Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കർണാടകയിൽ നിന്നും മദ്യം കേരളത്തിലേക്ക് എത്തിച്ചത് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് വാനിൽ; പ്രതി എക്സൈസ് റെയിഞ്ച് ഓഫീസിൽ കീഴടങ്ങി

കർണാടകയിൽ നിന്നും മദ്യം കേരളത്തിലേക്ക് എത്തിച്ചത് പച്ചക്കറിയുമായി എത്തിയ പിക്കപ്പ് വാനിൽ; പ്രതി എക്സൈസ് റെയിഞ്ച് ഓഫീസിൽ കീഴടങ്ങി

കെ വി നിരഞ്ജൻ

കോഴിക്കോട്: കർണ്ണാടകയിൽ നിന്നും പിക്കപ്പ് വാനിൽ പച്ചക്കറികൾക്കുള്ളിൽ ചാക്കിൽ 38 ലിറ്റർ കർണാടക സ്റ്റേറ്റ് വിദേശ മദ്യം ഒളിപ്പിച്ച് കടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ. താമരശ്ശേരി പുതിയാറമ്പത്ത് ഷബീർ അലിയെയാണ് താമരശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ.ഷാജി അറസ്റ്റ് ചെയ്തത്. മെയ് 24 ന് 38 ലിറ്റർ കർണ്ണാടക മദ്യം പിക്കപ്പ് വാനിൽ കടത്തിക്കൊണ്ട് വരുകയായിരുന്നു. ഇയാളുടെ വീട്ടിലെ പോർച്ചിൽ പാർക്ക് ചെയ്ത വണ്ടിയിൽ നിന്നാണ് രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ പി. കെ അനിൽ കുമാറും സംഘവും മദ്യം പിടിച്ചെടുത്ത് കേസെടുത്തത്. പ്രതി പക്ഷേ ഒളിവിൽ പോയി. ഒളിവിൽ പോയ പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP