Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കോവിഡ്; മേൽശാന്തിയും ക്വാറന്റൈനിൽ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കോവിഡ്; മേൽശാന്തിയും ക്വാറന്റൈനിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്ഷേത്ര മേൽശാന്തിയും ക്വാറന്റൈനിൽ. വിവാഹത്തോടനുബന്ധിച്ച് ജൂൺ 15 മുതൽ അവധിയിലായിരുന്ന കീഴ്ശാന്തിക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ അവധിയിൽ കഴിയുന്നതിനിടെ ഇദ്ദേഹം ഒരു ദിവസം മേൽശാന്തിയെ കാണാനെത്തിയിരുന്നു.

രോ​ഗം സ്ഥിരീകരിച്ച കീഴ്ശാന്തി ചേ‍ർത്തല സ്വദേശിയാണ്. ജൂൺ 28-നാണ് ഇദ്ദേഹം മേൽശാന്തിയെ വീട്ടിലെത്തി സന്ദ‍ർശിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ പ്രതിശ്രുതവധു തമിഴ്‌നാട്ടിൽ വിദ്യാ‍ർത്ഥിയാണ്. വിവാഹത്തിനായി നാട്ടിലെത്തിയ ഈ യുവതിക്കൊപ്പം കീഴ്ശാന്തി കോവിഡ‍് ടെസ്റ്റ് നടത്താനും മറ്റും ആശുപത്രിയിലേക്ക് പോയിരുന്നു. ഫലം വന്നപ്പോൾ പ്രതിശ്രുത വധുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുട‍ർന്നാണ് കീഴ്ശാന്തിയെപരിശോധിച്ചതും കോവിഡ് സ്ഥിരീകരിച്ചതും.

ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. മേൽശാന്തിയുടെ അസാന്നിധ്യത്തിൽ ക്ഷേത്രത്തിൽ എത്തി ക‍‍ർമ്മങ്ങൾ നി‍ർവഹിക്കേണ്ട ചുമതല ഓണം തുരുത്ത് അരവിന്ദവേലി ഇല്ലത്തിലെ മൂത്ത നമ്പൂതിരിക്കാണ്. ഈ ആചാരം അനുസരിച്ച് ഇല്ലത്തെ സുരേഷ് നമ്പൂതിരിയാവും ഇനിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിലെ മേൽശാന്തിയുടെ ചുമതല വഹിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP