Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് ഡിവൈഎഫ്ഐ; യുഎഇ കോൺസുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യം

ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് ഡിവൈഎഫ്ഐ; യുഎഇ കോൺസുലേറ്റ് അറ്റാഷെ ഇന്ത്യ വിട്ട സംഭവത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണം എന്നും ആവശ്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ബിജെപി ശ്രമമെന്ന് ഡിവൈഎഫ്ഐ. കേസിൽ നിർണായക വിവരങ്ങൾ നൽകേണ്ട യുഎഇ കോൺസുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. നിർണായക വിവരങ്ങൾ നൽകേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാൻ മൗനാനുവാദം നൽകിയത് കേസ് അന്വഷണം അട്ടിമറിക്കാൻ വേണ്ടിയാണ്. ഇതിൽ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.

അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താതിരുന്നത് എന്തുകൊണ്ടെന്ന് മുരളീധരൻ വ്യക്തമാക്കണം. വിദേശ കാര്യ സഹമന്ത്രി വി മുരളീധരൻ ഇക്കാര്യത്തിൽ ആദ്യ ഘട്ടം മുതൽ ദുരൂഹമായ ഇടപെടലുകളാണ് നടത്തുന്നത്സ്വ ർണ്ണം വന്നത് ഡിപ്ലോമാറ്റിക് ബാഗേജ് വഴിയല്ലെന്ന് ആദ്യമേ വി മുരളീധരൻ സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ പ്രത്യേക അന്വഷണം ആവശ്യപ്പെടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടാലേ അന്വേഷണം പ്രഖ്യാപിക്കാൻ കഴിയൂ എന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. എന്നാൽ കേന്ദ്രസർക്കാർ എൻഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ജനങ്ങളുടെ ശ്രദ്ധ വഴിതിരിച്ചുവിടാൻ തുടക്കം മുതൽ ശ്രമിക്കുകയാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

അറ്റാഷെയെ ഇന്ത്യയിൽ നിലനിർത്താനും അന്വഷണവുമായി സഹകരിപ്പിക്കാനും വിദേശ കാര്യ മന്ത്രാലയം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന് മുരളീധരൻ വ്യക്തമാക്കണം. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമാണ് യുഎഇക്ക്. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധന നടത്താൻ വളരെ വേഗമാണ് യുഎഇ അനുമതി നൽകിയത്. അറ്റാഷെ രാജ്യത്ത് തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടാൽ അതിനോട് യുഎഇ സഹകരിക്കുമായിരുന്നു. എന്നാൽ അത്തരം ശ്രമം നടത്താൻ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ലെന്നത് ദുരൂഹമാണ്. വിമാനത്താവളം വഴി അറ്റാഷെ മടങ്ങുമ്പോൾ, നമ്മുടെ വിദേശ കാര്യ മന്ത്രാലയം നിശബ്ദമായത്, എൻ ഐ എ കേസ് ദുർബലപ്പെടുത്താൻ വേണ്ടിയാണ്. മുരളീധരൻ എന്തുകൊണ്ടാണ് അന്വഷണത്തെ ഭയപ്പെടുന്നത് എന്നും സംഘടന ചോദിക്കുന്നു.

തീവ്രവാദ ബന്ധമുള്ള, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ഗുരുതരമായ കേസിന്റെ അന്വഷണം ശരിയായി നടക്കേണ്ടതുണ്ട്. കേസിലെ പ്രതികൾ തിരുവനന്തപുരത്തിന് തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലേക്ക് കടക്കാതെ, ബിജെപി ഭരിക്കുന്ന കർണാടകയിലേക്ക് പോയത് നേരത്തെ തന്നെ സംശയാസ്പദമായിരുന്നതാണ്. ഇപ്പോൾ ഈ കേസിൽ നിർണായകമായ വിവരങ്ങൾ നൽകേണ്ട അറ്റാഷെയ്ക്ക് രാജ്യം വിട്ടുപോകാൻ മൗനാനുവാദം നൽകിയതും കേസ് അന്വഷണം അട്ടിമറിക്കാൻ വേണ്ടിയാണ്. ഇതിൽ ബിജെപി നേതൃത്വത്തിനും വിദേശ കാര്യ സഹമന്ത്രി വി മുരളീധരനും പങ്കുണ്ട്. കേസ് അട്ടിമറിക്കാൻ ഒരു വിഭാഗം ബിജെപി നേതാക്കൾ ശ്രമിക്കുകയാണ് എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP