Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമർനാഥ് ക്ഷേത്ര ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്; ദർശനത്തിലൂടെ താൻ അനുഗ്രഹീതനായെന്ന് ട്വീറ്റ്

അമർനാഥ് ക്ഷേത്ര ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്; ദർശനത്തിലൂടെ താൻ അനുഗ്രഹീതനായെന്ന് ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ജമ്മു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അമർനാഥ് ക്ഷേത്രത്തിലെത്തി. ദേശീയ പാത 44 ആക്രമിക്കാൻ ഭീകരവാദികൾ ലക്ഷ്യമിടുന്നതായി കരസേന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദർശനം. കശ്മീരിലും ലഡാക്കിലുമായി നടത്തിയ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായിരുന്നു സന്ദർശനം. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാജ്നാഥ് സിങ് തന്റെ ട്വീറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

അമർനാഥ് സന്ദർശിച്ച് അനുഗ്രഹീതനായിയെന്നാണ് സന്ദർശനത്തേക്കുറിച്ച് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തത്. അമർനാഥ് യാത്രികരെ ഭീകരവാദികൾ ലക്ഷ്യമിടുന്നതായും ദേശീയ പാത 44 ലൂടെ യാത്ര സെൻസിറ്റീവാണെന്നും കരസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അമർനാഥ് യാത്ര സമാധാനപരമായി നടത്താൻ സേന സജ്ജമാണെന്നും ബ്രിഗേഡിയർ വി എസ് താക്കൂർ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് രാജ്നാഥ് സിങ് ലേയിലെത്തിയത്. ഫീൽഡ് കമാൻഡറുമാരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് രാജ്നാഥ് സിങ് അമർനാഥിലെത്തിയത്. കരസേനാ മേധാവി എംഎം നരവനേ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് തുടങ്ങിയവരും രാജ്നാഥ് സിംഗിനെ അനുഗമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP