Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റദ്ദ് ചെയ്യാൻ കൊടുത്ത ക്രെഡിറ്റ് കാർഡിൽനിന്ന് ഫ്ളിപ്പ്കാർട്ട് വഴി 41995 രൂപയ്ക്ക് പർച്ചേസ് ചെയ്തുവെന്ന് മെസേജ്; തട്ടിപ്പിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടും പണം പോയി; അക്കൗണ്ട് ഹോൾഡ് ചെയ്യാൻ വേണ്ടി അപേക്ഷ നൽകി നഷ്ടമായത് 61,147.50 രൂപ; എസ്‌ബിഐ അധികൃതർക്കെതിരെ പരാതിപ്പെട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് വിമുക്തഭടൻ

റദ്ദ് ചെയ്യാൻ കൊടുത്ത ക്രെഡിറ്റ് കാർഡിൽനിന്ന് ഫ്ളിപ്പ്കാർട്ട് വഴി 41995 രൂപയ്ക്ക് പർച്ചേസ് ചെയ്തുവെന്ന് മെസേജ്; തട്ടിപ്പിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകിയിട്ടും പണം പോയി; അക്കൗണ്ട് ഹോൾഡ് ചെയ്യാൻ വേണ്ടി അപേക്ഷ നൽകി നഷ്ടമായത് 61,147.50 രൂപ; എസ്‌ബിഐ അധികൃതർക്കെതിരെ പരാതിപ്പെട്ട് രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് വിമുക്തഭടൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: എസ്‌ബിഐയുടെ ചെരണ്ടത്തൂർ ശാഖയിൽനിന്നും ക്രഡിറ്റ് കാർഡ് മുഖേന 61,147.50 രൂപ ഉടമസ്ഥന്റെ അറിവില്ലാതെ പിൻവലിച്ചതായി പരാതി. അതിർത്തിരക്ഷാസേനയിൽ 25 വർഷം സേവനമനുഷ്ഠിച്ച് പെൻഷൻ പറ്റിയ പേരാമ്പ്ര മണിയൂരിലെ ചാലിൽ അനിലിന്റെ അക്കൗണ്ടിൽ നിന്നാണ് തുക പിൻവലിച്ചതായി പരാതി ഉയർന്നത് . തുക നഷ്ടപ്പെട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും പരാതിക്ക് പരിഹാരമുണ്ടായില്ലെന്ന് അനിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അനിൽ പയ്യോളിൽ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: 'എന്റെ പെൻഷൻ അക്കൗണ്ട് ചഛ.10576945704 എസ്‌ബിഐ ചെരണ്ടത്തൂർ ബ്രാഞ്ചിലാണ്. 2018 ജനുവരിയിൽ ബ്രാഞ്ചിൽ നിന്നും 472642 7586745705 നമ്പറിലള്ള ഒരു എസ്‌ബിഐ ക്രഡിറ്റ് കാർഡ് തന്നിരുന്നു. എന്നാൽ അന്യായമായ ഫൈൻ വന്നതിനാൽ ക്രെഡിറ്റ് കാർഡ് റദ്ദ് ചെയ്തു തരുവാൻ ബാങ്കിനെ സമീപിച്ചു. എന്നാൽ 2018 സെപ്റ്റംബർ 11 ന് ഫ്ളിപ്കാർട്ട് എന്ന ഓൺലൈൻ കമ്പനിയിൽ നിന്ന് 41995 രൂപയ്ക്ക് പർച്ചേസ് നടന്നതായി എനിക്ക് മെസേജ് വന്നു. പ്രസ്തുത തിയ്യതിക്കോ അതിനു മുൻപോ ഓൺലൈൻ പർച്ചേസിങ് ഞാൻ നടത്തിയിട്ടില്ല. കൂടാതെ ഈ സൈബർ തട്ടിപ്പിന് എതിരായി കേരള ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്ത് കേസ് നടന്നു വരികയാണ്. എന്നാൽ 2020 ജൂൺ 29 ന് എന്റെ അക്കൗണ്ടിൽ നിന്ന് പണം എടുക്കുന്നതിനായി 50000 രൂപക്ക് മുകളിൽ തുക എടുക്കുവാൻ ചെക്ക് നിർബദ്ധമെന്ന് മേനേജർ പറഞ്ഞു.10 മിനുട്ടിനുള്ളിൽ ചെക്കുമായി എത്തിയ എന്നോട് 61147.50 രൂപ ക്രഡിറ്റ് കാർഡുകാർ എടുത്തതായി മാനേജർ പറഞ്ഞു.

കോടതിയിൽ കേസ് നിലനിൽക്കുന്നതുകൊണ്ട് എന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്പെടാതിരിക്കാനായി അക്കൗണ്ട് ഹോൾഡ് ചെയ്യാൻ വേണ്ടി അപേക്ഷ നൽകി പെർമിഷൻ ബാങ്ക് നൽകിയതാണ്. കോടതിയിൽ കേസ് നിലനിൽക്കേ എന്റെ അക്കൗണ്ടിൽ നിന്നും ഒരു കാരണവശാലും പണം എടുക്കാൻ പാടുള്ളതല്ല, ഇത് ബാങ്ക് മേനേജറുടെ അറിവോടെ നടന്നതിനാൽ ഇതിന്റെ ഉത്തരവാദിത്വം ബാങ്കിനും മാനേജർക്കുമാണെന്നും തന്നെ വഞ്ചിച്ച ബാങ്കിനെതിരെയും, മനേജർക്ക് എതിരെയും നിയമനടപടികൾ സ്വീകരിച്ച് നഷ്ടപെട്ട പണം തിരികെ ലഭിക്കാനുള്ള നിയമ നടപടി സ്വീകരിക്കണമെന്നും അനിൽ ആവശ്യപ്പെട്ടു . 2018 ഒക്ടോബർ 30നാണ് പയ്യോളി പൊലീസ് സ്റ്റഷനിൽ പരാതി പരാതി നൽകിയത്. എസ്‌ബിഐചെരണ്ടത്തൂർ ബ്രാഞ്ചിനും പരാതി നൽകി. രണ്ടു വർഷം കഴിഞ്ഞിട്ടും യാതൊരു പരിഹാര നടപടിയുമുണ്ടായില്ലെന്നും ബാങ്ക് അധികൃതർ ഉടൻ നടപടി സ്വീകരിക്കണ മെന്നുമാണ് അനിൽ ചാലിൽ ആവശ്യപ്പെടുന്നത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP