Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈനയിൽ നിന്നും ആ വൈറസ് പൊട്ടിപ്പുറപ്പെട്ടത് അബദ്ധത്തിൽ തന്നെ; വുഹാൻ ലാബിനെ കുറിച്ചുള്ള രേഖകൾ പുറത്തുവിട്ട് അമേരിക്ക

ചൈനയിൽ നിന്നും ആ വൈറസ് പൊട്ടിപ്പുറപ്പെട്ടത് അബദ്ധത്തിൽ തന്നെ; വുഹാൻ ലാബിനെ കുറിച്ചുള്ള രേഖകൾ പുറത്തുവിട്ട് അമേരിക്ക

സ്വന്തം ലേഖകൻ

വുഹാൻ: കോവിഡ് രോഗം പടർന്ന് പിടിക്കാൻ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. 'ചൈനീസ് വൈറസ്' എന്നും ട്രംപ് കൊറോണ വൈറസിനെ വിളിച്ചിരുന്നു. ഇതുമൂലം ചൈനയും അമേരിക്കയുമായി ശീതയുദ്ധവും ആരംഭിച്ചു. കോവിഡ് പടരാൻ കാരണം വുഹാനിലെ വൈറസ് ലാബിലെ മതിയായ പരിശീലനം ലഭിക്കാത്ത ഗവേഷകർക്ക് സംഭവിച്ച അബദ്ധമാണെന്നും അതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവ് ഉണ്ടെന്ന് പ്രസിഡന്റ് ട്രംപും മറ്റ് വൈറ്റ്ഹൗസ് ഉന്നതോദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കൻ മാധ്യമ സ്ഥാപനമായ വാഷിങ്ടൺ പോസ്റ്റ് ഇത് സംബന്ധിച്ച് കോടതിയിലേക്ക് നീങ്ങി.

അമേരിക്കൻ ഭരണകൂടം തെളിവുകൾ പുറത്തുവിടണം എന്നായിരുന്നു ആവശ്യം. തുടർന്ന് ഇപ്പോൾ 2018 മുതലുള്ള ഭരണകൂടത്തിന്റെ കൈവശമുള്ള ആഭ്യന്തര രേഖകൾ പുറത്ത് വിട്ടിരിക്കുകയാണ്. രേഖകളിൽ അപകടത്തെ തുടർന്ന് വൈറസ് പുറത്തെത്തിയെന്നോ എത്തിയില്ലെന്നോ പറഞ്ഞിട്ടില്ല. അതിനുള്ള സാധ്യതകൾ മാത്രമാണ് പറയുന്നത്. എന്നാൽ ഈ സാധ്യത ശാസ്ത്ര ലോകം പോലും തള്ളിക്കളയുന്നില്ല. കാരണം വവ്വാലുകളിൽ നിന്നും ശേഖരിച്ച കൊറോണ വൈറസുമായി കോവിഡ് 19 പരത്തുന്ന വൈറസിന് സാമ്യമില്ല എന്നത് തന്നെ.

2018 അമേരിക്കൻ അധികൃതർ വുഹാനിലെ ലാബ് സന്ദർശിച്ചിരുന്നു. ഗവേഷകരുടെയും ടെക്നീഷ്യന്മാരുടെയും വളരെ ഗൗരവമേറിയ കുറവ് അന്ന് ലാബിലുണ്ടായിരുന്നു. മൃഗങ്ങളിലെ സാർസ് വൈറസുകളെ കുറിച്ച് അവർ പഠനം നടത്തിയിരുന്നു എന്നാൽ മനുഷ്യനിലെ സാർസ് കൊറോണ വൈറസുകളെ കുറിച്ച് പഠിക്കാൻ ഉന്നത കമ്മീഷന്റെ വ്യക്തമായ അനുമതി വേണമായിരുന്നു. എന്നാൽ രേഖകളുടെ കണ്ടെത്തലുകളെ സർവകലാശാല വിദഗ്ദ്ധർ തള്ളിക്കളയുന്നു. അമേരിക്കയിലെ ഇന്റലിജൻസ് ഡയറക്ടർ ഓഫീസ് തള്ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. രോഗം പടരാൻ കാരണം മൃഗങ്ങളിൽ നിന്നും പടർന്നതാണോ വുഹാനിലെ ലാബിൽ നിന്നും വന്നതാണോ എന്നത് ഓഫീസ് പരിശോധിക്കുന്നേയുള്ളൂ എന്നാണ് അറിവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP