Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിൽ ലോക്ഡൗൺ ലംഘിച്ച മന്ത്രി പുത്രനെ തടഞ്ഞ് താരമായ വനിതാ പൊലീസുകാരി ജോലി രാജിവെച്ചു; മന്ത്രിയുടെ പുത്രനെ തടഞ്ഞതിന് പിന്നാലെ സ്ഥലം മാറ്റം ലഭിച്ച സുനിതാ യാദവ് രാജിവെച്ചത് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന്

ഗുജറാത്തിൽ ലോക്ഡൗൺ ലംഘിച്ച മന്ത്രി പുത്രനെ തടഞ്ഞ് താരമായ വനിതാ പൊലീസുകാരി ജോലി രാജിവെച്ചു; മന്ത്രിയുടെ പുത്രനെ തടഞ്ഞതിന് പിന്നാലെ സ്ഥലം മാറ്റം ലഭിച്ച സുനിതാ യാദവ് രാജിവെച്ചത് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കാത്തതിനെത്തുടർന്ന്

സ്വന്തം ലേഖകൻ

സൂറത്ത്: ഗുജറാത്തിൽ ലോക്ഡൗൺ ലംഘിച്ച മന്ത്രി പുത്രനെ തടഞ്ഞ് താരമായ വനിതാ പൊലീസുകാരി ജോലി രാജിവെച്ചു. മന്ത്രി പുത്രനെ നിയമം പടിപ്പിച്ചതിന് പിന്നാലെ സ്ഥലം മാറ്റം ലഭിച്ച വനിതാ കോൺസ്റ്റബിൽ സുനിത യാദവാണ് ജോലിയിൽ നിന്നും രാജിവെച്ചത്. ഞായറാഴ്ചയാണ് ആരോഗ്യമന്ത്രി കുമാർ കനാനിയുടെ മകൻ പ്രകാശ് കനാനിയെ ലോക്ഡൗൺ ലംഘനത്തിന് സുനിത തടഞ്ഞു വെച്ചത്. ഇത് വലിയ വാർത്ത ആയിരുന്നു.

മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കാത്തതിനെത്തുടർന്നാണ് രാജി വയ്ക്കുന്നതെന്ന് സുനിത പറഞ്ഞു. 'എന്റെ ജോലിയാണ് ഞാൻ നിർവഹിച്ചത്. കീഴ്‌വഴക്കങ്ങളുടെ പ്രശ്‌നമാണിത്. അവർ കരുതുന്നത് തങ്ങൾ വിവിഐപികളാണ് എന്നാണ്'. സുനിത പറഞ്ഞു. എന്നാൽ സുനിത രാജിവച്ചുവെന്ന കാര്യം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. ഇതുവരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

ഹോട്‌സ്‌പോട് ആയ സ്ഥലത്ത് രാത്രി കർഫ്യു ലംഘിച്ചതിനാണ് പ്രകാശ കനാനിയെ സുനിത തടഞ്ഞ് വെച്ചത്. ഇതേ തുടർന്ന് സുനിതയും പ്രകാശും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പ്രകാശിനെതിരെ കേസ് എടുത്തെങ്കിലും സുനിതയെ സ്ഥലം മാറ്റാനും നടപടിയുണ്ടായി.

നിയമം ലംഘിച്ചതിനെത്തുടർന്ന് പ്രകാശ് കനാനിക്കെതിരേയും രണ്ട് സുഹൃത്തുക്കൾക്കെതിരേയും കേസെടുത്തെന്നും സൂറത്ത് പൊലീസ് കമ്മിഷണർ ആർ.ബി.ബ്രംഭട്ട് അറിയിച്ചു. സുനിത യാദവും പ്രകാശ് കനാനിയും വാക്കുതർക്കം ഉണ്ടായത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കേസെടുത്തത്. സുനിതയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. 'ലേഡി സിങ്കം' എന്നാണ് ചിലർ സുനിതയെ വിശേഷിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP