Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിനംപ്രതി എത്തുന്നത് ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 61 ജീവനക്കാർക്ക് പുറമേ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 17 പേർക്കും; രാമചന്ദ്രയിൽ പോയി തുണി വാങ്ങിയവർ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയം മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി; തലസ്ഥാന ജില്ലയെ ആകെ മഹാമാരിയുടെ കരിനിഴലിലാക്കി വസ്ത്രശാലയിലെ ജീവനക്കാർക്കിടയിലെ കോവിഡ് വ്യാപനം

ദിനംപ്രതി എത്തുന്നത് ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 61 ജീവനക്കാർക്ക് പുറമേ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 17 പേർക്കും; രാമചന്ദ്രയിൽ പോയി തുണി വാങ്ങിയവർ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയം മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി; തലസ്ഥാന ജില്ലയെ ആകെ മഹാമാരിയുടെ കരിനിഴലിലാക്കി വസ്ത്രശാലയിലെ ജീവനക്കാർക്കിടയിലെ കോവിഡ് വ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാമചന്ദ്ര ടെക്സ്റ്റൈൽസിലെ ജീവനക്കാർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാന ജില്ലയാകെ കോവിഡ് ഭീതിയിൽ. കഴിഞ്ഞ ദിവസം 61 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ന് 17 പേർക്ക് കൂടിയാണ് വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരം ന​ഗരവാസികൾ മാത്രമല്ല, ജില്ലയുടെ വിവിധ ഭാ​ഗങ്ങളിലുള്ള നൂറുകണക്കിന് ആളുകളാണ് രാമചന്ദ്രയിൽ എത്തുന്നത്. രാമചന്ദ്രയിൽ പോയി തുണി വാങ്ങിയവർ ഉടൻ ആരോഗ്യകേന്ദ്രങ്ങളിൽ ബന്ധപ്പെടണമെന്നും പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. തുണിക്കടയിലെ സാഹചര്യം സമൂഹത്തിൽ വിതച്ച അപകടം വലുതായിരിക്കുമെന്നും എല്ലാ സാഹചര്യവും അടിയന്തിര പ്രാധാന്യത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാമചന്ദ്രയിലെ നിരവധി പേരുടെ ഫലം വരാനുണ്ട്. വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വ്യാപാരശാലയിൽ വന്നുപോയിരുന്നത്. ഇവരെ കണ്ടെത്തുകയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. രാമചന്ദ്രൻ വ്യാപാര ശാലയിൽ ജോലി ചെയ്തിരുന്നവരിൽ ഏറെയും തമിഴ്‍നാട്ടുകാരാണ്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാനത്തെ ആർക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകു.

തിരുവനന്തപുരത്ത് സമ്പർക്കരോഗികളുടെ എണ്ണം വർധിക്കുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. 5 ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടം തിരിച്ചറിയാത്ത 16 പേരുണ്ട്. ഇന്നലെ 91 പേർക്ക് പരിശോധന നടത്തിയപ്പോൾ രാമചന്ദ്രയിലെ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ആ സ്ഥാപനത്തിൽ ജോലി ചെയ്ത 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ജോലി ചെയ്യുന്നവരിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകൾ ഉണ്ട്. ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളിൽ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് പരിശോധന വർധിപ്പിച്ചിട്ടുണ്ട്.

ആളുകൾ ഒരുനിയന്ത്രണവും പാലിക്കാത്ത അവസ്ഥയാണ് തലസ്ഥാനനഗരിയിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി‌. തലസ്ഥാനത്തിന്റെ ഈ അനുഭവം മുൻനിർത്തി പ്രത്യേക പ്രതിരോധ നടപടികൾ പുനക്രമീകരിക്കും. ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കും. റിസൽട്ട് അതിവേഗം കിട്ടും. സ്വകാര്യലാബുകൾ പരമാവധി ഉപയോഗിക്കും. പരിശോധനാകേന്ദ്രങ്ങൾ കൂടുതൽ തുടങ്ങാൻ അനുമതി നൽകും. പഞ്ചായത്തുകളിൽ 100 കിടക്കകൾ ഉള്ള സെന്ററുകൾ തുടങ്ങും. ആരോഗ്യപ്രവർത്തകരെ ആകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലപ്പെടുത്തും. ഏത് നിമിഷവും പ്രവർത്തിക്കുന്ന സേനയെപ്പോലെയാവും. സർക്കാർ ആശുപത്രിയുലുള്ളവർ മാത്രമല്ല സ്വകാര്യമേഖലയിൽ ഉള്ളവരെയും വിദ്യാർത്ഥികളെയും ഉപയോഗിക്കും. സ്വകാര്യആശുപത്രികളെയും ക്ലിനിക്കുകളെയും നല്ലതരത്തിൽ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗബാധിതർ കുതിച്ചുയരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകരെ അണിനിരത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നൂറ് കിടക്കകളുള്ള ഫസ്റ്റ്‌ലൈൻ സെന്ററുകളാണ് ആരംഭിക്കുക. നടത്തിപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെ ഉടൻ കണ്ടെത്തും. ഏതുനിമിഷവും സേവനം ലഭ്യമാകുന്ന രീതിയിൽ ഒരു സേന പോലുള്ള സംവിധാനമാണ് ആരോഗ്യപ്രവർത്തകർക്കായി രൂപംകൊടുക്കുക. സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ടവർക്ക് പുറമെ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്നവരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ അടങ്ങുന്ന ഒരു സംവിധാനമാകുമിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യആശുപത്രികളേയും ക്ലിനിക്കുകളേയും സഹകരിപ്പിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഇതിന് മുൻകൈയെടുക്കും. ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുകയാണ്. അതിവേഗം ഫലം ലഭ്യമാക്കുന്നതിനുള്ള നടപടികളുമുണ്ടാകും. സ്വകാര്യലാബുകൾ പരമാവാധി ഉപയോഗപ്പെടുത്തും. കൂടുതൽ പരിശോധ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അടിയന്തര പ്രധാന്യം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP