Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമറയൊടുള്ള പ്രണയം മൂത്തപ്പോൾ പണിത വീടും കാമറയുടെ ആകൃതിയിലാക്കി ഫോട്ടോഗ്രാഫർ; ലെൻസും ഷോ റീലും ഫ്‌ളാഷ് മെമ്മറി കാർഡും അടക്കം വീടിന്റെ എക്സ്റ്റീരിയറിൽ തീർത്തപ്പോൾ ഇന്റീരിയറിലും കാമറയുടെ അതിമനോഹരമായ കാഴ്ചകൾ: ബെൽഗാം സ്വദേശിയയായ ഫൊട്ടോഗ്രഫറുടെ വീടിന്റെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്

കാമറയൊടുള്ള പ്രണയം മൂത്തപ്പോൾ പണിത വീടും കാമറയുടെ ആകൃതിയിലാക്കി ഫോട്ടോഗ്രാഫർ; ലെൻസും ഷോ റീലും ഫ്‌ളാഷ് മെമ്മറി കാർഡും അടക്കം വീടിന്റെ എക്സ്റ്റീരിയറിൽ തീർത്തപ്പോൾ ഇന്റീരിയറിലും കാമറയുടെ അതിമനോഹരമായ കാഴ്ചകൾ: ബെൽഗാം സ്വദേശിയയായ ഫൊട്ടോഗ്രഫറുടെ വീടിന്റെ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്

സ്വന്തം ലേഖകൻ

രു ഫൊട്ടോഗ്രഫറൊട് ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്ന് ചോദിച്ചാൽ തന്റെ കാമറ എന്ന ഒറ്റ ഉത്തരമേ അയാൾക്ക് പറയാനുണ്ടാകൂ സ്വന്തം ശരീരത്തിലെ ഒരു അവയവം പോലെയാണ് ഫോട്ടോഗ്രാഫർമാർ തങ്ങളുടെ കാമറ കൊണ്ടു നടക്കുന്നത്. ഒരു പക്ഷെ അതുക്കും മേലെയാണ് ചിലർക്ക് കാമറയോടുള്ള പ്രണയും. കാമറയോടുള്ള പ്രണയം മൂത്ത് വീടിനും കാമറയുടെ ആകൃതി നൽകിയ രവി ഹോഗൽ എന്ന ഫോട്ടോഗ്രാഫറും അദ്ദേഹത്തിന്റെ വീടുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുന്നത്.

സ്വന്തം വീടിനു ക്യാമറയുടെ ആകൃതി നൽകികൊണ്ടാണ് രവി തന്റെ തൊഴിലിനോടുള്ള ഇഷ്ടം എത്രമാത്രം ഉണ്ടെന്ന് പ്രകടിപ്പിച്ചത്. കർണാടകയിലെ ബെൽഗാം സ്വദേശിയാണ് രവി ഹോഗൽ. ലെൻസ്, ഷോ റീൽ , ഫ്‌ളാഷ് മെമ്മറി കാർഡ് എന്നിവയെല്ലാം കാണാം വീടിന്റെ എക്സ്റ്റീരിയറിൽ. തീർന്നില്ല വീടിനുള്ളിലെ സീലിങ് , ഭിത്തികൾ എന്നിവിടങ്ങളിൽ എല്ലാം കാമറയുടെ പല ഭാഗങ്ങൾ കാണാം. തീർന്നില്ല കാമറ പ്രണയം മൂലം തന്റെ മൂന്നു മക്കൾക്കും രവി നൽകിയ പേരും രസകരമാണ്. കാനോൻ, നിക്കോൺ, എപ്പ്‌സൺ.

71,ലക്ഷം രൂപയോളം മുടക്കിയാണ് രവി തന്റെ കാമറ വീട് പണിതത്. ബെൽഗാമിലെ രവിയുടെ വീട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. 49 കാരനായ രവിക്ക് ക്യാമറയോടുള്ള ഇഷ്ടം ചെറുപ്പത്തിൽ തന്നെ തുടങ്ങിയതാണ്. ചെറിയ പ്രായം തൊട്ടേ ഗ്രാമത്തിൽ പലയിടത്തും പോയി ചിത്രങ്ങൾ പകർത്തുന്നത് രവിയുടെ വിനോദമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP