Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണം കൊണ്ട് നിർമ്മിച്ച എൻ 95 മാസ്കുമായി കട്ടക് സ്വദേശി; മൂന്നരലക്ഷം രൂപ ചെലവഴിച്ച് 22 ദിവസം കൊണ്ട് നിർമ്മിച്ച മാസ്കിന് ചെലവായത് 100 ​ഗ്രാം സ്വർണം; സ്വർണം ധരിക്കുക എന്നത് തന്റെ ദൗർബല്യമാണെന്ന് അലോക് മൊഹന്തി

സ്വർണം കൊണ്ട് നിർമ്മിച്ച എൻ 95 മാസ്കുമായി കട്ടക് സ്വദേശി; മൂന്നരലക്ഷം രൂപ ചെലവഴിച്ച് 22 ദിവസം കൊണ്ട് നിർമ്മിച്ച മാസ്കിന് ചെലവായത് 100 ​ഗ്രാം സ്വർണം; സ്വർണം ധരിക്കുക എന്നത് തന്റെ ദൗർബല്യമാണെന്ന് അലോക് മൊഹന്തി

മറുനാടൻ മലയാളി ബ്യൂറോ

കട്ടക്ക്: കോവിഡ് മഹാമാരി പടർന്നതോടെ മനുഷ്യന്റെ അവശ്യവസ്തുക്കളിൽ ഒന്നായി മാസ്ക് മാറി. സാധാരണ മാസ്ക് മുതൽ ഓരോ സ്ഥലത്തിനും സന്ദർഭത്തിനും അനുസരിച്ച് വ്യത്യസ്ത ഡിസൈനുകളിലുള്ള മാസ്കുകളും പ്രചാരം നേടി. ഇതിനിടയിൽ ശങ്കർ കുറാഡെ എന്ന മഹാരാഷ്ട്ര സ്വദേശി സ്വർണമാസ്കും ധരിച്ച് രം​ഗത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്. എന്നാൽ, അതൊന്നും കാര്യമാക്കാതെ കട്ടക്കിൽ നിന്നുള്ള മറ്റൊരു ബിസിനസുകാരനും സ്വർണ മാസ്കും ധരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. കട്ടക്കിലെ കേശർപൂർ സ്വദേശിയായ അലോക് മൊഹന്തിയാണ് ഈ ബിസിനസുകാരൻ. 3.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണത്തിന്റെ മാസ്കാണ് ഇദ്ദേഹത്തിന്റേത്.

ചെറുപ്പം മുതൽ സ്വർണത്തോട് വളരെയധികം അഭിനിവേശമുള്ള വ്യക്തിയായിരുന്നു താനെന്ന് അദ്ദേഹം വ്യക്തമാക്കി. മൊഹന്തിയുടെ കഴുത്തിലും വിരലുകളിലും നിരവധി സ്വർണത്തിന്റെ ആഭരണങ്ങളുണ്ട്. 'കഴിഞ്ഞ നാൽപത് വർഷങ്ങളായി ‍ഞാൻ സ്ഥിരമായി ഈ ആഭരണങ്ങളെല്ലാം ധരിക്കുന്നുണ്ട്. സ്വർണം ധരിക്കുക എന്നത് എന്റെ ദൗർബല്യമാണ്. മറ്റുള്ള വ്യക്തികൾ സ്വർണത്തിന്റെ മാസ്ക് ധരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് വേണ്ടി ഒരെണ്ണം നിർമ്മിക്കാൻ ഞാൻ‌ ഡിസൈനറോട് ആവശ്യപ്പെട്ടു.' ഇന്ത്യാ ടു‍ഡേ ടിവിയോട് മൊഹന്തി പറഞ്ഞു. സ്വർണം കൊണ്ട് എൻ 95 മാസ്ക് ആണ് നിർമ്മിച്ചിട്ടുള്ളത്. മൂന്നരലക്ഷം രൂപ ചെലവഴിച്ച് 22 ദിവസം കൊണ്ടാണ് മാസ്ക് നിർമ്മിച്ചത്. 100 ​ഗ്രാം സ്വർണ്ണമാണ് ഇതിനായി ഉപയോ​ഗിച്ചത്. മൊഹന്തി കൂട്ടിച്ചേർത്തു. സാമൂഹ്യപ്രവർത്തനളിലും മൊഹന്തി സജീവമാണ്.

കോവിഡ് വ്യാപനം തടയാൻ മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ പല തരത്തിലുള്ള മാസ്കുകൾ വിപണിയിലെത്തുന്നുണ്ട്. തുണി കൊണ്ടുള്ള മാസ്കിലെ പുത്തൻ പരീക്ഷണങ്ങളൊക്കെ ട്രെൻഡായി മാറിയിരിക്കുകയാണ്. മാസ്കിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടക്കുന്നത്. സ്വർണവും വജ്രവും കൊണ്ടു വരെ മാസ്ക് ഉണ്ടാക്കി വിൽക്കുകയാണ് ബിസിനസുകാർ. ബ്രൈഡൽ വസ്ത്രങ്ങളുടെ ഫാഷന് ഇണങ്ങിയ ഗോൾഡ് മാസ്ക്കുകൾ നിർമ്മിച്ച് ജൂവലറികളും രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യയിൽ ഹൈദരാബാദിലെ ജൂവലറി ഗോൾഡ് മാസ്കുകൾ നി‍ർമിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു. ലക്ഷങ്ങളാണ് മാസ്കിന് വില മതിക്കുന്നത്. മുജ്തബ ജൂവലേഴ്സ് എന്ന സ്ഥാപനം ഗോൾഡ് മാസ്ക്കുകൾ നി‍ർമിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. പൂ‍ർണമായും സ്വ‍ർണത്തിൽ നിർമ്മിച്ച മാസ്ക്കുകൾക്ക് വൻ ഡിമാൻഡ് ആണ് ഹൈദരാബാദിൽ ഉൾപ്പെടെയുള്ള സമ്പന്ന‍ർക്കിടയിൽ ഉള്ളതെന്നാണ് ജൂവലറി ഉടമകളുടെ അവകാശ വാദം. ചിത്രശലഭത്തിന്റെ ആകൃതിയിൽ പോലും നി‍ർമിക്കുന്ന വ്യത്യസ്തമായ ഈ മാസ്കുകൾക്ക് കൊറോണ വൈറസ് ബാധയെ ചെറുക്കാൻ ആകുമോ എന്നത് വിഷയം അല്ലാതെ ആയിരിക്കുന്നു.

ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സ്വർണത്തിലും വജ്രത്തിലും ഒക്കെ തീർത്ത മാസ്കുകൾ ട്രെൻഡിയാകുന്നുണ്ട്. പാരിസിലാണ് വജ്രത്തിൽ തീർത്ത മാസ്കുകൾ പ്രത്യക്ഷപ്പെട്ടത്. സെലിബ്രിറ്റി വജ്ര വ്യാപാരി കൂടെയായ ആൻഡ്രെ മെസികയുടെ മകൾ വലേറിയെ മെസിക്കയാണ് മാസ്ക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP