Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിംഗപ്പൂരിൽ ഓഗസ്റ്റ് പകുതിയോടെ എല്ലാ വിദേശ തൊഴിലാളികളിലും കോവിഡ് ടെസ്റ്റ് നടത്തും; മൾട്ടി മിനിസ്ട്രി ടാസ്‌ക്‌ഫോഴ്‌സ് പറയുന്നത് ഇങ്ങനെ

സിംഗപ്പൂരിൽ ഓഗസ്റ്റ് പകുതിയോടെ എല്ലാ വിദേശ തൊഴിലാളികളിലും കോവിഡ് ടെസ്റ്റ് നടത്തും; മൾട്ടി മിനിസ്ട്രി ടാസ്‌ക്‌ഫോഴ്‌സ് പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

സിംഗപ്പൂർ: ഡോർമിറ്ററികളിൽ താമസിക്കുന്ന എല്ലാ വിദേശ തൊഴിലാളികളിലും ഓഗസ്റ്റ് പകുതിയോടെ കോവിഡ് -19 ടെസ്റ്റ് നടത്തുമെന്ന് മൾട്ടി മിനിസ്ട്രി ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു. 'ഓഗസ്റ്റ് പകുതിയോടെ ഈ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഒരുപക്ഷേ അതിനേക്കാൾ നേരത്തെ തന്നെ' എന്ന് ടാസ്‌ക് ഫോഴ്സിന്റെ കോ-ചെയർ ലോറൻസ് വോംഗ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

സിംഗപ്പൂരിലെ ഡോർമിറ്ററികളിൽ താമസിക്കുന്ന 300,000 വിദേശ തൊഴിലാളികളിൽ 232,000 പേർ വ്യാഴാഴ്ച വരെ സുഖം പ്രാപിക്കുകയോ വൈറസ് ബാധിതരല്ലെന്ന് കണ്ടെത്തുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിദേശ തൊഴിലാളികളുടെ താമസം ഐസൊലേഷൻ സെന്ററുകളായി പ്രഖ്യാപിക്കാൻ തുടങ്ങി ഏകദേശം നാല് മാസത്തിന് ശേഷമാണ് ഇത് വരുന്നത്.

എല്ലാ തൊഴിലാളികളെയും വിലയിരുത്താൻ ഗവൺമെന്റിന് ഇത്രയധികം സമയമെടുക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, ഡോർമിറ്ററികൾ കൊറോണാ മുക്തമാക്കുന്നത് ഒരു വലിയ ദൗത്യമാണെന്ന് വോംഗ് പറഞ്ഞു. തൊഴിലാളികളെ ഒരിക്കൽ മാത്രം പരീക്ഷിക്കുകയമല്ല, കോവിഡ്19 പോസിറ്റീവ് തൊഴിലാളികളെ ശ്രദ്ധാപൂർവ്വം വേർതിരിക്കുകയും, തുടക്കത്തിൽ ലക്ഷണമില്ലാത്തവരിൽ ചിലരെ വീണ്ടും പരിശോധിക്കുകയും രോഗബാധിതനായ വ്യക്തിയുായി അടുത്തു ബന്ധപ്പെട്ടവരെ ക്വാറന്റൈനിലാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴും ശേഷിക്കുന്ന തൊഴിലാളികൾ അവരുടെ അവസാന ടെസ്റ്റിനായി കാത്തിരിക്കുകയാണെന്ന് ദേശീയ വികസന മന്ത്രി കൂടിയായ വോംഗ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP