Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ്എഫ്ഐ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തലമാറ്റി വെച്ചത് പീഡനക്കേസ് പ്രതിയായ ബിജെപി നേതാവിന്റെ പടം; തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി ജയരാജൻ

എസ്എഫ്ഐ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തലമാറ്റി വെച്ചത് പീഡനക്കേസ് പ്രതിയായ ബിജെപി നേതാവിന്റെ പടം; തന്റെ ചിത്രം മോർഫ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

പാനൂർ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകനോടൊപ്പം നിൽക്കുന്ന രീതിയിൽ ചിത്രം മോർഫ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പരാതി നൽകി. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എം എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തല മോർഫ്‌ ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേർത്തത്. ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം..

പാനൂർ പാലത്തായിലെ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അദ്ധ്യാപകനോടൊപ്പം ഞാൻ നിൽക്കുന്ന രീതിയിൽ ഫോട്ടോഷോപ്പ് ചെയ്ത ഒരു ഗ്രൂപ്പ് ഫോട്ടോ മത തീവ്രവാദി ഗ്രൂപ്പ് ആണെന്ന് സംശയിക്കുന്നവർ വ്യാപകമായി പ്രചരിപ്പിച്ച് വരികയാണ്. യാഥാർത്ഥത്തിൽ തിരുവോണ നാളിൽ കോൺഗ്രസ്സ്കാർ കൊലപ്പെടുത്തിയ സ:എം എസ് പ്രസാദിന്റെ രക്തസാക്ഷി അനുസ്മരണ ദിനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പത്തനംതിട്ടയിലെ പെരുനാട് വച്ച് എടുത്ത ഗ്രൂപ്പ് ഫോട്ടോയിലെ എസ്എഫ്ഐയുടെ യുടെ അന്നത്തെ നേതാവായിരുന്ന റോബിൻ കെ തോമസിന്റെ ഫോട്ടോയിലെ തല മോർഫ്‌ ചെയ്താണ് ബിജെപി നേതാവിന്റെ പടം ചേർത്തത്. CPI [M] പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. പി എസ്സ് മോഹനൻ, വടശ്ശേരിക്കര ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കപ്പ് എന്നിവരാണ് അന്ന് എന്റെ കുടെ ഫോട്ടോയിൽ ഉള്ളത് .

ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പാലത്തായി കേസിൽ ഇരയുടെ വീട് സന്ദർശിക്കുകയും ബിജെപി നേതാവിന് എതിരായി കർശന നടപടി എടുക്കണമെന്നും ഞാൻ നേരത്തേ തന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണ്. പൊലീസ് യാതൊരു വീഴ്ചയും കൂടാതെ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഇപ്പോൾ ക്രൈം ബ്രാഞ്ച് ആണ്‌ കേസ് അന്വേഷിക്കുന്നത്.ഹൈ കോടതി ഈ കേസിന്റെ കേസ് ഡയറി പരിശോധിച്ച് പ്രതിക്ക് ജാമ്യം നിഷേധിച്ചു. എന്നാൽ സെഷൻസ് കോടതി ഏറ്റവും ഒടുവിൽ ജാമ്യം അനുവദിച്ചിരിക്കയാണ്. ഇതിന്റെ പേര് പറഞ്ഞാണ് ചില മത തീവ്രവാദികൾ LDF സർക്കാരിനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ വ്യാജ ഫോട്ടോയും ഇത് ചില കുടുംബ ഗ്രൂപ്പ്കളിൽ പ്രചരിപ്പിക്കുന്നണ്ട്. അതിന്റെ പിന്നിലും മത തീവ്രവാദി ഗ്രൂപ്പ് ആണ്. അതിനാൽ കുടുംബ ഗ്രൂപ്പുകളിൽ ഉള്ളവരും ഇത്തരം നുണ പ്രചാരണങ്ങൾക്കെതിരെ ഉചിതമായ നടപടി കൈക്കൊള്ളണം.

പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കണം.ഈ പോക്സോകേസിന്റെ കേസ് ഡയറി അടക്കം പരിശോധിച്ച് ഹൈക്കോടതി ഇത് ന്യായമായും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. LDF സർക്കാരിന്റെ പ്രതിച്ഛായ തകർക്കുന്നതിന് കോൺഗ്രസ്സ്/ലീഗും.. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും നടത്തുന്ന ഹീന ശ്രമങ്ങളെ ജാഗ്രതയോടെ കാണാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP