Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിക്ക് ശിവശങ്കരനെ ഭയം: എ. എൻ. രാധാകൃഷ്ണൻ

മുഖ്യമന്ത്രിക്ക് ശിവശങ്കരനെ ഭയം: എ. എൻ. രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ ഭയമാണെന്ന് ബിജെപി. സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു

സ്പ്രിങ്‌ളർ കേസിൽ താനാണ് തീരുമാനമെടുത്തത് എന്ന് ശിവശങ്കരൻ പറയുമ്പോൾ മുഖ്യമന്തി വെറും നോക്കുകുത്തിയാണോ എന്നും വിശദീകരിക്കണം. ശിവശങ്കരന്റെ കൂടെ കൂടെയുള്ള ബാംഗ്ലൂർ യാത്ര മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കഠ കമ്പനിയിലേക്കായിരുന്നു എന്ന വസ്തുത പുറത്താകും എന്നതുതന്നെയാണ് മുഖ്യമന്തിയെ ഭയപ്പെടുത്തുന്നതും. അതുകൊണ്ടുതന്നെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ടൂർ ഡയറി പ്രസിദ്ധീകരിക്കണം. സംസ്ഥാനത്തിന്റെ പരമോന്നത പദവി വഹിക്കുന്ന കഅട ഉദ്യോഗസ്ഥൻ വൈകുന്നേരം മുതൽ വെളുപ്പാൻ കാലം വരെ NIA കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മുൻപിൽ വിചാരണ തടവുകാരനായി നിൽക്കേണ്ടി വന്നത് ഒരു സംസ്ഥാനത്തും കേട്ടുകേൾവി ഇല്ലാത്തതാണ്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നു ഉചിതമായ സമയത്ത് തീരുമാനമെടുക്കും എന്ന്. സ്വപ്നാ സുരേഷിന് സ്ഥലം വാടകയ്ക്കു കൊടുക്കുന്ന ബ്രോക്കറു പണിയടക്കം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നാണ്, ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച സമയം സ്വപ്‌ന എങ്ങനെ ബാംഗ്ലൂരിൽ എത്തി എന്നും മുഖ്യമന്ത്രി വിശദീകരിക്കണം മുഖ്യമന്ത്രിയുടെ ആസ്ഥാനം രാജ്യ ദ്രോഹ പ്രവർത്തനത്തിന്റെ ആസ്ഥാനമായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി കള്ളനാണ്, രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ജില്ലയിൽ 10000 അധികം കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ കേന്ദ്രത്തിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എം. വി. ഗോപകുമാർ പ്രതിഷേധ ജ്വാല യ്ക്ക് അധ്യക്ഷം വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി.കെ. വാസുദേവൻ, ജില്ലാ ഉപാധ്യക്ഷൻ എൽ.പി. ജയചന്ദ്രൻ, ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രദീപ്, ഏരിയ സെക്രട്ടറി വി സി. സാബു, കൗൺസിലർ റാണി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP