Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനം ടിവിക്ക് നേരെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഭീകരരുടെ ഭീഷണി; ഈ ലോകത്തുനിന്ന് വിടപറയാൻ തയ്യാറായിക്കൊള്ളാൻ ഭീകര സന്ദേശം; ചാനൽ തകർക്കുമെന്നും മുന്നറിയിപ്പ്; ഓഫീസുകളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ; ഓഫീസുകൾക്ക് പൊലീസ് കാവലും; ഭീഷണി എത്തിയത് ഐ.എസ് കേരളഘടകം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജനം ടിവിക്ക് നേരെ ഐ.എസ് ഭീകരാക്രമണ ഭീഷണി. ജനം ടിവി തകർക്കുമെന്നാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ജീവനക്കാരെ വകവരുത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. കേരള പൊലീസ് ചീഫ് ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം ജനം ടിവി അധികൃതരെ അറിയിച്ചിരിക്കുന്നത്. തുടർന്ന് എല്ലാ ഓഫീസുകൾക്കും പൊലീസ് സുരക്ഷ നലകിയിട്ടുണ്ട്. ഐഎസിന്റെ വെബ് സൈറ്റിലും ജനം ടിവിക്കെതിരെയുള്ള ആക്രമണ ഭീഷണി നൽകിയിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റഗ്രാം ചാനലിലാണ് ജനം ടിവിക്കെതിരെ ഭീഷണി വന്നിരിക്കുന്നത്. ജനം ടിവിക്ക് മുജാഹിദുകളുടെ സന്ദേശം എന്ന തലക്കെട്ടോടെയാണ് സന്ദേശം ആരംഭിക്കുന്നത്. ഈ ലോകത്തുനിന്ന് വിടപറയാൻ തയ്യാറായിക്കൊള്ളാനും സന്ദേശത്തിൽ പറയുന്നുണ്ട്.

അതേ സമയം ജനം ടിവിക്ക് നേരെയുള്ള ഭീകരാക്രമണ ഭീഷണി സർക്കാർ ഗൗരവത്തോടെ എടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ജനത്തിന് ആവശ്യമായ സുരക്ഷ സജ്ജമാക്കണം. ഐഎസ് റിക്രൂട്‌മെന്റ് അടക്കമുള്ള വാർത്തകൾ സധൈര്യം പുറത്തുകൊണ്ടുവന്നതിലുള്ള വൈരാഗ്യമാണ് ഭീഷണിക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക് സ്റ്റേറ്റ് കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റഗ്രാം ചാനലിലാണ് ജനം ടിവിയ്‌ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്. ജനം ടിവിക്ക് മുജാഹിദുകളുടെ സന്ദേശം എന്ന തലക്കെട്ടോടെയാണ് സന്ദേശം ആരംഭിക്കുന്നത്. ഈ ലോകത്തുനിന്ന് വിടപറയാൻ തയ്യാറായിക്കൊള്ളാനും സന്ദേശത്തിൽ പറയുന്നുണ്ട്.ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനം ടിവി ഓഫീസുകളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP