Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അസമിൽ പ്രളയക്കെടുതി രൂക്ഷം; 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ; 40 ലക്ഷത്തോളം ജനങ്ങളെ ബാധിച്ച പ്രളയത്തിൽ ഇതുവരെ മരിച്ചത് 68 പേർ

അസമിൽ പ്രളയക്കെടുതി രൂക്ഷം; 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലെ ജനങ്ങൾ ദുരിതത്തിൽ; 40 ലക്ഷത്തോളം ജനങ്ങളെ ബാധിച്ച പ്രളയത്തിൽ ഇതുവരെ മരിച്ചത് 68 പേർ

സ്വന്തം ലേഖകൻ

ഗുവഹാട്ടി: അസമിൽ പ്രളയക്കെടുതി രൂക്ഷം. കനത്ത മഴയേതുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനേത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 40 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്തെ 27 ജില്ലകളിലായി 4500 ഗ്രാമങ്ങളിലാണ് പ്രളയം വ്യാപിച്ചിരിക്കുന്നത്. ഇതുവരെ 68 ആളുകളാണ് പ്രളയക്കെടുതിയിൽ മരിച്ചത്.

പ്രളയത്തേ തുടർന്ന് കാസിരംഗ ദേശീയോദ്യോനവും വെള്ളത്തിനടിയിലായിരുന്നു. ധേമാജി, ലഖിംപുർ, ബിശ്വന്ത്,സോനിത്പുർ, ചിരംഗ്, ഉദൽഗുരി, ഗൊലാഘട്ട്, ജോർഹട്ട്, മജുലി,ശിവസാഗർ, ദിർബുഗഡ്, തിൻസുകിയ തുടങ്ങിയ ജില്ലകളേയാണ് പ്രളയം ഏറ്റവുമധികം ബാധിച്ചത്. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1.25 ലക്ഷം ആളുകളാണ് കഴിയുന്നത്.

അതേസമയം സംസ്ഥാനം വലിയ പ്രളയക്കെടുതിയെ നേരിടുമ്പോൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് തങ്ങൾ അവഗണന നേരിടുന്നുവെന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.

എല്ലാവർഷവും ഇവിടെ പ്രളയമുണ്ടാകുന്നു. അപ്പോഴൊക്കെയും പോലെ ഇപ്പോഴുണ്ടായ പ്രളയവും മുഖ്യധാരാ മാധ്യമങ്ങൾ അവഗണിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ആളുകൾ പ്രളയത്തിൽ പെട്ട് മരണമടയുമ്പോൾ മുഖ്യധാരാ മാധ്യങ്ങൾ അമിതാബ് ബച്ചന്റെ ആരോഗ്യത്തേപ്പറ്റിയുള്ള വാർത്തകൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും വിമർശനമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP