Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാം സാമുവേൽ അടൂരിന്റെ നിര്യാണത്തിൽ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' അനുശോചിച്ചു

സാം സാമുവേൽ അടൂരിന്റെ നിര്യാണത്തിൽ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ : സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ടും, ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന സാം സാമുവേൽ അടൂരിന്റെ ദേഹ വിയോഗത്തിൽ 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' അനുശോചനം രേഖപ്പെടുത്തി.

സാധാരണക്കാരായ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്‌നങ്ങളിലും, പ്രയാസങ്ങളിലും ഇടപെട്ട് പരിഹാരം കണ്ടെത്തുവാൻ പരിമിതികൾ ഏറെ ഉണ്ടായിട്ടു കൂടി അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സബർമതി കൾച്ചറൽ ഫോറത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കോവിഡ് കാലത്തും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ഓടി നടന്ന നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനെയാണ് ബഹ്റൈനിലെ പ്രവാസി സമൂഹത്തിനു നഷ്ടപ്പെട്ടതെന്നും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' അനുശോചന കുറിപ്പിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP