Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെട്ടിയിട്ട് തല്ലുമെന്ന് പ്രവീൺ ജോസ് മേലുദ്യോഗസ്ഥന്റെ മുന്നിൽ വച്ച് ഭീഷിണിപ്പെടുത്തി; സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറിക്കെതിരെ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ പരാതി; നടപടി എടുക്കാൻ പൊലീസും; പുറത്തു വന്നത് വീഡിയോയുടെ ഒരു ഭാഗം മാത്രമെന്ന് പ്രവീൺ ജോസും; മാങ്കുളത്തെ തർക്കം തുടരുമ്പോൾ

കെട്ടിയിട്ട് തല്ലുമെന്ന് പ്രവീൺ ജോസ് മേലുദ്യോഗസ്ഥന്റെ മുന്നിൽ വച്ച് ഭീഷിണിപ്പെടുത്തി; സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറിക്കെതിരെ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ പരാതി; നടപടി എടുക്കാൻ പൊലീസും; പുറത്തു വന്നത് വീഡിയോയുടെ ഒരു ഭാഗം മാത്രമെന്ന് പ്രവീൺ ജോസും; മാങ്കുളത്തെ തർക്കം തുടരുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറിക്കെതിരെ മാങ്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ നൽകിയ പരാതിയിൽ നടപടി കടുപ്പിച്ച് പൊലീസ്. പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇന്നലെ തന്നെ ഇയാളെ കണ്ടെത്താൻ മാങ്കുളത്ത് തിരച്ചിൽ നടത്തിയെന്നും ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും മൂന്നാർ സി ഐ മറുനാടനോട് വ്യക്തമാക്കി.

സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രിവീൺ ജോസിനെതിരെയാണ് മാങ്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസർ മൂന്നാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ബുധനാഴ്ച മാങ്കുളം ബംഗ്ലാവ് തറയിൽ വനം-റവന്യൂവകുപ്പുകൾ നടത്തിയ ജോയിന്റ്് വെരിഫിക്കേഷനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും വകുപ്പ് ഭരിക്കുന്ന സിപിഐയുടെ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസും തമ്മിൽ തർക്കവും വാദപ്രതിവാദവുമെല്ലാം നടന്നത്.

കെട്ടിയിട്ട് തല്ലുമെന്ന് പ്രവീൺ ജോസ് മേലുദ്യോഗസ്ഥന്റെ മുന്നിൽ വച്ച് ഭീഷിണിപ്പെടുത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.തന്നെ കെട്ടിയിട്ട് തല്ലുമെന്ന് പ്രവീൺ ഈ ഉദ്യോഗസ്ഥനെ ഭീഷിണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.ഈ വീഡിയോ പൊലീസിനും ലഭിച്ചിട്ടുണ്ട്. പ്രവീൺ ഉദ്യോഗസ്ഥനെ ഭീഷിണിപ്പെടുത്തുന്ന വീഡിയോ ഇന്നലെ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.പിന്നാലെ സംഭവത്തെക്കുറിച്ച് പ്രവീൺ ജോസിന്റെ വിശദീകരണവും പുറത്തുവന്നിരുന്നു..

ബംഗ്ലാവ് തറയിൽ നടത്തിയ ട്രഞ്ച് നിർമ്മാണം മൂലം 250-ളം കുടുംബങ്ങൾ ഉരുൾപൊട്ടൽ ദുരന്തത്തിലകപ്പെടാൻ സാധ്യത വർദ്ധിച്ചിരിക്കുകയാണെന്നും നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയപ്പോൾ ഡി എഫ് കേസെടുത്ത് അകത്താക്കുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നെന്നും പുറത്തുവന്ന വീഡിയോ അവിടെ നടന്ന സംഭവങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നുമാണ് പ്രവീൺ ജോസ് മാധ്യമങ്ങൾക്ക് നൽകിയ വീഡിയോയിൽ വ്യക്തമാക്കുന്നത്.

ബംഗ്ലാവ് തറയിൽ സ്ഥാപിച്ചിരുന്ന ക്യാമ്പ് ഷെഡ് പുതുക്കിപ്പണിയുന്നതിനായി വനംവകുപ്പ് നടത്തിയത് അശാസ്ത്രീയ നിർമ്മാണപ്രവർത്തനമാണെന്നും ഇതുമൂലം മേഖലയിലെ 150-ളം ആദിവാസികുടുബംഗങ്ങളും 100-ളം ഇതരവിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉരുൾപൊട്ടൽ ഭീഷിണി നേരിടുകയാണെന്നും പ്രവീൺ ആരോപിക്കുന്നു.

സ്ഥലത്തിന്റെ അവകാശത്തെച്ചൊല്ലി വനം-റവന്യൂ വകുപ്പുകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.ഇത് പിരഹരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി വില്ലേജ് ഓഫീസിൽ നിവേദനം നൽകിയിരുന്നു.ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടർ ജോയിന്റ് വെരിഫിക്കേഷൻ നടത്താൻ ഇരുവകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

ഇതുപ്രകാരം ദേവികുളം തഹസീൽദാർ ,മാങ്കുളം ഡി എഫ് ഒ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.പരിശോധനയ്്ക്ക് ശേഷം റിപ്പോർട്ടിൽ ഒപ്പുവയ്ക്കുന്ന സമയമായപ്പോൾ ഡി എഫ് ഒ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.

ഈ സമയം ഇവിടെ 200-ളം നാട്ടുകാരുണ്ടായിരുന്നു.ഇവരെ വനനിയമപ്രകാരം കേസെടുത്ത് അകത്താക്കുമെന്ന് ഡി എഫ് ഒ ഭീഷിണിപ്പെടുത്തുകയായിരുന്നു.ഇത് ചോദ്യം ചെയ്യവെ ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്.മുഴുവൻ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നെങ്കിൽ കാര്യങ്ങൾ പൊതുസമൂഹത്തിന് ബോദ്ധ്യമാവുമായിരുന്നു.പ്രവീൺ വീഡിയോയിൽ വ്യക്തമാക്കി.

എന്നാൽ മാങ്കുളം ഡി ഫ് ഓ .സുഹൈബ് പി ജെ, മാങ്കുളം റേഞ്ച് ഓഫീസർ ഉദയസൂര്യൻ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘത്തെ സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്റെ നേതൃത്തത്തിലുള്ള സംഘം വഴിൽ തടഞ്ഞുവച്ച് കൊല്ലുമെന്ന് ഭീക്ഷണി മുഴക്കുകയായിരുന്നെന്നാണ് വനംവകുപ്പ് മൂന്നാർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.പ്രവീൺ 2017-ൽ ചർജ്ജ് ചെയ്ത രണ്ട് ഫോറസ്റ്റ് കേസുകളിൽ പ്രതിയാണെന്നും അധികൃതർ വ്യക്തമാക്കി.

സംയുക്തസർവേക്കെത്തിയ വനം വകുപ്പ് ഉദ്യഗസ്ഥർക്കെതിരെ തടയുകയും കൂട്ടത്തിൽപ്പെട്ട ഉദ്യോഗസ്ഥനെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷിണി മുഴക്കുകയും ചെയ്ത പ്രവീണിനോട് വിശദീകരണം തേടിയതായി സിപിഐ ജില്ലാ സെകട്ടറി കെ കെ ശിവരാമൻ അറിയിച്ചു. ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞു ഭീക്ഷണി പെടുത്തുന്നത് സിപിഐ യുടെ രാഷ്ട്രീയ നിലപാടല്ല ,വനം വകുപ്പ് മായി ബന്ധപ്പെട്ട പ്രശനങ്ങൾ ഉണ്ടങ്കിൽ അത് പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങളുണ്ട് കേരളത്തിൽ ഒരു സർക്കാരുണ്ട്.

അതിന് ഒരു മന്ത്രിയുമുണ്ട്.ഒരു ഉദ്യഗസ്ഥനെ റോഡിൽ കെട്ടിയിട്ട് തല്ലുമെന്ന് പറയാൻ ഒരു നേതാവിനും പാർട്ടി ലൈസൻസ് നൽകിയിട്ടില്ല കൊലവിളിനടത്തുന്നത് സിപിഐ യുടെ രാഷ്ട്രീയമല്ല ,പ്രശ്‌നം പഠിച്ചു റിപ്പോർട്ട് നല്കാൻ അടിമാലി മണ്ഡലം കമ്മറ്റിയുടെ ആവശ്യപ്പെട്ടിട്ടുണ്ട് .റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. അദ്ദേഹം നിലപാട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP