പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്; അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു; ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി; അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി; അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട! സ്വർണ്ണ കടത്ത് വെറും ചാര വിപ്ലവം; ലേഖനവുമായി കോടിയേരി ബാലകൃഷ്ണൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സ്വർണക്കടത്തുക്കേസിനെ ചാരക്കേസിനോട് ഉപമിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നിലപാട് കോടിയേരി വ്യക്തമാക്കിയിരിക്കുന്നത്. ഫലത്തിൽ സ്വർണ്ണ കടത്ത് കേസിൽ ഒന്നുമില്ലെന്നും ഇത് വെറും ചാരമാണെന്നും വിശദീകരിക്കുകയാണ് കോടിയേരി. സ്വർണ്ണ കടത്തിലെ അന്വേഷണം കേരളത്തിലെ ഉന്നതനായ മകന്റെ ബിസിനസ്സിലേക്ക് കടക്കുമ്പോഴാണ് ഈ ലേഖനമെന്നതും ശ്രദ്ധേയമാണ്.
'പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്. അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട. കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.' ലേഖനത്തിൽ കോടിയേരി എഴുതുന്നു.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിൽ മോദി സർക്കാരിന് അതിവൈഭവമുണ്ടെന്ന് പറഞ്ഞ കോടിയേരി അത് മറക്കുന്നില്ലെന്നും അതുള്ളപ്പോൾ തന്നെ കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതം ചെയ്തത് കേസിൽ എൽഡിഎഫിനും സർക്കാരിനും ഭയക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണെന്നും വ്യക്തമാക്കി. സ്വർണക്കടത്തുകേസിൽ ആരോപണവിധേയനായ ശിവശങ്കറിനെ കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചതെന്നും എന്നാൽ ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാട്ടി. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് ഇതിൽ നിന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം എഴുതുന്നു.
കോടിയേരി ബാലകൃഷ്ണന്റെ ലേഖനം
ഇനിയും ഒരു ചാരക്കേസോ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു
കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിനെത്തുടർന്ന് എൽഡി എഫ് സർക്കാർ ഏതോ ചുഴിയിൽപ്പെട്ടുപോയി എന്ന ധാരണ സൃഷ്ടിക്കാൻ പ്രതിപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും തീവ്രയജ്ഞത്തിലാണ്. ഈ കേസിനെ വരുംനാളിലെ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെതിരെ ഉപയോഗിക്കാനുള്ള തുറുപ്പുചീട്ടാക്കാനുള്ള മോഹത്തിലാണ് കോൺഗ്രസ്--- ബിജെപി--മുസ്ലിംലീഗ് എന്നീ കക്ഷികളെല്ലാം അടങ്ങുന്ന പ്രതിപക്ഷം. പക്ഷേ, ഈ സ്വപ്നം കല്ലിലടിച്ച പൂക്കുലപോലെ തകരും.
കള്ളക്കടത്ത് കേസിന് അമിത പ്രാധാന്യം ലഭിച്ചതിന് താഴെ കൊടുക്കുന്ന ഘടകങ്ങൾ കാരണമായിട്ടുണ്ട്. യുഎഇ കോൺസുലേറ്റിന് വന്ന ബാഗിലാണ് കള്ളക്കടത്ത് സ്വർണം കസ്റ്റംസ് കണ്ടെത്തിയത് എന്നതാണ് ആദ്യത്തെ കാരണം. കള്ളക്കടത്തിന്റെ ഏറ്റവും സുരക്ഷിത ചാനലായാണ് നയതന്ത്ര മാർഗത്തെ ചില കേന്ദ്രങ്ങൾ കാണുന്നത്. കോൺസുലേറ്റുകളും എംബസികളും ഒരു രാജ്യത്തിനുള്ളിലെ പ്രത്യേക രാജ്യങ്ങളായാണ് കണക്കാക്കുന്നത്. അതുകൊണ്ട് നയതന്ത്രകാര്യാലയങ്ങളിലേക്ക് വരുന്ന ബാഗുകൾക്ക് വിമാനത്താവളത്തിൽ പ്രത്യേക പരിരക്ഷയുണ്ട്. ഇത് ഉപയോഗപ്പെടുത്തിയുള്ള സ്വർണക്കടത്താണ് കസ്റ്റംസ് പിടിച്ചത്. നയതന്ത്ര വഴിയിലൂടെ ആയുധവും മയക്കുമരുന്നും സ്വർണവുമൊക്കെ കള്ളക്കടത്ത് നടത്താൻ നോക്കി നിയമത്തിന്റെ കുരുക്കിൽ വീണ അനുഭവങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. നയതന്ത്ര വഴിയിലൂടെയുള്ള കള്ളക്കടത്ത് അത്യപൂർവമായതിനാലാണ് തിരുവനന്തപുരം സ്വർണക്കടത്തിന് പ്രാധാന്യമുണ്ടായത്.
കസ്റ്റംസിന് പുറമെ എൻഐഎ അന്വേഷണം വന്നത് നയതന്ത്ര കള്ളക്കടത്തിനൊപ്പം കള്ളക്കടത്ത് പണം ഭീകരപ്രവർത്തനങ്ങൾക്ക് കിട്ടുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കേസിന്റെ എല്ലാ വസ്തുവകകളെയും പ്രതികളെയും പുറത്തുകൊണ്ടുവരുന്നതിനാണ് യുക്തമായ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എൻഐഎപോലുള്ള ഏജൻസികളെ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കാൻ ഇടയുണ്ടെന്നും അതിനാൽ കേന്ദ്രസർക്കാരിനോട് എൽഡിഎഫ് സർക്കാർ ആവശ്യപ്പെട്ടത് ശരിയാണോയെന്ന് ചിലർ ചോദിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിൽ മോദി സർക്കാരിന് അതിവൈഭവമുണ്ട് എന്നത് നേരാണ്. അത് ഞങ്ങൾ മറക്കുന്നില്ല. അതുള്ളപ്പോൾത്തന്നെ തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ സ്വാഗതംചെയ്തത് ഈ സംഭവങ്ങളിൽ എൽഡിഎഫിനും സർക്കാരിനും ഭയക്കാൻ തരിമ്പുപോലും കാര്യമില്ല എന്നതുകൊണ്ടാണ്. ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ല. കേസിൽപ്പെട്ട ഏതു വമ്പനേയും കൊമ്പനേയും പിടിച്ചുകൊള്ളട്ടെ, ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽവരെ അന്വേഷിച്ചുകൊള്ളട്ടെ എന്ന ധീരമായ പ്രഖ്യാപനം അതിനാലാണ് മുഖ്യമന്ത്രി നടത്തിയത്.
നയതന്ത്രാലയ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യേണ്ടത് കേന്ദ്രം
നയതന്ത്ര ബാഗേജ് വഴിയുള്ള കള്ളക്കടത്ത് ഗൗരവമുള്ളതാണ്. സൗഹൃദത്തിൽ കഴിയുന്ന രണ്ട് രാജ്യങ്ങളെ തമ്മിലടിപ്പിക്കാൻ ഇത്തരം സംഭവങ്ങൾ മതിയാകും. കള്ളക്കടത്ത് സ്വർണത്തിന്റെ പണം തീവ്രവാദികളിലേക്ക് എത്തുന്നുയെന്നാണ് എൻഐഎ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ പിടികൂടിയതിനുപുറമെ പിടികൂടാത്ത കള്ളക്കടത്തുകളും നടന്നിട്ടുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളവും അതിലെ സുരക്ഷയും ബാഗേജ് പരിശോധനയുമെല്ലാം കേന്ദ്രസർക്കാരിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള വകുപ്പുകളും ഉദ്യോഗസ്ഥന്മാരും സംവിധാനങ്ങളുമാണ് നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ പിടികൂടപ്പെടാത്ത സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സമാധാനം പറയേണ്ടത് സംസ്ഥാന സർക്കാരല്ല, കേന്ദ്രസർക്കാരാണ്. ഇതിൽ മോദി സർക്കാരിനെപ്പോലെതന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്രസർക്കാരിനും കുറ്റകരമായ ഉത്തരവാദിത്തമുണ്ട്.
- കോൺസുലേറ്റിലെ ഒന്നിലധികം സ്വാധീനമുള്ള ഉദ്യോഗസ്ഥരും അതിൽ ഒരു സ്ത്രീയും കേസിൽ പ്രതികളായത് സംഭവത്തിന്റെ പൊതുജനശ്രദ്ധ വർധിപ്പിച്ചു. മൂന്നാമത്തെ ഘടകമാകട്ടെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ഒരാൾ വിശിഷ്യാ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവിയിലുള്ളയാൾ കള്ളക്കടത്ത് കേസിലെ പ്രതിയായ വനിതയുമായി നേരത്തേമുതൽ സൗഹൃദബന്ധം സ്ഥാപിച്ചു എന്ന ആക്ഷേപമാണ്.
ഈ മൂന്ന് ഘടകം പരിശോധിച്ചാൽ അതിൽ ഒന്നിലും എൽഡിഎഫ് സർക്കാരിനെയോ മുഖ്യമന്ത്രിയെയോ പഴിക്കാൻ വകയില്ലെന്ന് നിഷ്പക്ഷതയോടെ വിലയിരുത്തുന്ന ആരും സമ്മതിക്കും. നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരോ കാര്യാലയത്തിന്റെ മേൽവിലാസം ഉപയോഗിക്കുന്ന മുൻ ഉദ്യോഗസ്ഥരോ വിമാനത്താവളവുമായി ബന്ധപ്പെട്ടോ അല്ലാതെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അക്കാര്യം സംസ്ഥാന സർക്കാരിന്റെ അടക്കം ശ്രദ്ധയിൽ കൊണ്ടുവരേണ്ട നിയമപരവും വ്യവസ്ഥാപിതവുമായ ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. അതിനാൽ യുഎഇ കോൺസുലേറ്റുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയോ മുൻ ഉദ്യോഗസ്ഥരുടെയോ നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാസമയം അധികാര കേന്ദ്രങ്ങളെ ധരിപ്പിക്കാത്തതിന് മറുപടി നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
ഇപ്പോൾ ആക്ഷേപവിധേയനായ ശിവശങ്കർ യുഡിഎഫ് ഭരണകാലത്ത് മർമപ്രധാനമായ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനാണ്. ഭരണശേഷിയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടംതട്ടുന്ന പെരുമാറ്റമുണ്ടായി. അതുകൊണ്ടാണ് ആക്ഷേപം വന്നയുടനെ ഒരു അന്വേഷണത്തിനും കാത്തുനിൽക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി പിണറായി വിജയൻ കാട്ടിയത്.
ഐടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ കരാർ നിയമനത്തിൽ വിവാദവനിത വ്യാജസർട്ടിഫിക്കറ്റ് മുഖാന്തരം കയറിക്കൂടിയതും കള്ളക്കടത്ത് കേസിലെ പ്രതികളുടെ ഫോൺവിളി പട്ടികയിൽ ശിവശങ്കറിന്റെ പേര് വന്നതുമായുള്ള വിഷയങ്ങളിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെയും അഡീഷണൽ ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി. അന്വേഷണറിപ്പോർട്ടിൽ ശിവശങ്കർ അഖിലേന്ത്യാ സർവീസ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടതിനെ തുടർന്ന് സസ്പെൻഡു ചെയ്തു കൊണ്ടുള്ള പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി.
ആക്ഷേപങ്ങളുടെ സ്വഭാവമെന്തായാലും അതിന്മേൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥാപിതമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ് ചീഫ് സെക്രട്ടറിതല അന്വേഷണവും റിപ്പോർട്ടിനായി കാക്കുകയും ചെയ്തത്. ഇത് തികച്ചും യുക്തിപരവും നിയമപരവുമാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ മറ്റുള്ളവരോ സ്വയം കുഴിച്ച കുഴിയിൽ വീണിട്ടുണ്ടെങ്കിൽ അവരെ കരകയറ്റാനുള്ള ഒരു കൈയും സർക്കാരിന്റെ ഭാഗത്തുനിന്ന് നീളില്ല എന്ന് വ്യക്തമായിരിക്കുകയാണ്.
ഐഎഎസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് നീക്കുന്നതുൾപ്പെടെയുള്ള കർശന അച്ചടക്കനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. അത് ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. ഇക്കാര്യം ശിവശങ്കറിന്റെ പേരിൽ എൽഡിഎഫിനെ വിമർശിച്ച പ്രതിപക്ഷ നേതാക്കൾ മറക്കണ്ട. എൻഐഎ അന്വേഷണം വേണ്ട സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് പറയുന്നത്. ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനും സംസ്ഥാന സർക്കാരും എൽഡിഎഫും എതിരല്ല. പക്ഷേ, കേന്ദ്ര ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോയാൽ യുഡിഎഫിനും ബിജെപിക്കും അത് ബൂമറാങ്ങാകുമെന്ന ഭയപ്പാട് ഇരുകൂട്ടർക്കുമുണ്ട്.
സ്വർണനിറം കാവിയും പച്ചയും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിനെ പരാമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്. എന്നാൽ, ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വർണക്കടത്തിന്റെ മറവിൽ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീർത്തിപ്പെടുത്താൻ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാർ നഖശിഖാന്തം എതിർക്കും. എന്നാൽ, ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.
കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ പ്രഖ്യാപിത ബിജെപിക്കാരനാണ്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ വിരട്ടിയ ബിഎംഎസ് നേതാവായ ഹരിരാജ്, പ്രതികൾക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകൻ എന്നിവരെല്ലാം കാവിക്കൊടിയുമായി നടക്കുന്ന സംഘപരിവാറുകാരാണ്. വിവാദവനിതയും സംഘവും ഒളിത്താവളം തേടിയെത്തിയതാകട്ടെ ബിജെപി ഭരിക്കുന്ന കർണാടകത്തിലാണ്. ഇതൊന്നും നിഷേധിക്കാൻ ബിജെപി നേതാക്കൾക്കാകില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ്, മൂവാറ്റുപുഴയിലെ ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങിയവരെല്ലാം മുസ്ലിംലീഗുമായി സജീവ ബന്ധമുള്ളവരാണ്. റമീസ് ആകട്ടെ മുസ്ലിംലീഗിന്റെ അഖിലേന്ത്യാ നേതാവിന്റെ അടുത്ത ബന്ധുവുമാണ്. കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയ വീടാകട്ടെ യുഡിഎഫ് ബന്ധമുള്ള ആളുടേതുമാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് കേസിൽ ഏത് പാർട്ടിക്കാരും സംഘടനകളുമാണ് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഈ സാഹചര്യത്തിലും എൽഡിഎഫിനെ തെരഞ്ഞെടുപ്പിൽ നേരിടാൻ കള്ളക്കടത്തിൽ ബന്ധമുണ്ടെന്ന് എൻഐഎ കരുതുന്ന തീവ്രവാദ വർഗീയ സംഘടനകളുമായി കൂട്ടുകൂടാനാണ് മുസ്ലിംലീഗും കോൺഗ്രസും നയിക്കുന്ന യുഡിഎഫിന്റെ തീരുമാനം. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ വഴിതെറ്റൽ ജനങ്ങൾക്കിടയിൽ സജീവ ചർച്ചയാകും.
കള്ളക്കടത്ത് സ്വർണത്തിന്റെ നിറം കാവിയാണെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ നയതന്ത്ര കള്ളക്കടത്ത് അല്ല തിരുവനന്തപുരത്ത് നടന്നതെന്ന വ്യാഖ്യാനം. ദുബായിൽനിന്ന് കള്ളക്കടത്ത് സ്വർണം വന്നത് ഡിപ്ലോമാറ്റിക് ബാഗിലല്ല എന്നുപറയാൻ കേന്ദ്രമന്ത്രിയെ പ്രേരിപ്പിച്ച ചേതോവികാരം എന്താണ് ? കേസിന്റെ ഗൗരവം കുറച്ച് പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ ഈ പ്രസ്താവനയെന്ന സംശയം പലരും പ്രകടിപ്പിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് പാഴ്സലിൽ കള്ളക്കടത്താണ് നടന്നതെന്ന് കോടതിയിൽ എൻഐഎ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ മറികടക്കുന്ന വിലയിരുത്തൽ നടത്തിയ കേന്ദ്ര സഹമന്ത്രിയുടെ നടപടി കേസിൽ ഉൾപ്പെട്ട ബിജെപി നേതാക്കളെ രക്ഷിക്കാനുള്ളതാകണം.
മുഖ്യമന്ത്രിക്കൊപ്പം പാർട്ടിയും മുന്നണിയും
ഇങ്ങനെ പ്രതിപക്ഷ കക്ഷികളുടെ താൽപ്പര്യങ്ങൾ കുറ്റവാളികളെ സംരക്ഷിക്കുന്നതാണ്. എന്നാൽ, കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാരിന്. ആ സർക്കാരിനെതിരെ അഭിനവ ചാരക്കേസ് സൃഷ്ടിച്ച് അരാജകസമരം നടത്താനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും ബിജെപിയും ഇറങ്ങിയിരിക്കുന്നത്. കോവിഡ് നിബന്ധനകളെപ്പോലും ലംഘിച്ചാണ് ബിജെപിയും കോൺഗ്രസും രാഷ്ട്രീയസമരം നടത്തുന്നത്. കോവിഡ് വ്യാപനത്തിന് വഴിതുറക്കുന്ന കൂട്ടംചേർന്നുള്ള സമരങ്ങളെ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്. കോടതിവിധി കാറ്റിൽപറത്തി കോവിഡ് കാലത്ത് സമരം നടത്താനുള്ള പ്രതിപക്ഷനീക്കത്തെ പ്രബുദ്ധ കേരളജനത ചെറുത്തുതോൽപ്പിക്കും. സർക്കാരിനെ കാലാവധി പൂർത്തിയാക്കാൻ സമ്മതിക്കില്ലെന്നും പിരിച്ചുവിടുമെന്നുമുള്ള ഭീഷണി ബിജെപി നേതാവ് കൃഷ്ണദാസ് നടത്തി. കർണാടകത്തിലും മധ്യപ്രദേശിലും സർക്കാരുകളെ അട്ടിമറിച്ചതുപോലുള്ള കളികളൊന്നും കേരളത്തിൽ നടപ്പില്ല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള അരാജകസമരങ്ങൾ ചില സ്ഥലങ്ങളിൽ നടത്തുന്നുണ്ട്. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്പിച്ച അനുഭവം ഉണ്ട്. അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട. കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്