Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എനിക്ക് കോവിഡ് ആണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്; അതൊന്നും സത്യമല്ല; ഞാൻ സുരക്ഷിതയാണ്..വീട്ടിലാണ് ഉള്ളത്; വ്യാജ പ്രചരണത്തിനെതിരെ തുറന്നടിച്ച് പ്രേമി വിശ്വനാഥ്

മറുനാടൻ ഡെസ്‌ക്‌

നിക്ക് കോവിഡ് സ്ഥിരീകരിച്ചവെന്ന വാർത്തകൾക്കെതിരെ സീരിയൽ താരം പ്രേമി വിശ്വനാഥ് രംഗത്ത്. വ്യാജ പ്രചാരണമാണെന്നും താൻ സുരക്ഷിതയായി വീട്ടിലുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ പ്രേമി വ്യക്തമാക്കി. കോവിഡ് ബാധിച്ച് പ്രേമി ചികിത്സയിൽ ആണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം എത്തിയത്.

കാർത്തിക ദീപം എന്ന തെലുങ്ക് സീരിയലിലാണ് പ്രേമി ഇപ്പോൾ അഭിനയിക്കുന്നത്. ചില തെലുങ്ക് ഓൺലൈൻ സൈറ്റുകളിലാണ് പ്രേമിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയയിലും കിംവദന്തികൾ പരന്നു.

''എനിക്ക് കോവിഡ് ആണെന്ന് വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതൊന്നും സത്യമല്ല. ഞാൻ സുരക്ഷിതയാണ്. വീട്ടിലാണ് ഉള്ളത്. എത്ര മാത്രം ആരോഗ്യത്തോടും സന്തോഷത്തോടും കൂടിയാണോ ഷൂട്ടിന് വന്നത് അതുപോലെ തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്'' പ്രേമി പറഞ്ഞു.

      View this post on Instagram

A post shared by Premi Vishwanath (@premi_vishwanath) on Jul 14, 2020 at 4:46am PDT

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP