Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധി: സുപ്രീംകോടതിക്ക് നൽകിയ ഹർജിയിൽ കേരളത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധി: സുപ്രീംകോടതിക്ക് നൽകിയ ഹർജിയിൽ കേരളത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ സുപ്രീം കോടതി കേരള സർക്കാരിന്റെ അഭിപ്രായം തേടി. ഹർജിയിൽ കേരള സർക്കാരിനു നോട്ടീസ് അയയ്ക്കാൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശിച്ചു.

മൃഗബലി നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പിഇ ഗോപാലകൃഷ്ണൻ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങളെ ബലി കൊടുക്കുന്നത് തന്റെ മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഹർജിയിൽ പറയുന്നു. ഭരണഘടനയുടെ 25-1 അനുച്ഛേദത്തിന്റെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മൃഗബലി തടഞ്ഞുകൊണ്ടുള്ള സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ജൂൺ 16നാണ് ഹൈക്കോടതി തള്ളിയത്. മൃഗബലി മതത്തിന്റെ അനിവാര്യ ഘടകമാണെന്നു തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ മൃഗബലി അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയിൽ വാദിച്ചത്. ഇത് ഹൈക്കോടതി അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP