Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്: വിചാരണ ജൂലൈ 21ന്; 46 കാരനായ പ്രതി അൻസാർ 65 കാരി സൈനബയെ തട്ടം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് വീട്ടിൽ കവർച്ചാശ്രമത്തിനിടെ; എട്ടുവർഷം മുമ്പത്തെ കൊലപാതകക്കേസിൽ 61 സാക്ഷികൾ

മലപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസ്: വിചാരണ ജൂലൈ 21ന്; 46 കാരനായ പ്രതി അൻസാർ 65 കാരി സൈനബയെ തട്ടം ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് വീട്ടിൽ കവർച്ചാശ്രമത്തിനിടെ; എട്ടുവർഷം മുമ്പത്തെ കൊലപാതകക്കേസിൽ 61 സാക്ഷികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയതായിരുന്നു പ്രതി തനിച്ചു താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയത് 2012ലാണ്. പ്രതിയെക്കണ്ട് സൈനബ ബഹളം വെച്ചതോടെ ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായെന്ന് പ്രോസിക്യൂഷൻ കേസ്. വിചാരണ ജൂലൈ 21ന് ആരംഭിക്കും.

തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ചു കയറി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജൂലൈ 21ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്)യിൽ ആരംഭിക്കും. കൊണ്ടോട്ടി മുതുവല്ലൂർ കുഴിഞ്ഞിളം കുന്നന്മുക്കിൽ അവുഞ്ഞിക്കാട് കുഞ്ഞാലന്റെ ഭാര്യ കുന്നൻ സൈനബ (65) ആണ് കൊല്ലപ്പെട്ടത്. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ കോളനി ബീച്ചിൽ കാഞ്ഞിരത്തുംവീട്ടിൽ കോയമോൻ എന്ന അൻസാർ (46) ആണ് പ്രതി. 2012 സെപ്റ്റംബർ നാലിന് രാത്രിയാണ് കേസിന്നാസ്പദമായ കൊലപാതകം നടന്നത്.

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സൈനബക്ക് മക്കളില്ല. സഹോദരന്റെ വീടിന് സമീപം വീട് വെച്ച് താമസിച്ചു വരികയായിരുന്നു. മോഷണം ലക്ഷ്യമാക്കി വീടിനകത്ത് കയറിയതായിരുന്നു പ്രതി. പ്രതിയെക്കണ്ട് സൈനബ ബഹളം വെച്ചതോടെ ഇവരുടെ തട്ടം ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിച്ചത് മരണത്തിന് കാരണമായെന്നാണ് പ്രോസിക്യൂഷൻ കേസ്. പിറ്റേന്ന് രാവിലെയാണ് സൈനബ മരിച്ചതായി ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. സൈനബയുടെ മാല, വളകൾ, കമ്മലുകൾ എന്നിവ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഈ ആഭരണങ്ങൾ പിന്നീട് പൊലീസ് കോഴിക്കോട് മേലെ പാളയത്തെയും ചേളാരിയിലെയും ജൂവലറികളിൽ നിന്നും കണ്ടെടുത്തിരുന്നു. പ്രതി കാറിൽ സൈനബയുടെ വീട്ടിലെത്തിയത് കണ്ട അയൽവാസിയടക്കം കേസിൽ ആകെ 61 സാക്ഷികളുണ്ട്.

കൊണ്ടോട്ടി സി ഐയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും. എട്ടു വർഷം മുമ്പ് നടന്ന ഈ കൊലപാതക കേസിന്റെ വിചാരണ 2019 ജൂലൈ 17നും സെപ്റ്റംബർ 18നും ഇതേ കോടതി ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി ഹാജരാകാത്തതിനെ തുടർന്ന് വിചാരണ നീണ്ടു പോകുകയായിരുന്നു. നിരവധി വിവാഹ തട്ടിപ്പു കേസുകളിലും പ്രതിയായ കോയമോൻ ഇത്തരത്തിലുള്ള ഒരു വിവാഹത്തിലൂടെയാണ് സൈനബ തനിച്ചാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയതും കവർച്ച ആസൂത്രണം ചെയ്തതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP