Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമാനത്താവളത്തിൽ കാർഗോ പരിശോധനയ്ക്ക് സ്‌കാനർ ഒരുക്കേണ്ടത് സംസ്ഥാന സർക്കാർ ഉത്തരവാദിത്തം; ചരക്കുകൾ കൈകാര്യം ചെയ്യുന്നത് വ്യവസായ വകുപ്പിന് കീഴിലെ കെ എസ് ഐ ഇ; തിരുവനന്തപുരത്തും കോഴിക്കോട്ടും കാർഗോ പരിശോധനയ്ക്ക് സ്‌കാനറുകൾ ഇല്ലാത്തത് സ്വർണ്ണകടത്തുകാർക്ക് സുഖവഴിയൊരുക്കുന്നു; മഞ്ഞ ലോഹം കണ്ടെത്താൻ കസ്റ്റംസ് പെടാപാടു പെടുമ്പോൾ കണ്ണടച്ച് സംസ്ഥാന സർക്കാർ; തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നഷ്ടമായേക്കും

വിമാനത്താവളത്തിൽ കാർഗോ പരിശോധനയ്ക്ക് സ്‌കാനർ ഒരുക്കേണ്ടത് സംസ്ഥാന സർക്കാർ ഉത്തരവാദിത്തം; ചരക്കുകൾ കൈകാര്യം ചെയ്യുന്നത് വ്യവസായ വകുപ്പിന് കീഴിലെ കെ എസ് ഐ ഇ; തിരുവനന്തപുരത്തും കോഴിക്കോട്ടും കാർഗോ പരിശോധനയ്ക്ക് സ്‌കാനറുകൾ ഇല്ലാത്തത് സ്വർണ്ണകടത്തുകാർക്ക് സുഖവഴിയൊരുക്കുന്നു; മഞ്ഞ ലോഹം കണ്ടെത്താൻ കസ്റ്റംസ് പെടാപാടു പെടുമ്പോൾ കണ്ണടച്ച് സംസ്ഥാന സർക്കാർ; തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നഷ്ടമായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടികളുടെ സ്വർണം ഒഴുകുന്ന വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ ഇല്ലാത്തത് വെല്ലുവിളി. ഈ പഴുതുപയോഗിച്ചാണ് കോടികളുടെ കള്ള സ്വർണം കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരത്തുമാണ് കടത്തുകാർ പിടിമുറുക്കുന്നത്. ശരീര ഭാഗങ്ങളിലും മറ്റും അതിസമർത്ഥമായി സ്വർണം ഒളിപ്പിച്ചു കടത്തുന്ന സംഘങ്ങൾ ഏറെയാണ്. ഇതിനെയെല്ലാം കടത്തി വെട്ടുന്നതായിരുന്നു തിരുവനന്തപുരത്തെ നയതന്ത്ര സ്വർണ്ണ കടത്ത്. ഇത്തരം വമ്പൻ ഇടപാടുകൾ നടക്കുന്നതിനെ പോലെ വിമാനങ്ങളിലെ യാത്രക്കാരും സ്വർണം കേരളത്തിൽ എത്തിക്കുന്നു. പരിശോധനാ സംവിധാനത്തിന്റെ അപര്യാപ്ത മുതലെടുത്താണ് ഇത്.

തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ചരക്കുകളുടെ പരിശോധനയ്ക്ക് സ്‌കാനറുകളില്ലെന്നതാണ് വസ്തുത. ഈ വെല്ലുവിളിയെ മറികടന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ദിവസവും കോടികളുടെ സ്വർണം പിടിച്ചെടുക്കുന്നത്. സംശയം തോന്നിയാൽ പോലും ചരക്കുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത് എന്തെന്ന് ശാസ്ത്രീയമായി കണ്ടെത്താൻ കഴിയാത്ത അവസ്ഥ. ഒളിപ്പിച്ചു കൊണ്ടു വരുന്ന സ്വർണ്ണത്തിൽ ഒറ്റനോട്ടത്തിൽ സംശയം തോന്നിയില്ലെങ്കിൽ പടിക്കപ്പെടില്ല. സംസ്ഥാന സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തം. ഈ രണ്ട് വിമാനത്താവളത്തിലും കള്ളക്കടത്ത് ശക്തമാക്കുന്നതിന് വേണ്ടിയാണോ അനാസ്ഥയെന്ന ചോദ്യവും സജീവമാണ്.

തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളത്തിൽ കാർഗോ കൈകാര്യം ചെയ്യുന്നത് സംസ്ഥാന സർക്കാരിനുകീഴിലുള്ള കെ.എസ്‌ഐ.ഇ.യാണ്. നയതന്ത്ര സ്വർണ്ണ കടത്തിൽ വന്ന ബാഗേജിലെ സ്വർണം സൂക്ഷിച്ചതും ഇവരുടെ ലോക്കറിലാണ്. ഇവരാണ് ചരക്ക് പരിശോധനയ്ക്കുള്ള സ്‌കാനർ എത്തിക്കേണ്ടത്. കാർഗോ കസ്റ്റംസ് പരിശോധനയ്ക്കായുള്ള എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കേണ്ടതും അറ്റകുറ്റപ്പണി നടത്തേണ്ടതും കെ.എസ്‌ഐ.ഇ.യുടെ ചുമതലയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട ലഗേജ് പരിശോധനമാത്രമാണ് വിമാനത്താവള അഥോറിറ്റിയുടെ കീഴിൽ വരുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തും സംസ്ഥാന സർക്കാരിനാണ് ചരക്കുകൾ പരിശോധിക്കേണ്ട സ്‌കാനറുകൾ ലഭ്യമാക്കേണ്ടത് കേരളാ സർക്കാർ സ്ഥാപനമാണ്.

സ്‌കാനറുകൾ ഇല്ലാത്തതിനെ കുറിച്ച് സ്വർണക്കടത്ത് കേസിനു മുമ്പുതന്നെ ഇതേക്കുറിച്ച് കസ്റ്റംസ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര പദവി നിലനിർത്താൻ സ്‌കാനറുകൾ വേണമെന്ന് മാനദണ്ഡമുണ്ട്. ഇതു സ്ഥാപിക്കാത്തത് ചട്ടവിരുദ്ധവുമാണ്. എയർകാർഗോ വിഭാഗത്തിൽ സ്‌കാനറുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. അല്ലാത്തപക്ഷം നിരാക്ഷേപപത്രം (എൻഒസി.) നൽകിയത് പുനരാലോചിക്കേണ്ടിവരുമെന്ന് കസ്റ്റംസ് സംസ്ഥാനസർക്കാരിന് മുന്നറിയിപ്പ് നൽകിയേക്കും. ഇത് തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും അന്താരാഷ്ട്ര പദവിക്കും വെല്ലുവിളിയാണ്.

സ്‌കാനർ ഇല്ലാത്തത് രണ്ടു വിമാനത്താവളങ്ങളിലും കള്ളക്കടത്തുകാർക്ക് സഹായകമാവുന്നുണ്ട്. കസ്റ്റംസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ് സ്വർണക്കടത്ത് പിടിക്കാനാവുന്നത്. കരിപ്പൂരിൽ 50 ലക്ഷം ചെലവിൽ സംസ്ഥാനസർക്കാർ സ്‌കാനർ സ്ഥാപിച്ചിരുന്നു. എന്നാൽ, ആഴ്ചകൾക്കകം കേടായി. അറ്റകുറ്റപ്പണി നടത്താനോ മാറ്റിസ്ഥാപിക്കാനോ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇത് മനപ്പൂർവ്വമാണോ എന്ന് സംശയമുണ്ട്. കേടാക്കുന്നതിന് പിന്നിലും സ്വർണ്ണ കടത്ത് മാഫിയയുടെ ഇടപെടലുണ്ടോ എന്നും സംശയമുണ്ട്.

സ്‌കാനർ സ്ഥാപിക്കണമെന്ന കാര്യത്തിൽ കമ്മിഷണർ ഉറച്ചുനിൽക്കുകയാണ്. സുരക്ഷാ വിദഗ്ധരടങ്ങിയ ഒരു സംഘം അടുത്തിടെ കരിപ്പൂരിൽ നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ ചില കടകൾ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരും മറ്റും കൊണ്ടുവെക്കുന്ന ബാഗുകളോ പൊതികളോ പിന്നീട് മറ്റാരെങ്കിലും വന്ന് എടുക്കുന്നതാണ് രീതി. ഈ സമയംവരെ ഇത്തരം കടകളിൽ നിന്നാണ് പൊതികളും ബാഗുകളും നിരീക്ഷിക്കുന്നത് എന്നാണ് കണ്ടെത്തിയത്.

തിരുവനന്തപുരത്തെ സ്വർണ്ണ കടത്തോടെയാണ് ഈ വിഷയവും ചർച്ചയാകുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെ എസ് ഐ ഇ) കീഴിലെ കാർഗോ കോംപ്ലക്‌സിലെ സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങിയിരുന്നു. ജൂലായ് 9 ന് ആണ് കസ്റ്റംസ് ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. സജീവമായ 23 സിസിടിവി ക്യാമറകൾ കാർഗോ കോംപ്ലക്‌സിലുണ്ട്. ഈ സി സി ടി വി ദ്യശ്യങ്ങൾ കസ്റ്റംസ് അസി. കമീഷണറുടെ മുറിയിലിരുന്ന് കാണാനും സൗകര്യം നിലവിലുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി രണ്ടു തവണ കസ്റ്റംസ് ആവശ്യപ്പെട്ട ദ്യശ്യങ്ങൾ നൽകിയിട്ടുള്ളതായി കോർഗോ കോംപ്ലക്‌സ് ജനറൽ മാനേജർ അറിയിച്ചു. സ്വർണം കള്ളക്കടത്ത് നടത്തിയ ബഗേജിന്റ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബഗേജ് എന്നു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ബഗേജ് ജൂലായ് ഒന്നു മുതൽ 5 വരെ കാർഗോ കോംപ്ലക്‌സിൽ ഭദ്രമായി സൂക്ഷിച്ചു.കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ സിസിടിവി യിൽ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP