Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി; കുടുംബ വീട്ടിന് 200 മീറ്റർ അകലെ ജയഘോഷിനെ കണ്ടെത്തിയത് ആത്മഹത്യാ ശ്രമം നടത്തിയ നിലയിൽ; കൈത്തണ്ട കണ്ടെത്തിയ പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി; വീട്ടിനടുത്ത കൊടുംകാട്ടിൽ ഒളിച്ചിരുന്നുവെന്ന് സൂചന; കോൺസുലേറ്റ് കടത്തിൽ ചോദ്യം ചെയ്യാൻ എൻഐഎ പദ്ധതിയിടുന്നുവെന്ന് അറിഞ്ഞ മുങ്ങിയതെന്ന് വിലയിരുത്തൽ; ആരോഗ്യം വീണ്ടെടുത്താൽ ഉടൻ ഇനി ചോദ്യം ചെയ്യൽ

അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി; കുടുംബ വീട്ടിന് 200 മീറ്റർ അകലെ ജയഘോഷിനെ കണ്ടെത്തിയത് ആത്മഹത്യാ ശ്രമം നടത്തിയ നിലയിൽ; കൈത്തണ്ട കണ്ടെത്തിയ പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി; വീട്ടിനടുത്ത കൊടുംകാട്ടിൽ ഒളിച്ചിരുന്നുവെന്ന് സൂചന; കോൺസുലേറ്റ് കടത്തിൽ ചോദ്യം ചെയ്യാൻ എൻഐഎ പദ്ധതിയിടുന്നുവെന്ന് അറിഞ്ഞ മുങ്ങിയതെന്ന് വിലയിരുത്തൽ; ആരോഗ്യം വീണ്ടെടുത്താൽ ഉടൻ ഇനി ചോദ്യം ചെയ്യൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി. ആത്മഹത്യാ ശ്രമം ഇയാൾ നടത്തിയെന്നാണ് സൂചന. കൈ മുറിച്ച നിലയിലാണ് കണ്ടെത്തിയത്. തുമ്പയിലെ വീട്ടിന് 200 മീറ്റർ അകലെ റോഡിലാണ് കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിന് ഫോൺ വിളിയെത്തുന്നത് ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ്. കുടുംബ വീട്ടിൽ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതായി. തനിക്ക് ഭീഷണിയുണ്ടെന്നു ജയഘോഷ് കുടുംബത്തോടു പറഞ്ഞിരുന്നതിനാൽ കുടുംബം ഉടനെ തുമ്പ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അപ്പോൾ തന്നെ അന്വേഷണം തുടങ്ങി. എന്നാൽ കണ്ടെത്താനായില്ല.

എആർ ക്യാമ്പിലെ പൊലീസുകാരനായ ജയ്ഘോഷിനെയാണ് ആക്കുളത്തെ വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്. പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരിമണൽ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പൊലീസിൽ തിരികെ ഏൽപ്പിച്ചിരുന്നു. ഇന്നലെ രാത്രി മുതൽ ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇയാളെ കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന അവസ്ഥയിൽ കണ്ടെത്തിയത്.

ഇന്ന് വീട്ടിനടുത്തു കൂടെ പോയ ഒരാൾ കുഴഞ്ഞു വീണുന്ന മറ്റൊരാളെ കണ്ടു. നോക്കിയപ്പോൾ അത് ജയഘോഷായിരുന്നു. റോഡരികിൽ ആരോ മറിഞ്ഞു വീണതു കണ്ടതായും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയതെന്നും നാട്ടുകാരനായ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി പറഞ്ഞതനുസരിച്ചാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്. ബോധമുണ്ടായിരുന്നതായും പൊട്ടിക്കരഞ്ഞതായും നാട്ടുകാർ പറഞ്ഞു.

ഇതിന് തൊട്ടടുത്ത് കാടായിരുന്നു. ഈ കാട്ടിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയതാണെന്നാണ് സൂചന. കൈത്തണ്ട മുറിച്ചിരുന്നു. ഇത് ആത്മഹത്യാ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന. കുറച്ചു ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നു ജയഘോഷ്. ഇത് മനസ്സിലാക്കി ജയഘോഷിന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊലീസ് തിരിച്ചെടുത്തു. വട്ടിയൂർക്കാവിലെ വീട്ടിലെത്തിയ പൊലീസിനോടും ചിലത് ജയഘോഷ് പറഞ്ഞിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന നിലപാടിലായിരുന്നു ഇയാൾ. അതിനിടെയാണ് കാണാതായത്.

ഇന്നലെ സ്വിച്ച് ഓഫായ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കുടുംബവീടിന്റെ പരിസരമായിരുന്നു. അവസാനം വിളിച്ചതു സഹപ്രവർത്തകനെയും. ഇദ്ദേഹത്തിന്റെ മൊഴി എടുക്കും. ഡോഗ് സ്‌ക്വാഡ് വീട്ടിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇന്നലെ രാത്രി കണ്ടെത്തനായില്ല. മൂന്നു വർഷത്തോളമായി ജയഘോഷ് കോൺസൽ ജനറലിന്റെ ഗൺമാനായി ജോലി ചെയ്യുകയാണ്. കോൺസൽ ജനറൽ നാട്ടിലേക്കു പോയശേഷം അറ്റാഷേക്കായിരുന്നു ചുമതല. കോൺസൽ ജനറൽ ഇല്ലാത്തതിനാൽ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. സ്വർണക്കടത്തിന്റെ വാർത്തകൾ വന്നശേഷം അസ്വസ്ഥനായിരുന്നു. തന്നെയും കുടുക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കളോടു പറഞ്ഞിരുന്നു. സഹപ്രവർത്തകരിൽ ചിലർ സ്വർണക്കടത്തുകേസിന്റെ പേരിൽ കളിയാക്കിയതും ജയഘോഷിനെ വിഷമിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ആരോടും മിണ്ടാതെ വട്ടിയൂർക്കാവിന് അടുത്തെ വീട്ടിൽ കഴിച്ചുകൂട്ടി.

ജോലിക്കു പോകാതിരുന്നാൽ സർവീസ് പിസ്റ്റൽ തിരികെ നൽകണം. ജോലിക്കു പോകാത്ത മനോവിഷമത്തിൽ കഴിയുന്ന വിവരം എആർ ക്യാംപിൽ അറിഞ്ഞതിനെത്തുർന്ന് ജയഘോഷിനെ ക്യാംപിലേക്കു കൊണ്ടുവന്നു. 'അമ്മയെ കാണണം എന്നാവശ്യപ്പെട്ടതിനെത്തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംരക്ഷണയിൽ കുട്ടികളെയും ഭാര്യയെയും കൂട്ടി എആർ ക്യാംപിലെത്തി പിസ്റ്റൽ തിരികെ നൽകി. പിന്നീട് പൊലീസ് സംരക്ഷണയിൽ കുടുംബവീട്ടിൽ എത്തി. 7 മണിക്കുശേഷമാണ് ഫോൺ കോൾ വരുന്നത്. പുറത്തോട്ടിറങ്ങി രണ്ടു മിനിട്ടിനകം കാണാതായി. ഇതോടെയാണ് ഭീതി പടർന്നത്. ഇതിനിടെ എൻഐഎ കസ്റ്റഡിയിൽ എടുത്തുവെന്നും സൂചനകളെത്തി. എന്നാൽ ഇത് എൻഐഎ നിഷേധിച്ചു. ഇതോടെയാണ് ജയഘോഷിനെ തേടി നാട്ടുകാരും പൊലീസും ഇറങ്ങിയത്.

മൂന്നു ദിവസം മുൻപ് എആർ ക്യാംപിലേക്കു പോയിട്ടു വരുന്ന വഴിക്കു രണ്ടുപേർ ബൈക്കിൽ വന്നു ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ പറയുന്നു. 'നീ എത്രനാൾ പുറത്തിറങ്ങാതെ ഇരിക്കും വെളിയിലിറങ്ങ് കാണിച്ചു തരാം' എന്നായിരുന്നു ഭീഷണി. അതിനുശേഷം ജയഘോഷ് സമ്മർദത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഇതും ആത്മഹത്യ ചെയ്യാൻ പ്രേരണയായോ എന്നതും പൊലീസ് പരിശോധിക്കും. ജയഘോഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അതുകൊണ്ട് തന്നെ ഉടൻ സുഖം പ്രാപിക്കും. ഇതിന് ശേഷം ഇയാളെ വിശദ ചോദ്യം ചെയ്യലിന് വിധേയമാക്കും. അതിന് ശേഷം സ്വർണ്ണ കടത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്തു വരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP