Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോർജ്ജ് നാലാമൻ കത്തോലിക്ക യുവതിയെ കല്യാണം കഴിച്ചു സഭ പിളർത്തിയ ശേഷം നടക്കുന്ന ആദ്യത്തെ രഹസ്യ വിവാഹം; 235 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്രിട്ടീഷ് രാജകുമാരിയുടെ രഹസ്യ വിവാഹം; ബിയാട്രീസ് ഇന്നലെ രഹസ്യമായി കെട്ടിയത് പിതാവിന്റെ പേരിലുള്ള ആരോപണങ്ങൾ ഭയന്ന്

ജോർജ്ജ് നാലാമൻ കത്തോലിക്ക യുവതിയെ കല്യാണം കഴിച്ചു സഭ പിളർത്തിയ ശേഷം നടക്കുന്ന ആദ്യത്തെ രഹസ്യ വിവാഹം; 235 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ബ്രിട്ടീഷ് രാജകുമാരിയുടെ രഹസ്യ വിവാഹം; ബിയാട്രീസ് ഇന്നലെ രഹസ്യമായി കെട്ടിയത് പിതാവിന്റെ പേരിലുള്ള ആരോപണങ്ങൾ ഭയന്ന്

സ്വന്തം ലേഖകൻ

ൻഡ്രു രാജകുമാരൻ തന്റെ മകൾ ബിയാട്രീസിന്റെ കൈപിടിച്ച് പള്ളിമേടയിലേക്ക് കയറിയപ്പോൾ 235 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ രാജകീയ രഹസ്യവിവാഹത്തിന് സാക്ഷ്യം വഹിക്കുവാൻ പോവുകയായിരുന്നു ആ പള്ളി. 31 കാരിയായ ബിയാട്രീസ്, എലിസബത്ത് രാജ്ഞിയുടെ വിൻഡസ്ര് എസ്റ്റേറ്റിലെ ആൾ സെയിന്റ്സ് ചർച്ചിൽ വച്ചാണ് വിവാഹിതയായത്. എഡോ എന്ന് വിളിക്കുന്ന 37 കാരനായ എഡോർഡോ മാപേലി മോസിയാണ് വരൻ. ലണ്ടനിൽ വലിയ രീതിയിൽ നടത്തുവാൻ ഉദ്ദേശിച്ചിരുന്ന വിവാഹാഘോഷങ്ങൾ ലോക്ക്ഡൗൺ മൂലം നേരത്തേ റദ്ദ് ചെയ്തിരുന്നു. തികച്ചും സ്വകാര്യമായി നടന്ന ഇന്നലത്തെ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി കേവലം 15 പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളു.

എലിസബത്ത് രാജ്ഞിയുംഭർത്താവും മാത്രമായിരുന്നു ബിയാട്രീസിനു പുറമേ ചടങ്ങിൽ പങ്കെടുത്ത ബ്രിട്ടീഷ് രാജകുടുബാംഗങ്ങൾ. ബിയാട്രീസിന്റെ അമ്മ സാറാ രാജകുമാരി, അനുജത്തി യൂജീൻ രാജകുമാരി എന്നിവരു പങ്കെടുത്തിരുന്നു. 1785-ൽ ജോർജ്ജ് നാലാമനാണ് ഇതിനു മുൻപ് രഹസ്യവിവാഹം നടത്തിയ രാജകുടുംബാംഗം. തന്റെ കാമുകി മരിയ ഫിറ്റ്സെർബെർട്ടിനെ അവരുടെ വസതിയിൽ വച്ചായിരുന്നു വിവാഹം കഴിച്ചത്. എഡോയ്ക്ക് ആദ്യ വിവാഹത്തിൽ നാല് വയസ്സുള്ള ഒരു മകനുണ്ട്. അങ്ങനെ ബിയാട്രീസ് ആയി രാജകുടുംബത്തിൽ നിന്നുള്ള ആദ്യത്തെ രണ്ടാനമ്മ.

ബാലികാ പീഡനകേസിൽ അറസ്റ്റിലാവുകയും മരണമടയുകയും ചെയ്ത ജെഫ്രി എപ്സ്വ്റ്റീനുമായി ബിയാട്രീസിന്റെ പിതാവിന് നല്ല അടുത്ത ബന്ധം ഉണ്ടായിരുന്നു. അതുപോലെ തെന്നെ എപ്സ്റ്റീന്റെ സഹായിയും പെൺസുഹൃത്തുമായ ഘിസ്ലേയ്ൻ മാക്സ്വെല്ലുമായും നല്ല ബന്ധമുണ്ടായിരുന്നു. ഇവർ ലണ്ടനിലൊരുക്കിയ വിരുന്നിൽ റഷ്യൻ മോഡലുകൾക്കൊപ്പ ആൻഡ്രൂ രാജകുമാരനുമുണ്ടായിരുന്നതായി നേരത്തെ പീഡനക്കേസിലെ ഒരു ഇര വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ എഫ് ബി ഐ ആൻഡ്രൂ രാജകുമാരനെ ചോദ്യം ചെയ്യണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി.

ഇതായിരുന്നു വിവാഹം രഹസ്യമായി നടത്തുവാൻ കാരണം എന്നാണ് പൊതുവേ സംസാരം. എന്നാൽ കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് ബിയാട്രീസിനും എഡോയ്ക്കും ഇത് തീർത്തും ഒരു സ്വകാര്യ ചടങ്ങ് മാത്രമായി നടത്തണമെന്നായിരുന്നു ആഗ്രഹം എന്നും അവരുടെ ആഗ്രഹപ്രകാരമാണ് ഇത് വളരെ കുറച്ച് ആളുകളെ മാത്രം ഉൾക്കൊള്ളിച്ച് സ്വകാര്യ ചടങ്ങായി നടത്തിയത് എന്നുമാണ്. മാത്രമല്ല, ഇതേ ദിവസം നടക്കുന്ന സർ ടോംസ് നൈറ്റിങ് ആഘോഷത്തിൽ നിന്നും മാധ്യമ ശ്രദ്ധ മാറിപ്പോകരുതെന്നുമിവർ ആഗ്രഹിച്ചിരുന്നു.

വിവാഹം അടുത്ത വർഷത്തേക്ക് നീട്ടി വച്ചതായാണ് നേരത്തേ തങ്ങളെ അറിയിച്ചിരുന്നതെന്നാണ് എഡോയുടെ ഒരു ബന്ധു പറഞ്ഞത്. ഇത് രഹസ്യമായി നടത്തുവാൻ വേണ്ടിയായിരിക്കണം അങ്ങനെ പറഞ്ഞത് എന്നും അയാൾ പറഞ്ഞു. എഡോയും ബിയാട്രീസും ഇക്കഴിഞ്ഞ മെയ്‌ 29 ന് സെയിന്റ് ജെയിംസ് പാലസിലെ റോയൽ ചാപ്പലിൽ വച്ച് വിവാഹിതരാകാനിരുന്നതായിരുന്നു.

150 പേർ പങ്കെടുക്കുന്ന വിവാഹച്ചടങ്ങിന് ശേഷം ബക്കിങ്ഹാം കൊട്ടാരത്തിൽ സൽക്കാരവും ഏർപ്പാടാക്കിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ മൂലം അതെല്ലാം മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP