Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ മൊബെലിറ്റി പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കി സർക്കാർ നടപടി; മുഖം രക്ഷിക്കൽ നടപടി സിപിഎം കേന്ദ്ര നേതൃത്വവും എതിർപ്പുമായി രംഗത്ത് വന്നതോടെ; കരിമ്പട്ടികയിലുള്ള കമ്പനിയുമായി സർക്കാർ പാടില്ലെന്ന് പാർട്ടി കേന്ദ്ര നേതൃത്വവും; സ്വർണക്കടത്ത് കേസിൽ സർക്കാരിന്റെ ഐടി സെക്രട്ടറി അന്വേഷണ പരിധിയിൽ നിൽക്കുമ്പോൾ വിവാദ കരാർ ഒഴിവാക്കി തടിതപ്പാൻ പിണറായി സർക്കാർ നീക്കം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇ മൊബെലിറ്റി പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ മാറ്റി. കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാണ് സർക്കാർ മുഖം രക്ഷിക്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രൈസ് വാട്ടർ കൂപ്പറുമായി തുടർസഹകരണം ഉണ്ടാകില്ലെന്നും സര്ഡക്കാർ വ്യക്തമാക്കുന്നു. കരിമ്പട്ടികയിലുള്ള കമ്പനികളുമായി സർക്കാർ സഹകരിക്കേണ്ടത് ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. പി.വി..സി കരാറിനെ ഓഴിവാക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയതിന് പിന്നിലെയാണ് കൾസൾട്ടൻസിസ്ഥാനത്ത് നിന്ന് പ്രൈസ് വാട്ടർ കൂപ്പറിനെ നീക്കി നടപടി കടുപ്പിച്ചത്. ഗഗാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പ്രതിയായതോടെയാണ് ഇവരെ താത്കാലികമായി നിയമിച്ടച പ്രൈസ് വാട്ടറിനെതിരെ ആരോപണം നിറഞ്ഞത്. സ്വർണക്കടത്തിൽ എൻ ഐ എ പിടിയിലായ സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഐ ടി ഇൻഫ്രാസ്ടക്ചർ വ്യക്തമാക്കിയിരുന്നു.സ്വപ്ന സുരേഷനിന് മതിയായ യോഗ്യത ഇല്ലാതെയായിരുന്നു സ്പേസ് പാർക്കിൽ ജനറൽ മാനേജറായി നിയമിച്ചതെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് വിശദീകരണം തേടിയത്. ഇതിന് നൽകിയ വിശദീകരണം സ്വീകാര്യമല്ലെന്ന നിലപാടാണ് ഐടി ഇൻഫ്രാസ്ടക്ചർ ലിമിറ്റഡിന്റെത്. ഇതേ തുടർന്ന് അവർക്ക് നിയമപരമായ നോട്ടീസും നൽകിയിരുന്നു പിന്നാലെയാം് കൺസൾട്ടൻസി സ്ഥാനം നീക്കം ചെയ്ത് നടപടി. സ്വപ്ന സുരേഷിന്റെ നിയമനം വിഷൻ ടെക്നോളജി എന്ന സ്ഥാപനം വഴിയാണെന്നും അവരുടെ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചത് വിഷൻ ടെക്നോളജിയാണെന്ന നിലപാടാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് സ്വീകരിച്ചത്. ഇങ്ങനെ യോഗ്യതകൾ പരിശോധിക്കുന്നതിനും മറ്റുമായി എച്ച് ആർ സൊല്യുഷൻസ് എന്ന മറ്റൊരു കമ്പനിയുടെ സേവനം വിഷൻ ടെക്നോളജി നേടിയതായാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പറഞ്ഞിരുന്നത്.

എന്നാൽ ഈ വിശദീകരണം ഐടി ഇൻഫ്രാസ്ടക്ചർ ലിമിറ്റഡിന് സ്വീകാര്യമായില്ലെന്നാണ് സൂചന. എന്നുമാത്രമല്ല, സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട പൂർണ ഉത്തരവാദിത്തം പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് മാത്രമാണെന്നും ഐടി ഇൻഫ്രാസ്ടക്ചർ ലിമിറ്റഡ് പറയുന്നു. സ്വപ്നയ്ക്ക് ശമ്പളം നൽകുന്നത് സർക്കാരല്ലെന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ആണെന്നുമാണ് സിപിഎമ്മും സർക്കാർ വൃത്തങ്ങളും പറഞ്ഞത്. എന്നാൽ ഇതിനായി വലിയ തുക കൺസൽട്ടൻസി ഫീസായി സർക്കാർ നൽകുന്നുണ്ട്.

സ്പേസ് പാർക്കിൽ ജോലി നേടാനായി വിഷൻ ടെക്നോളജീസിന് സ്വപ്ന സുരേഷ് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മുംബൈയിലെ ഡോ. ബാബാ സാഹേബ് അംബേദ്ക്കർ ടെക്നോളജിക്കൽ സർവകലാശാലയിൽനിന്ന് ബി കോമിൽ ബിരുദം നേടിയെന്നായിരുന്നു സ്വപ്ന അവകാശപ്പെട്ടിരുന്നത്. എന്നാൽ അങ്ങെനെ ഒരു ബിരുദ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്ന് സർവകലാശാലതന്നെ വ്യക്തമാക്കുകയായിരുന്നു.ഇതോടെയാണ് ജോലി നേടാൻ സ്വപ്ന വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്ന് തെളിഞ്ഞത്.
എയർ ഇന്ത്യയുടെ സ്റ്റാറ്റ്സിൽ ജോലി ചെയ്യുമ്പോൾ സ്വപ്ന സുരേഷിന് പ്ലസ് ടുവും ട്രാവൽ ആൻഡ് ടൂറിസത്തിലെ ഡിപ്ലോമയുമായിരുന്നു യോഗ്യത. തിരുവനന്തപുരത്തെ യു എ ഇ കോൺസുലേറ്റിൽ ജോലിയുടെ യോഗ്യത എന്താണെന്ന് വ്യക്തമായിട്ടില്ല.

വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് ജോലി വാങ്ങിയതിന് സ്വപ്ന സുരേഷിനെതിരെ കേരള പൊലീസ് കേസ്സെടുത്തിട്ടുണ്ട്. സ്വപനയുടെ നിയമനം അന്വേഷിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഐ ടി സെക്രട്ടറിയായിയിരുന്ന ശിവശങ്കറിനെതിരെ സ്വപ്നയുടെ നിയമനം സംബന്ധിച്ച് നടപടിയെടുക്കാൻ നിലവിൽ തെളിവുകൾ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തെളിവ് കിട്ടിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വിശദമാക്കിയിരുന്നു. ഇ-മൊബിലിറ്റി പദ്ധതിക്ക് കൺസൾട്ടൻസി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നത്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയതിൽ അസ്വാഭാവികതയില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചിരുന്നത്.

വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ഇ-മൊബിലിറ്റി സർക്കാർ നയമാണ്. പുതിയ കാലത്ത് വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനാണ് തീരുമാനം. 2022 ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കണമെന്നാണ് ആലോചന. മദ്രാസ് ഐഐടിയിലെ പ്രൊഫ. അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വാഹനനയം സർക്കാർ രൂപകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചത്.

സർക്കാർ ഒരു നയം രൂപീകരിക്കുന്നത് നടപ്പാക്കാനാണ്. സംസ്ഥാനത്ത് വൈദ്യുതി വാഹനങ്ങൾ വർധിച്ച തോതിൽ വേണമെന്നത് സർക്കാറിന്റെ ദൃഢനിശ്ചയമാണ്. ഇതൊക്കെ ഏതെങ്കിലും തോന്നലിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതല്ല. സാധ്യതകളും പരിമിതികളും ശാസ്ത്രീയമായി പഠിച്ച് ചെയ്യേണ്ടതാണ്. പ്രതിപക്ഷ നേതാവ് പരാമർശിച്ച പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന സ്ഥാപനം ഇന്ത്യ ഗവൺമെന്റിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്റർ സർവ്വീസസ് കോർപ്പറേറ്റഡ് (നിക്സി) എംപാനൽ ചെയ്ത സ്ഥാപനമാണ്. നിക്സിയുടെ അംഗീകൃത പട്ടികയിലെ മൂന്ന് കമ്പനികളെയാണ് ബസ് പോർട്ടുകൾ, ലോജിസ്റ്റിക് പോർട്ടുകൾ, ഇ-മൊബിലിറ്റി പദ്ധതിക്കുള്ള കർമ്മ പദ്ധതി തയ്യാറാക്കൽ എന്നിവയുടെ കൺസൾട്ടന്റുകളായി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ കേന്ദ്ര മന്ത്രാലയങ്ങളുടെയും ഐസിഎംആർ ഉൾപ്പെടെയുള്ള മർമ്മപ്രധാന സ്ഥാപനങ്ങളുടെയും കൺസൾട്ടൻസി ചെയ്തുകൊണ്ടിരിക്കുന്ന കമ്പനിയാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഓരോ ബസ് പോർട്ടുകൾക്കും 2.15 കോടി രൂപയും ലോജിസ്റ്റിക് പോർട്ടുകൾക്ക് 2.9 കോടി രൂപയും ഇ-മൊബിലിറ്റിക്കായി 82 ലക്ഷവുമാണ് വകയിരുത്തിയത്. ഇതിലൊന്നും ഒരു അസ്വാഭാവികതയും ഇല്ല. നടപടി ക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷമാണ് ഫയലുകളിൽ അന്തിമ തീരുമാനമുണ്ടായതെന്നു മുഖ്യമന്ത്രിയുടെ മുൻ നിലപാട്.

സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. കേന്ദ്ര സർക്കാറിന്റെ ഏജൻസിയായ നിക്സി എംപാനൽ ചെയ്ത പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് ഒരു കൺസൾട്ടൻസി കമ്പനിയാണ്. അതിന് സെബിയുടെ വിലക്കില്ല. വിലക്കുള്ളത് പ്രൈസ് വാട്ടർ ഹൗസ് ആൻഡ് കമ്പനി ബാംഗ്ലൂർ എൽഎൽപി എന്ന ഓഡിറ്റ് സ്ഥാപനത്തിനാണ്. ഇവരാണ് അഗസ്റ്റ് വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. ഒന്ന് ഓഡിറ്റ് കമ്പനിയും മറ്റൊന്ന് കൺസൾട്ടൻസി സ്ഥാപനവുമാണ്. രണ്ടും രണ്ട് വ്യത്യസ്ത പ്രവർത്തനമാണെന്ന ലളിതമായ കാര്യം മറച്ചുവയ്ക്കുകയാണെന്നും മുഖ്യമന്ത്രി മുൻപ് പ്രതികരിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP