Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിസ്സാന്റെ പുതിയ ബി-എസ്.യു.വി: നിസ്സാൻ മാഗ്‌നൈറ്റ്

നിസ്സാന്റെ പുതിയ ബി-എസ്.യു.വി: നിസ്സാൻ മാഗ്‌നൈറ്റ്

സ്വന്തം ലേഖകൻ

കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി-എസ്.യു.വിയുടെ കൺസെപ്റ്റ് പതിപ്പ് നിസ്സാൻ അവതരിപ്പിച്ചു. നിസ്സാൻ മാഗ്നൈറ്റ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. സാങ്കേതികവിദ്യയാൽ സമ്പന്നവും സ്റ്റൈലിഷുമായ ബി-എസ്.യു.വി ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തും. ജപ്പാനിൽ രൂപകൽപ്പന ചെയ്യുന്ന വാഹനം ഇന്ത്യയിലാണ് നിർമ്മിക്കുക.

'മാഗ്നറ്റിക്', 'ഇഗ്‌നൈറ്റ്' എന്നീ പദങ്ങളുടെ സംയോജനമാണ് മാഗ്നൈറ്റ് എന്ന പേര്. വാഹനത്തിന്റെ രൂപകൽപ്പനയെയും ഗുണങ്ങളെയും പ്രമുഖമാക്കുന്നതാണ് മാഗ്‌നൈറ്റ് എന്ന പദം.നിസ്സാൻ ഇന്ത്യയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിനെയാണ് ഇഗ്നൈറ്റ് എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.

'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്' എന്ന തത്ത്വചിന്തയിലാണ് നിസ്സാൻ മാഗ്നൈറ്റ് നിർമ്മിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്തായിരിക്കും രൂപകൽപ്പന. ശക്തവും ചലനാത്മകവുമായ റോഡ് സാന്നിധ്യം വാഹനം വാഗ്ദാനം ചെയ്യുന്നു. സ്റ്റൈലിഷ് ഡിസൈനോടുകൂടിയ സവിശേഷതകളാൽ സമ്പന്നമായ പ്രീമിയം വാഹനമായിരിക്കും നിസ്സാൻ മാഗ്നൈറ്റ്.

'നിസ്സാന്റെ ആഗോള എസ്.യു.വി ഡിഎൻഎയിലെ പരിണാമത്മകമായ കുതിപ്പാണ് നിസ്സാൻ മാഗ്നൈറ്റ്. കട്ടിങ് എഡ്ജ് ടെക്നോളജിയോടെ എത്തുന്ന മാഗ്‌നൈറ്റ് ഈ വിഭാഗത്തിലെ ഒരു ഗെയിം ചെയിഞ്ചർ വാഹനമായിരിക്കും. നിസ്സാൻ മാഗ്നൈറ്റ് ബി-എസ്.യു.വി വിഭാഗത്തെ തന്നെ പുനർനിർവചിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.' നിസാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP