Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വർണമെല്ലാം കള്ളക്കടത്ത് മുതലെന്ന് തിരിച്ചറിഞ്ഞതോടെ കോഴിക്കോട്ടെ ഹെസ ജൂവലറിയുടമയുടെ കൊടുവള്ളിയിലെ വീട്ടിൽ റെയ്ഡ്; കസ്റ്റംസിന്റെ പരിേേശാധന ജൂവലറി ഉടമ ഷെമീറിന്റെ വീട്ടിൽ; കള്ളക്കടത്തിനായി സ്വർണം നിക്ഷേപിച്ചവരുടെ പട്ടികയിൽ ഷെമീറുമുണ്ടെന്ന് സൂചന; കേസിൽ രണ്ട് കോഴിക്കോട് സ്വദേശികൾ കൂടി അറസ്റ്റിൽ; മലബാറിലെ എല്ലാ സ്വർണക്കടകളിലും കസ്റ്റംസ് വേട്ട തുടരും

സ്വർണമെല്ലാം കള്ളക്കടത്ത് മുതലെന്ന് തിരിച്ചറിഞ്ഞതോടെ കോഴിക്കോട്ടെ ഹെസ ജൂവലറിയുടമയുടെ കൊടുവള്ളിയിലെ വീട്ടിൽ റെയ്ഡ്; കസ്റ്റംസിന്റെ പരിേേശാധന ജൂവലറി ഉടമ ഷെമീറിന്റെ വീട്ടിൽ; കള്ളക്കടത്തിനായി സ്വർണം നിക്ഷേപിച്ചവരുടെ പട്ടികയിൽ ഷെമീറുമുണ്ടെന്ന് സൂചന; കേസിൽ രണ്ട് കോഴിക്കോട് സ്വദേശികൾ കൂടി അറസ്റ്റിൽ; മലബാറിലെ എല്ലാ സ്വർണക്കടകളിലും കസ്റ്റംസ് വേട്ട തുടരും

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോട് അരക്കിണറിലുള്ള ഹെസ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉടമയുടെ കൊടുവള്ളിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി. ജൂവലറിയിൽ വിൽപനക്ക് വെച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥാപന ഉടമ ഷെമീറിന്റെ കൊടുവള്ളി കളരാന്തിരിയുള്ള വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയത്. സ്വർണ്ണക്കടത്ത് കേസിൽ ഷെമീറിനും പങ്കുള്ളതായി കസ്റ്റംസിന് സൂചന ലഭിച്ചതായാണ് വിവരം. സ്വർണ്ണക്കള്ളക്കടത്തിനായി നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ ഹെസ ജൂവലറി ഉടമകളും ഉണ്ടൈന്നാണ് സൂചന. സ്ഥാപനത്തിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേ സമയം സ്വർണ്ണക്കടത്ത് കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്.

ഇന്നലെ അരക്കിണർ ഹെസ്സ ഗോൾഡിൽ നടന്ന റെയ്ഡിൽ മഴുവൻ സ്വർണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു, സ്വർണ്ണ കടത്തോടെ നിരവധി കടകൾ സംശയ നിഴലിലാണ്. കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളിൽ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോൺസുലേറ്റുമായി ബന്ധമുള്ള സ്വർണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയായിരുന്നു ഹെസ്സ ഗോൾഡ് ആൻഡ് ഡയമണ്ടിൽ കസ്റ്റംസ് പരിശോധന നടന്നത്. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കിടെയാണ് രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുഴുവൻ സ്വർണവും പിടിച്ചെടുത്തത്. മുഴുവൻ സ്വർണ്ണവും കള്ളക്കടത്തിലൂടെ എത്തിയതെന്നതാണ് വിലയിരുത്തൽ. ഇങ്ങനെ ഓരോ കടയിലും എത്തി കണക്കിൽ ഇല്ലാത്ത സ്വർണം പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തിൽ ഉടനീളം ഈ പ്രക്രിയ തുടരും. സ്വർണ്ണ കള്ളക്കടത്തിന് തടയിടാനുള്ള നീക്കമാണ് ഇത്.

ജൂവലറിയിൽ പങ്കാളിത്തമുള്ള ഷമീം, ജിഫ്‌സൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരിഞ്ഞിക്കലിലെ ഒരു വീട്ടിൽ റെയ്ഡ് നടത്തുകയും രേഖകൾ പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് തുടരും. ഇത് തിരുവനന്തപുരത്തേക്കും നീളും. അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിലും കസ്റ്റംസ് തെരച്ചിൽ നടത്തി. ഒന്നര വർഷമായി ഫൈസൽ ഇവിടേക്ക് വന്നിട്ട്. ആദ്യം വീട് പൂട്ടി സീൽ വെക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ താക്കോൽ ഉണ്ടെന്ന് മനസ്സിലാക്കി വീട് തുറക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കസ്റ്റംസ് സംഘം കയ്പമംഗലം മൂന്ന് പീടികയിലുള്ള വീട്ടിലെത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഒന്നര വർഷമായി ഫൈസൽ ഫരീദ് ഇവിടേക്ക് വന്നിട്ടില്ല. ഇയാളുടെ മാതാപിതാക്കൾ ഇവിടെ താമസിച്ചിരുന്നെങ്കിലും ഒന്നര മാസം മുന്പ് ഫൈസലിന്റെ പിതാവ് കൊറോണ ബാധിച്ച് മരിച്ചിരുന്നു. തുടർന്ന് മാതാവ് ഈ വീട്ടിൽ നിന്നും താമസം മാറി. ഫൈസലിനെ കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളോട് അന്വേഷണ സംഘം ചോദിച്ചെങ്കിലും നാടുമായി ബന്ധമില്ലന്നാണ് അറിയാൻ കഴിഞ്ഞത്. സ്വർണക്കടത്തിനായി സംസ്ഥാന സർക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയാണ് പ്രതികൾ ക്സ്റ്റംസ് ക്ലിയറൻസ് നേടിയിരുന്നതെന്ന് കണ്ടെത്തൽ അതീവ നിർണ്ണായകമാണ്. ഇതോടെ കേസിലെ അന്വേഷണം ശക്തമാക്കി.

പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. കേസിലെ ഒന്നാം പ്രതിയും യുഎഇ കോൺസുലേറ്റ് മുൻ ജീവനക്കാരനുമായ സരിത്തിന്റെ സഹൃത്ത് അഖിലിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. അന്വേഷണ വിധേയമായി കസ്റ്റംസ് അഖിലിനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സരിത്തിന്റെ വീട്ടിൽ നിന്നും കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ച ലാപ് ടോപ്പ്, സീൽ നിർമ്മിച്ച മെഷീൻ എന്നിവ കസ്റ്റംസ് കണ്ടെടുത്തു. കസ്റ്റംസ് ക്ലിയറൻസ് സ്വന്തമാക്കുന്നതിനായി വ്യാജ രേഖകൾ ഇവ ഉപയോഗിച്ച് നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അഖിലിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യുകയാണ്. സരിത്തിനേയും സംഘത്തിനേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഖിലിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഫൈസൽ ഫരീദിന് വേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. തൃശൂർ കയ്പമംഗലത്തെ ഇയാളുടെ വീട്ടിലെത്തി കസ്റ്റംസ് തെരച്ചിൽ നടത്തി. ഒന്നര വർഷമായി ഒഴിഞ്ഞുകിടക്കുന്ന വീട് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ സീൽ ചെയ്ത് പൂട്ടാനാണ് കസ്റ്റംസ് സംഘം എത്തിയത്. എന്നാൽ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ പക്കൽ താക്കോലുണ്ടെന്ന് അറിഞ്ഞതോടെ തെരച്ചിൽ നടത്തുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP