Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിക്ക് ഐടി വകുപ്പിന് കീഴിൽ നിയമനം ലഭിച്ചതിൽ മുൻ ഐടി സെക്രട്ടറിക്ക് ജാഗ്രതക്കുറവ്; ചീഫ് സെക്രട്ടറിയുടെ അന്വേഷണ സമിതി റിപ്പോർട്ടിൽ സ്വപ്‌ന സുരേഷിനെ നിയമിച്ചതിൽ അപാകതയെന്ന് കണ്ടെത്തൽ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതോടെ എം.ശിവശങ്കറിന് അന്വേഷണവിധേയമായി സസ്‌പെൻഷൻ; അഖിലേന്ത്യ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കമ്മിറ്റിയുടെ കണ്ടെത്തൽ; വകുപ്പ് തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി

സ്വർണക്കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിക്ക് ഐടി വകുപ്പിന് കീഴിൽ നിയമനം ലഭിച്ചതിൽ മുൻ ഐടി സെക്രട്ടറിക്ക് ജാഗ്രതക്കുറവ്; ചീഫ് സെക്രട്ടറിയുടെ അന്വേഷണ സമിതി റിപ്പോർട്ടിൽ സ്വപ്‌ന സുരേഷിനെ നിയമിച്ചതിൽ അപാകതയെന്ന് കണ്ടെത്തൽ; റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതോടെ എം.ശിവശങ്കറിന് അന്വേഷണവിധേയമായി സസ്‌പെൻഷൻ; അഖിലേന്ത്യ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കമ്മിറ്റിയുടെ കണ്ടെത്തൽ; വകുപ്പ് തല അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടരി എം.ശിവശങ്കറിനെ അന്വേഷണവിധേയമായിസസ്‌പെൻഡ് ചെയ്തു. അഖിലേന്ത്യ സർവീസിലെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് കമ്മിറ്റി കണ്ടെത്തി. വകുപ്പ് തല അന്വേഷണം തുടരും. മുഖ്യമന്ത്രിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. എം.ശിവശങ്കർ അഖിലേന്ത്യാ സർവീസ്ചട്ടങ്ങൾ ലംഘിച്ചു 2. ബന്ധങ്ങളിൽ വേണ്ട ജാഗ്രത പുലർത്തിയില്ല 3. സ്വർണക്കടത്ത് പ്രതികളുമായി ബന്ധം പുലർത്തി എന്നിങ്ങനെയാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്.

ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയതിന തുടർന്നാണ് നടപടി. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ഐടി വകുപ്പിന് കീഴിൽ ജോലി ലഭിച്ചതിൽ ശിവശങ്കറിന് പങ്കുണ്ടോയെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിച്ചത്.

സ്വപ്നയ്ക്ക് നിയമനം നൽകിയതിൽ ശിവശങ്കറിന് ജാഗ്രത കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയെ നിയമിച്ച സാഹചര്യം, അതിലെ ശരിതെറ്റ് എന്നിവയാണ് ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും അന്വേഷിച്ചത്. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. സർവീസ്ചട്ടങ്ങൾ ലംഘിച്ചു, ബന്ധങ്ങളിൽ വേണ്ട ജാഗ്രത പുലർത്തിയില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കരനുമായുള്ള ബന്ധത്തിന്റെ പല തെളിവുകളും പുറത്തുവന്നിട്ടും ശിവശങ്കരനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്

അന്വേഷണത്തിൽ ശിവശങ്കറിനെതിരെ തെളിവുണ്ടെങ്കിൽ കർക്കശ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷത്തിന് പിന്നാലെ എം.ശിവശങ്കറിനെ സസ്‌പെൻഡുചെയ്യണമെന്ന നിലപാട് കടുപ്പിച്ച് സിപിഐയും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി എസ്.സുനിൽ കുമാറും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്. ശിവശങ്കറിനെ സസ്‌പെൻഡുചെയ്യാതെ മുന്നോട്ടുപോകുന്നത് നാണക്കേടാണെന്ന് മന്ത്രിമാർ വ്യക്തമാക്കുകയും ചെയ്തു. കേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

ഇതോടെയാണ് ശിവശങ്കറിനെതിരെ ഇന്നുതന്നെ നടപടിയുണ്ടായത്. 2000ലാണ് ശിവശങ്കറിന് മറ്റു വകുപ്പിൽനിന്ന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടാകുന്നതിന്റെ പേരിൽ മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP