Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു വർഷത്തിനിടെ സാമ്പത്തിക സഹായമായി നൽകിയത് 4.09 കോടി രൂപ; നിലവിൽ 84604 രൂപ ശമ്പളം പറ്റുന്ന സർക്കാർ ജോലിയും; പരിശീലനത്തിന് പണമില്ലെന്ന് പറഞ്ഞ് ബിഎംഡബ്ല്യു കാർ വിൽക്കാനൊരുങ്ങിയ ദ്യുതി ചന്ദിന് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ് ഒഡീഷ സർക്കാർ

അഞ്ചു വർഷത്തിനിടെ സാമ്പത്തിക സഹായമായി നൽകിയത് 4.09 കോടി രൂപ; നിലവിൽ 84604 രൂപ ശമ്പളം പറ്റുന്ന സർക്കാർ ജോലിയും; പരിശീലനത്തിന് പണമില്ലെന്ന് പറഞ്ഞ് ബിഎംഡബ്ല്യു കാർ വിൽക്കാനൊരുങ്ങിയ ദ്യുതി ചന്ദിന് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ് ഒഡീഷ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: പരിശീലനത്തിന് പണമില്ലാത്തതിന്റെ പേരിൽ ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ് തന്റെ ബിഎംഡബ്ല്യു കാർ വിൽക്കാനൊരുങ്ങിയ സംഭവം വിവാദമായതോടെ താരത്തിന് നൽകിയ സാമ്പത്തിക സഹായങ്ങളുടെ പട്ടിക പുറത്തുവിട്ട് ഒഡീഷ സർക്കാർ. 2015 മുതൽ ഇതുവരെ ദ്യുതിക്ക് ഒഡീഷ സർക്കാർ നൽകിയത് 4.09 കോടി രൂപയാണ്. നിലവിൽ 84604 രൂപ ശമ്പളം പറ്റുന്ന സർക്കാർ ജോലിയും യുവതിക്കുണ്ട്.

2018-ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയതിനുള്ള ഉപഹാരമായി മൂന്നു കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 2015-19 കാലയളവിൽ പരിശീലനത്തിന് സഹായമെന്ന നിലയിൽ 30 ലക്ഷം രൂപ നൽകി. ടോക്കിയോ ഒളിമ്പിക്സിനുള്ള ഒരുക്കത്തിനായി 50 ലക്ഷം രൂപ കൂടി നൽകി. ഈ 50 ലക്ഷം രണ്ടു ഗഡുക്കളായാണ് നൽകിയത്. ആദ്യത്തേത് 2019 ഓഗസ്റ്റ് രണ്ടിനും രണ്ടാമത്തേത് ഡിസംബർ 27-നുമായി നൽകി. ഇതിനെല്ലാം പുറമെ അര ലക്ഷത്തിലധികം രൂപ ശമ്പളത്തിൽ ജോലി നൽകിയ കാര്യവും സംസ്ഥാന കായിക മന്ത്രാലയം പുറത്തുവിട്ട കണക്കിലുണ്ട്.

ഒഡീഷ മൈനിങ് കോർപറേഷനിൽ എ ലെവൽ ഓഫീസറായിട്ടാണ് ദ്യുതിക്ക് നിയമനം നൽകിയത്. നിലവിൽ 84604 രൂപയാണ് ദ്യുതിയുടെ മാസശമ്പളം. ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് ഓഫീസിൽ വരാതിരുന്നാലും ദ്യുതിക്ക് പ്രശ്നമില്ല. ആ സമയത്ത് പരിശീലനത്തിന് സംസ്ഥാന സർക്കാർ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. ഒഡീഷ മൈനിങ് കോർപറേഷൻ പരിശീലനത്തിനും മറ്റുമായുള്ള സാമ്പത്തിക സഹായമായി 29 ലക്ഷം രൂപ ദ്യുതിക്ക് ഇതുവരെ നൽകിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നൽകിയിട്ടുണ്ടെന്നും ഒഡീഷ സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

പരിശീലനത്തിന് തന്നെ സ്പോൺസർ ചെയ്യാൻ സാമ്പത്തിക പ്രതിസന്ധി കാരണം ആരും തയ്യാറാകുന്നില്ലെന്ന് താരം ആരോപിച്ചിരുന്നു. ഫേസ്‌ബുക്കിലൂടെയാണ് ബിഎംഡബ്ല്യു കാറിന്റെ ചിത്രം പങ്കുവെച്ച് ദ്യുതി വാങ്ങാൻ താത്‌പര്യമുള്ളവരുണ്ടോ എന്നു അന്വേഷിച്ചത്. ഈ വാർത്ത പുറത്തുവന്നതോടെ പരിശീലനത്തിന് പണമില്ലാഞ്ഞിട്ടല്ല ബിഎംഡബ്ല്യു വിൽക്കുന്നതെന്നും അതു പരിപാലിക്കാനുള്ള ചെലവ് ഭീമമായതുകൊണ്ടാണെന്നും ദ്യുതി വിശദീകരിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നാലെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ദ്യുതിക്ക് നൽകിയ സാമ്പത്തിക സഹായങ്ങൾ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തി ഒഡീഷ സർക്കാർ രംഗത്തെത്തിയത്. ഒഡീഷയിലെ കായിക മന്ത്രാലയമാണ് ദ്യുതിക്ക് നൽകിയ സഹായങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP