആറോളം ഗുഹകളാണ് സൈന്യം തകർത്തത്. ഏപ്രിലിൽ നടന്ന ആക്രമണത്തിന് ശേഷം മെയിൽ അഞ്ചോളം ഏറ്റുമുട്ടലുകളും നടന്നു.

ഇക്കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിലും നിരവധി ബ്രിട്ടീഷ് തീവ്രവാദികൾ അടക്കം കൊല്ലപ്പെട്ടു. അതേസമയം പട്ടാളക്കാർക്കൊന്നും ആക്രമണത്തിൽ പരിക്കേൽക്കുകയോ ജീവൻ നഷ്ടമാകുകയോ ചെയ്തിട്ടില്ല. പ്രദദേശത്ത് നിന്ന് ഐഎസ് തീവ്രവാദികളെ വേരോടെ പിഴുതെറിഞ്ഞാണ് സൈന്യം തിരികെ മടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP