Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'മഞ്ഞപ്പട'യുടെ ജേഴ്‌സി ഇനി ആരാധകർ ഒരുക്കും; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്കായി കിറ്റ് ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

'മഞ്ഞപ്പട'യുടെ ജേഴ്‌സി ഇനി ആരാധകർ ഒരുക്കും; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്കായി കിറ്റ് ഡിസൈനിങ് മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി: ഐഎസ്എൽ സീസൺ 7 ലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ജേഴ്‌സികൾ ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരമൊരുക്കി കെബിഎഫ്സി. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങൾ മത്സരത്തിൽ ധരിക്കുന്നത്തിനുള്ള ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്‌സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ആരാധകർക്ക് ഇതിലൂടെ ലഭിക്കുക.

കോവിഡ് 19 മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്ന മുൻനിര പ്രവർത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള ക്ലബിന്റെ കാമ്പെയ്നായ #സല്യൂട്ട്ഔർഹീറോസ് #SaluteOurHeroes എന്നതായിരിക്കും ജേഴ്‌സി രൂപകൽപ്പനയുടെ തീം. ഈ കിറ്റ് അവരുടെ ധീരമായ ഹൃദയങ്ങൾക്ക് ഒരു ആദരവ് അർപ്പിക്കുന്നതാകും. 2020 ജൂലൈ 17 മുതൽ 26രെ മത്സരത്തിനായി ഡിസൈനുകൾ സമർപ്പിക്കാം. തിരഞ്ഞെടുത്ത ഡിസൈൻ ഐഎസ്എൽ സീസൺ 7നായുള്ള ക്ലബിന്റെ മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്‌സി അവതരിപ്പിക്കൽ ചടങ്ങിൽ പങ്കാളിയാകാനുള്ള അവസരം ലഭിക്കും.

ഈ മത്സരത്തിന്റെ ഭാഗമാകുന്നത് വളരെ ലളിതമാണ്. മുകളിൽ പറഞ്ഞ തീമിനെ അടിസ്ഥാനമാക്കി ഒരു ജേഴ്‌സി രൂപകല്പന ചെയ്യുകയും, അന്തിമ രൂപകൽപ്പന അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ #സല്യൂട്ട്ഔർഹീറോസ് #SaluteOurHeroes എന്ന ക്ലബ്ബിന്റെ ഹാഷ്ടാഗ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യുകയുമാണ് ഒരു ആരാധകൻ ചെയ്യേണ്ടത്.

കൂടാതെ ഡിസൈനുകൾ ജെപിഇജി, പിഎൻജി, അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ (JPEG/PNG/PDF)

[email protected]  ലേക്ക് ഇമെയിൽ ചെയ്യാം. ഡിസൈൻ മാർഗ്ഗനിർദേശങ്ങൾ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://blog.keralablastersfc.in/kit-design-contest/ യിൽ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP