Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അറ്റാഷെ മടങ്ങിയത് അറിഞ്ഞതോടെ ആധി തുടങ്ങി; സ്വപ്‌നാ സുരേഷിന്റെ ബന്ധത്തിന് തെളിവായി ഫോൺ രേഖകളും; ഇതിനിടെ ഭീഷണിയും തേടിയെത്തി; കടത്തിന് പിന്നിൽ വിലയ സംഘമെന്ന് ഭാര്യയോട് പറഞ്ഞത് മാനസിക സമ്മർദ്ദം താങ്ങാതെ വന്നപ്പോൾ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോക്ക് തിരിച്ചു വാങ്ങിയത് വീട്ടിലെത്തിയ പൊലീസും; ഭാര്യ വീട്ടിൽ കൊണ്ടാക്കിയതും പൊലീസ്; പിന്നാലെ അപ്രത്യക്ഷമാകൽ; അറ്റാഷെയുടെ ഗൺമാന് വേണ്ടി വ്യാപക തിരച്ചിൽ; ജയഘോഷിന് എന്തു സംഭവിച്ചു?

അറ്റാഷെ മടങ്ങിയത് അറിഞ്ഞതോടെ ആധി തുടങ്ങി; സ്വപ്‌നാ സുരേഷിന്റെ ബന്ധത്തിന് തെളിവായി ഫോൺ രേഖകളും; ഇതിനിടെ ഭീഷണിയും തേടിയെത്തി; കടത്തിന് പിന്നിൽ വിലയ സംഘമെന്ന് ഭാര്യയോട് പറഞ്ഞത് മാനസിക സമ്മർദ്ദം താങ്ങാതെ വന്നപ്പോൾ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോക്ക് തിരിച്ചു വാങ്ങിയത് വീട്ടിലെത്തിയ പൊലീസും; ഭാര്യ വീട്ടിൽ കൊണ്ടാക്കിയതും പൊലീസ്; പിന്നാലെ അപ്രത്യക്ഷമാകൽ; അറ്റാഷെയുടെ ഗൺമാന് വേണ്ടി വ്യാപക തിരച്ചിൽ; ജയഘോഷിന് എന്തു സംഭവിച്ചു?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ കാണാതായതിൽ വലിയ ദുരൂഹത. ഇയാളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് സൂചന. കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ ജയഘോഷിനും അറിവുണ്ടായിരുന്നുവെന്ന തെളിവുകൾ എൻഐഎയ്ക്ക് കിട്ടിയിരുന്നു. എ ആർ ക്യാമ്പിലെ പൊലീസുകാരന്റെ ഫോൺ കോൾ രേഖകൾ ശേഖരിച്ചതോടെയാണ് ഇത്. അതിനിടെ കാണാതായ ഗൺമാൻ ജയഘോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. സ്വർണക്കടത്ത് സംഘം അപായപ്പെടുത്തുമെന്ന് ജയഘോഷ് പേടിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ജയഘോഷിന്റെ സഹോദരീ ഭർത്താവ് അജിത്കുമാറിന്റേതാണ് വെളിപ്പെടുത്തൽ. 

സ്വപ്ന സുരേഷ് ജയഘോഷിനെ വിളിച്ചിരുന്നെന്നും ജയഘോഷ് തിരിച്ചും വിളിച്ചിട്ടുണ്ടെന്നും അജിത് കുമാർ വെളിപ്പെടുത്തി. സ്വർണ്ണ കടത്തിന് പിന്നിൽ കരുതുന്നതിലും വലിയ സംഘമാണെന്ന് ജയഘോഷ് ഭാര്യയോട് പറഞ്ഞിരുന്നു. കസ്റ്റംസോ എൻഐഎയെയോ ഇതുവരെ ജയഘോഷിനെ വിളിപ്പിട്ടിട്ടില്ലെന്നും ബൈക്കിലെത്തിയ രണ്ടുപേർ ജയഘോഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അജിത് കുമാർ പറയുന്നു. ജയ്‌ഘോഷിനെ അവസാനമായി വിളിച്ചത് ഒരു സുഹൃത്താണെന്നാണ് പൊലീസ് പറയുന്നത്. അജയഘോഷിന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം. രണ്ട് പേർ ബൈക്കിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ജയഘോഷ് പറഞ്ഞിരുന്നുവെന്ന് സഹോദരി ഭർത്താവ്. ബൈക്ക് തടഞ്ഞുനിർത്തിയായിരുന്നു ഭീഷണി. സ്വർണ്ണക്കടത്ത് കേസ് വന്നതിന് പിന്നാലെ കേസിൽ കുടുക്കുമെന്ന് ഭയന്നിരുന്നുവെന്നും സഹോദരി ഭർത്താവ് പ്രതികരിച്ചു.

എസ് ആർ ജയഘോഷിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ തുമ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കുടുംബ വീട് തന്നെയാണെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ അനിൽ കുമാർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഊർജിത അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ മുതലാണ് ജയോഘോഷിനെ കാണാതായത്. തുമ്പയിലെ ഭാര്യവീട്ടിലായിരുന്നു ജയഘോഷ്. ഗൺമാന്റെ തോക്ക് പൊലീസ് ഇന്നലെ തിരികെ വാങ്ങിയിരുന്നു.കോൺസുൽ ജനറൽ ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്.

കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്. മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞാണ് തോക്ക് തിരിച്ചു വാങ്ങിയതും. അതിന് ശേഷമാണ് കാണാതായത്. ഇയാൾ ഒളിവിൽ പോയതാകാൻ സാധ്യതയുണ്ട്. യുഎഇ കോൺസുലേറ്റിലെ എല്ലാ ബന്ധങ്ങളെ കുറിച്ചും ഇയാൾക്ക് അറിവുണ്ട്. അതുകൊണ്ട് ഇയാളെ ചോദ്യം ചെയ്യേണ്ടത് എൻ ഐ എയ്ക്ക് അനിവാര്യതയുമാണ്. എല്ലാം തുറന്നു പറയാനുള്ള തയ്യാറെടുപ്പിലായിരുന്നു ജയഘോഷ്. ഇതിനിടെയാണ് ജയഘോഷിനെ കാണാതാകുന്നത്.

സ്വർണം കടത്തിയ ദിവസം അടക്കം നിരവധി തവണ ജയഘോഷ് സ്വപ്ന സുരേഷിനെ വിളിച്ചെന്നാണ് കണ്ടെത്തൽ. സ്വർണം പിടിയിലായ ദിവസവും സ്വപ്നയെ ഇയാൾ വിളിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവരെ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ ആരെയും കേസിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നില്ല. അതേസമയം യുഎഇ അറ്റാഷെയുടെ മടക്കത്തിൽ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത് അയഞ്ഞ നിലപാടെന്ന് ആരോപണമുണ്ട്. അറ്റാഷെ മടങ്ങുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. യുഎഇയുടെ തീരുമാനത്തിൽ ഇടപെടേണ്ടെന്ന നിലപാട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. അറ്റാഷെയുടെ മൊഴി രേഖപ്പെടുത്താനുള്ള അവസരം ഒരുക്കണമെന്ന ആവശ്യം മന്ത്രാലയം പരിഗണിച്ചില്ല.

റാഷിദ് ഖാമിസ് അൽ അഷ്മിയാണ് യുഎഇയിലേക്ക് മടങ്ങിപ്പോയത്. തിരുവനന്തപുരത്ത് നിന്ന് ഞായറാഴ്ചയാണ് അറ്റാഷെ ഡൽഹിയിലേക്ക് പോകുന്നത്. കോൺസുലേറ്റ് ജനറലിന്റെ ചുമതല അറ്റാഷെക്ക് ആയിരുന്നു. സ്വർണം അടങ്ങിയ ബാഗ് അറ്റാഷെയും പേരിലാണ് വന്നിരുന്നത്. ബാഗ് വന്ന ദിവസം അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറ്റാഷെയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടെയാണ് റഷീദ് ഖാമിസിന്റെ മടങ്ങിപ്പോക്ക്. സ്വർണക്കടത്ത് വിവാദങ്ങൾക്കിടെ യുഎഇ അറ്റാഷെയെ തിരിച്ചുവിളിച്ചതാണെന്നും സൂചനയുണ്ട്.

അറ്റാഷെയുടെ പേരിലാണ് സ്വർണം ഉൾപ്പെട്ട ബഗേജ് എത്തിയതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഭക്ഷ്യ വസ്തുക്കൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നാണ് അറ്റാഷെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വർണം കൊണ്ടു വന്നതിൽ ബന്ധമില്ലെന്നായിരുന്നു അറ്റാഷെയുടെ വിശദീകരണം. അറ്റാഷെ ഒപ്പിട്ട കത്തുമായാണ് സരിത് ബാഗേജ് എടുക്കാൻ എത്തിയത്. കത്ത് വ്യാജമാണോ എന്നും അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP