Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാൻ മറക്കേണ്ടാ; പ്രത്യേകിച്ചും ഷോപ്പിംഗിന് ഇറങ്ങുമ്പോൾ; കരുതലെടുത്തില്ലെങ്കിൽ പിടി വീഴും

പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കാൻ മറക്കേണ്ടാ; പ്രത്യേകിച്ചും ഷോപ്പിംഗിന് ഇറങ്ങുമ്പോൾ; കരുതലെടുത്തില്ലെങ്കിൽ പിടി വീഴും

സ്വന്തം ലേഖകൻ

ഡബ്ലിൻ: അയർലന്റിൽ ഫേസ് മാസ്‌കുകൾ നിർബന്ധമാക്കിയിരിക്കുകയാണ്. വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ കരുതലോടെ മാസ്‌ക് ധരിച്ചില്ലെങ്കിൽ പിടിവീഴുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ഷോപ്പിംഗിന് ഇറങ്ങുമ്പോൾ. രാജ്യത്തെ എല്ലാ ഷോപ്പുകളിലും ഫെയ്‌സ് മാസ്‌കുകൾ നിർബന്ധമാക്കി കൊറോണയ്‌ക്കെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് സർക്കാർ. ഇതിനുള്ള നിയമ നിർമ്മാണം നടക്കുകയാണ് ഇപ്പോൾ.

പൊതു ഗതാഗത സംവിധാനത്തിൽ ഫേസ് മാസ്‌ക് ധരിക്കുന്നത് നിർബന്ധിതമാക്കിയ നിയമം ഈ ആഴ്ച പ്രാബല്യത്തിൽ വന്നിരുന്നു. ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ പ്രത്യേക പാർട്ടീഷനില്ലെങ്കിൽ ഉപഭോക്താക്കളുമായി രണ്ട് മീറ്റർ അകലം പാലിക്കുകയും ഫെയ്സ് മാസ്‌കുകൾ ധരിക്കണമെന്നും പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ വ്യക്തമാക്കി.

റീട്ടെയിൽ സ്റ്റാഫുകൾക്കായി ചില്ലറവ്യാപാര സ്ഥാപനങ്ങളിലെ ക്യാഷ് കൗണ്ടറുകൾക്കും ചുറ്റും സ്‌ക്രീനുകൾ സ്ഥാപിക്കുന്നതടക്കം വിവിധ സുരക്ഷാക്രമീകരണങ്ങൾ ഇതിനകം സജ്ജമാക്കിയിട്ടുണ്ടെന്ന് റീടെയ്ൽ അയർലണ്ട് ഡയറക്ടർ അർനോൾഡ് ദില്ലൺ പറഞ്ഞു.

കോവിഡ് -19ന്റെ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കടകളിലും സൂപ്പർമാർക്കറ്റുകളിലും ഫേസ് മാസ്‌ക് നിർബന്ധമാക്കണമെന്ന് നേരത്തെ മാൻഡേറ്റ് ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP