Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 31,612 പേർക്ക്; രാജ്യത്ത് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത് 10,37,249 പേരിൽ; 664 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണസംഖ്യ 26,273 ആയി; മഹാമാരി ഭീതിയുടെ കരിനിഴൽ പടർത്തുമ്പോഴും ആശ്വാസമാകുന്നത് വാക്സിൻ പരീക്ഷണം തന്നെ; ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി

24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 31,612 പേർക്ക്; രാജ്യത്ത് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത് 10,37,249 പേരിൽ; 664 മരണങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണസംഖ്യ 26,273 ആയി; മഹാമാരി ഭീതിയുടെ കരിനിഴൽ പടർത്തുമ്പോഴും ആശ്വാസമാകുന്നത് വാക്സിൻ പരീക്ഷണം തന്നെ; ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 31,612 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 10,37,249 ആയി. ഇന്ന് രാജ്യത്ത് മരിച്ചത് 664 വൈറസ് ബാധിതരാണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 26,273 ആയി. നിലവിൽ ചികിത്സയിൽ കഴിയുന്ന 3,58,394 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്‌നാട്ടിലുമാണ് കൂടുതൽ പേർക്കും രോഗം.രാജ്യത്തെ ആകെ രോഗികളുടെ 29.7 ശതമാനം രോഗികൾ ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലായിട്ടാണ് നിലവിലുള്ളത്.

കേരളം , തമിഴ്‌നാട് കർണാടക ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും ആകെ രോഗികളുടെ എണ്ണം കഴിഞ്ഞ മാസം അവസാനം വരെ 1,34,612 ആയിരുന്നു. എന്നാൽ ജൂലൈ മാസം പകുതി പിന്നിടുമ്പോൾ രോഗികളുടെ എണ്ണം 2,98961 ആയി. അതായത് കഴിഞ്ഞ 17 ദിവസത്തിനിടെ മാത്രം കൂടിയത് പകുതിയിലേറെ രോഗികൾ. കൃത്യമായി പറഞ്ഞാൽ 54.9%ത്തിന്റെ വർദ്ധനവാണ് രോഗ നിരക്കിന്റെ കാര്യത്തിൽ നിലവിലുള്ളത്. ഏറ്റവും കൂടുതൽ രോഗ വ്യാപനമുണ്ടായത് തമിഴ്‌നാട്ടിലും കർണാടകയിലുമാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്‌നാട്ടിൽ ജൂലൈ മാസം മാത്രം രോഗികളുടെ എണ്ണത്തിൽ 44.8% മാണ് വർദ്ധന രേഖപ്പെടുത്തിയത്. രോഗവ്യാപനം രൂക്ഷമായ കർണാടകത്തിൽ 72.2 ശതമാനം ആണ് രോഗികൾ കൂടിയത്. തെലങ്കാനയിലും ആന്ധ്ര പ്രദേശിലും രോഗികളുടെ എണ്ണത്തിൽ ഈമാസം 60 ശതമാനത്തിലധികം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ 59.2 ശതമാനമാണ് രോഗികൾ കൂടിയത്. പല സംസ്ഥാനങ്ങളിലും മരണ നിരക്ക് കൂടുന്നതും ആശങ്കയാകുന്നുണ്ട്.

മഹാരാഷ്ട്രയിൽ പുതുതായി 8,308 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,92,589 ആയി ഉയർന്നു. ഇന്ന് 258 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 11,452 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 1,20,480 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,60,357 പേർ ഇതുവരെ രോഗമുക്തരായി. ഇന്ന് മാത്രം 2,217 പേർക്ക് രോഗംഭേദമായി. 54.81 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 14,84,630 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. സംസ്ഥാനത്താകെ 7,24,602 പേർ വീടുകളിലും 44,284 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

തമിഴ്‌നാട്ടിൽ 4,538 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ റോഡ് മാർഗം കേരളത്തിൽ നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 1,60,907 ആയി. ഇന്ന് മാത്രം 79 പേർ മരിച്ചു. ആകെ മരണസംഖ്യ 2315 ആയി ഉയർന്നു. നിലവിൽ 47,782 പേരാണ് സംസ്ഥാനത്തുടനീളം ചികിത്സയിലുള്ളത്. 1,10,807 പേർ ഇതുവരെ രോഗമുക്തരായി. 18,31,304 സാംപിളുകൾ ഇതുവരെ പരിശോധിച്ചു. ഇന്ന് മാത്രം 48,669 സാംപിളുകൾ പരിശോധിച്ചു. ആന്ധ്രപ്രദേശിൽ മരണം 500 കടന്നു. ഇന്ന് 2602 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേർ മരിച്ചു. 19814 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ രോഗബാധിതർ 40646 ആയി. ആകെ മരണം 534.

അതിനിടെ, ഭാരത് ബയോടെക് തങ്ങൾ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. കോവാക്സിൻ എന്ന മരുന്നാണ് പരീക്ഷിച്ചത്. മനുഷ്യരിലുള്ള കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് സന്നദ്ധപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. റോഹ്താക്കിലെ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് വാക്സിൻ പരീക്ഷണം നടത്തിയത്. മൂന്ന് പേർക്കും യാതൊരു പാർശ്വഫലങ്ങളും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.ശരിയായ കരൾ പ്രവർത്തനവും അണുബാധയുടെ അഭാവവും ഉറപ്പുവരുത്തി പൂർണ്ണ ആരോഗ്യപരിശോധനയ്ക്ക് ശേഷമാണ് മൂന്ന് സന്നദ്ധപ്രവർത്തകർക്കും വാക്സിന് നൽകിയത്.

പരീക്ഷണത്തിന് ശേഷം പുറത്തിറക്കുന്നതിന് മുമ്പ് സന്നദ്ധപ്രവർത്തകരെ രണ്ട് മണിക്കൂർ നിരീക്ഷിച്ചുവെന്നും മരുന്നിന്റെ പ്രവർത്തനം മൂലം അലർജി ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും അധികൃതർ പറഞ്ഞു. അടുത്ത 24 മുതൽ 48 മണിക്കൂർ വരെ ഇവരെ നിരീക്ഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡോ. രാകേഷ് വർമ്മയാണ് വാക്സിനേഷൻ ചുമതല വഹിക്കുന്നത്. മൃഗങ്ങളിൽ വിജയകരമായി പരീക്ഷണം നടത്തിയെന്നും മനുഷ്യരിൽ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യ ഘട്ടമാണ് നടന്നതെന്നും ഡോ.ചൗധരി വ്യക്തമാക്കി.ഈ പ്രക്രിയയ്ക്ക് ആറുമാസമെടുക്കുമെന്നും വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുള്ള അന്തിമ വിലയിരുത്തൽ സുരക്ഷാ ബോർഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്താകമാനം 1,40,58,847 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 5,95,001വൈറസ് ബാധിതർ ഇതുവരെ മരിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോ​ഗബാധിതരുള്ളത്. 37,21,626 പേർക്കാണ് ഇവിടെ രോ​ഗം സ്ഥിരീകരിച്ചത്. 1,41,456 രോ​ഗികൾ മരിച്ചു. 20,21,834 രോ​ഗികളും 76,997മരണവുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്തും. റഷ്യ, പെറു, ചിലി, സൗത്ത് ആഫ്രിക്ക, മെക്സിക്കോ, സ്പെയിൻ, ഇം​ഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് കോവിഡ് പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP