Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചൈനീസ് കമ്മ്യൂണിസ്റ്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനൊരുങ്ങി അമേരിക്ക; നീക്കം ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം ചൈന ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ

ചൈനീസ് കമ്മ്യൂണിസ്റ്റുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനൊരുങ്ങി അമേരിക്ക; നീക്കം ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം ചൈന ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും യുഎസിലേക്ക് പ്രവേശിക്കുന്നത് നിരോധിക്കുന്നത് യുഎസ് ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ഹോങ്കോങ്ങിൽ, ദേശീയ സുരക്ഷാ നിയമം ചൈന ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ നീക്കം. അമേരിക്കൻ ഭരണകൂടത്തിന്റെ പരി​ഗണനയിലുള്ള പദ്ധതി പ്രകാരം, നിലവിൽ രാജ്യത്തുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വീസ റദ്ദാക്കാൻ യുഎസ് സർക്കാരിനെ അനുവദിച്ചേക്കാം.

ചൈനീസ് മിലിറ്ററി, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ എക്സിക്യൂട്ടീവുകൾ എന്നിവർക്കും യുഎസിലേക്കുള്ള യാത്ര പരിമിതപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും നിലവിലുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അത് നിരസിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം, ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം ലംഘിച്ചതിന് ചൈനയെ ശിക്ഷിക്കുന്ന നിയമനിർമ്മാണത്തിലും എക്സിക്യൂട്ടീവ് ഉത്തരവിലും ഒപ്പുവെച്ചതായി ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP