Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഇന്ത്യയിൽ നിന്നും വിമാനസർവ്വീസുകൾ ആരംഭിക്കുന്നു; കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാവും സർവീസ് നടത്തുകയെന്നും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി

അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഇന്ത്യയിൽ നിന്നും വിമാനസർവ്വീസുകൾ ആരംഭിക്കുന്നു; കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാവും സർവീസ് നടത്തുകയെന്നും വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനസർവ്വീസുകൾ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയിലേക്കും ഫ്രാൻസിലേക്കും ഇന്ത്യയിൽ നിന്നും വിമാനസർവ്വീസുകൾ ആരംഭിക്കുന്നു. ജർമ്മനിയുമായും വിമാനസർവ്വീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ധാരണയിലായിട്ടുണ്ടെന്ന് വ്യോമയാനവകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിമാനസർവ്വീസ് നടത്താൻ പലരാജ്യങ്ങളിലും ഇപ്പോഴും വിലക്ക് നിലനിൽക്കുന്നുണ്ട്. എങ്കിലും നയതന്ത്ര ചർച്ചകളുടെ ഫലമായി ചില രാജ്യങ്ങളിലേക്കുള്ള വ്യോമയാന സർവ്വീസുകൾ പുനരാംരംഭിക്കാൻ വഴിയൊരുങ്ങിയിട്ടുണ്ട്. കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാവും ഈ രാജ്യങ്ങളിലേക്ക് വ്യോമയാനസർവ്വീസ് ആരംഭിക്കുക - ഹർദീപ് സിങ് പുരി പറഞ്ഞു.

നിലവിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ജൂലൈ 18 മുതൽ ഓഗസ്റ്റ് 1 വരെ എയർ ഫ്രാൻസ് ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലേക്ക് 28 വിമാനസർവ്വീസുകൾ നടത്തും. ജൂലൈ 17 മുതൽ 31 വരെ ഇന്ത്യയിലേക്ക് വിമാനസർവ്വീസ് നടത്താൻ അമേരിക്കയും അനുമതി നൽകിയിട്ടുണ്ടെന്നും ഹർദീപ് സിങ് പുരി അറിയിച്ചു. സർവ്വീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ജർമ്മനിയുമായി ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP