Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറഫാ ദിനം വ്യാഴാഴ്ച (ജൂലൈ 30) യെന്ന് കണക്ക് കൂട്ടൽ; എങ്കിലും അടിസ്ഥാനം മാസപ്പിറവി

അറഫാ ദിനം വ്യാഴാഴ്ച (ജൂലൈ 30) യെന്ന് കണക്ക് കൂട്ടൽ; എങ്കിലും അടിസ്ഥാനം മാസപ്പിറവി

സ്വന്തം ലേഖകൻ

ജിദ്ദ: ഈ വർഷത്തെ വിശുദ്ധ ഹജ്ജിലെ മഹത്തായ അറഫാ സംഗമം ഈ മാസം 30, വ്യാഴാഴ്ചയും ആദ്യ ബലിപ്പെരുന്നാൾ ദിനം വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലെ ഗോളശാസ്ത്ര ഗവേഷകൻ മുൽഹിം മുഹമ്മദ് ഹിന്ദി. അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്രത്തിനും ബഹിരാകാശ ശാസ്ത്രത്തിനുമുള്ള അറബ് യൂണിയനിൽ അംഗം കൂടിയാണ് അദ്ദേഹം.

ദുൽഖഅദ മാസം ഇരുപത്തിയൊമ്പത് തിങ്കളാഴ്ച (ജൂലൈ 20) സന്ധ്യയിൽ ദുൽഹജ്ജ് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നും അതിനാൽ ചൊവാഴ്ച മാസം മുപ്പത് പൂർത്തിയാക്കിയാവും ഹജ്ജ് മാസാരംഭമെന്നും അദ്ദേഹം വിവരിച്ചു. അതുപ്രകാരം ദുൽഹജ്ജ് ഒന്ന് ബുധനാഴ്ച (ജൂലൈ 22)യും അറഫാ സംഗമം വ്യാഴാഴ്ച (ജൂലൈ 30) യും ബലിപ്പെരുന്നാൾ വെള്ളിയാഴ്ച (ജൂലൈ 31 ) യും ആയിരിക്കും.

ഈ ദിവസക്രമം തന്നെയാണ് സൗദി അറേബ്യയുടെ ഔദ്യോഗിക കലണ്ടർ ആയ ഉമ്മുൽ ഖുറായിലും. എന്നാൽ, കലണ്ടർ പ്രകാരമോ ഗോളശാസ്ത്ര പ്രവചനമോ ഉള്ള മാസപ്പിറവിയല്ല റംസാൻ, ഹജ്ജ് എന്നിവയ്ക്ക് സൗദി സർക്കാരും ജനങ്ങളും അടിസ്ഥാനമാക്കാറ്. മറിച്ച്, ചന്ദ്രപ്പിറവി കണ്ടതായുള്ള സ്ഥിരീകരണമാണ് അതിന് അടിസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP