Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓട്ടോയിൽ കയറിയ വയോധികയെ ബോധം കെടുത്തി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; കൊണ്ടോട്ടി സ്വദേശിയായ പ്രതി അറസ്റ്റിൽ; പിടിയിലായത് മുജീബ് എന്ന യുവാവ്; പ്രതിയെ കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മുക്കം മുത്തേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുജീബ് എന്നയാളാണ് പിടിയിലായത്.മുക്കം നഗരസഭയിലെ മുത്തേരിയിലാണ് രണ്ടാഴ്ചമുമ്പ് 65 വയസ്സുകാരി മോഷണത്തിനും പീഡനത്തിനും ഇരയായത്. മുത്തേരിയിൽ നിന്ന് ഓമശ്ശേരിയിലേക്ക് ഹോട്ടൽ ജോലിക്ക് പോവുന്നതിനിടെ പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം.

പ്രതി ഓടിച്ച ഓട്ടോയിൽ കയറിയ വയോധികയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയാവുകയും ആഭരണങ്ങളും പണവും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.ഓട്ടോ യാത്രയ്ക്കിടെ വാഹനത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് നിർത്തുകയും പ്രതി ബോധം കെടുത്തി കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ബോധം വന്ന ശേഷം സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കൈകളിലെ കെട്ടുകൾ അറുത്തുമാറ്റിയതും വസ്ത്രങ്ങൾ നൽകിയതും ഇവരായിരുന്നു.

സംഭവദിവസം മുത്തേരിയിലെ മൊബൈൽ ടവർ പരിധിയിലെ മുഴുവൻ മൊബൈൽ ഫോണുകളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയെ പിടികൂടാനായി റൂറൽ എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP