Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാരിനും മുഖ്യമന്ത്രിക്കും പുറമേ സ്പീക്കർക്കെതിരെയും നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എം.ഉമ്മർ എംഎൽഎയുടെ നോട്ടീസ് നിയമസഭാ സെക്രട്ടറിക്ക്; നോട്ടീസ് ചട്ടം 65 പ്രകാരം; സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള സ്പീക്കറുടെ സംശയകരമായ അടുപ്പം സഭയുടെ അന്തസിന് നിരക്കാത്തതെന്ന് നോട്ടീസിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള വെർച്ച്വൽ റാലി ഓഗസ്റ്റ് 2ന്

സർക്കാരിനും മുഖ്യമന്ത്രിക്കും പുറമേ സ്പീക്കർക്കെതിരെയും നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് എം.ഉമ്മർ എംഎൽഎയുടെ നോട്ടീസ് നിയമസഭാ സെക്രട്ടറിക്ക്; നോട്ടീസ് ചട്ടം 65 പ്രകാരം; സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായുള്ള സ്പീക്കറുടെ സംശയകരമായ അടുപ്പം സഭയുടെ അന്തസിന് നിരക്കാത്തതെന്ന് നോട്ടീസിൽ; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള വെർച്ച്വൽ റാലി ഓഗസ്റ്റ് 2ന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സർക്കാരിനെതിരായ നിലപാട് കടുപ്പിക്കുന്നു. നിയമസഭാ സ്പീക്കറെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചട്ടം 65 പ്രകാരം എം. ഉമ്മർ എംഎ‍ൽഎ. നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകി

'കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത്നിന്നും നീക്കം ചെയ്യുന്നതിന് ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നൽകിയത്.'തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജിൽ സ്വർണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എൻ.ഐ.എ. സംശയിക്കുന്ന കുറ്റവാളികളുമായി കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും, സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവും, സഭയ്ക്ക് അപകീർത്തികരവും പവിത്രവുമായ നിയമസഭയുടെ അന്തഃസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയർത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കർ, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടതിനാൽ .പി. ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കർ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് 'നിയമസഭ സെക്രട്ടറിക്ക് നൽകിയ നോട്ടീസിൽ പറയുന്നു.

കള്ളക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കർ കേരള നിയമസഭയുടെ അന്തസ് കളഞ്ഞ് കുളിച്ചിരിക്കുകയാണെന്ന ്പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. 'ഈ സ്പീക്കർക്കെതിരെ നിരവധി ആരോപണങ്ങൾ പ്രതിപക്ഷത്തിന് ഉന്നയിക്കാനുണ്ട്. കോടിക്കണക്കിന് രൂപ നിയമസഭ മോടി പിടിക്കാൻ വേണ്ടി ചിലവഴിച്ചു. ശങ്കരനാരായണൻ തമ്പിഹാൾ പഞ്ച നക്ഷത്ര സൗകര്യമുള്ളതാക്കി മാറ്റാൻ പതിനാറ് കോടി രൂപയാണ് നീക്കിവച്ചത്. അവസാന കണക്ക് വന്നിട്ടില്ല. ഇത്രയും പണം ധുർത്തടിച്ച സ്പീക്കർ കേരളനിയമസഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ല.സഭയിൽ ഓഡില്ലാത്തതിന്റെ മറവിൽ സ്പീക്കർ ഇഷ്ടം പോലെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചത്. ഇതുപോലെ ഒരു സ്പീക്കറും വിദേശ പര്യടനം നടത്തിയിട്ടില്ല. ഈ സപീക്കർക്ക് ഒരു നിമിഷംആ കസേരയിൽ തുടരാനുള്ള അധികാരമില്ല. കേരള നിയമസഭയുടെ എല്ലാ മഹനീയ പാരമ്പര്യങ്ങളെയും സ്പീക്കർ കളഞ്ഞ് കുളിച്ചിരിക്കുന്നു. അതുകൊണ്ടാണ് സ്പീക്കർക്കെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ യു ഡി ഫ് തിരുമാനിച്ചത്', രമേശ് ചെന്നിത്തല പറഞ്ഞു.

സ്വർണക്കടത്തുകേസിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നു. സർക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രമേയവും കൊണ്ടുവരാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.എന്ന് പ്രമേയം കൊണ്ടുവരണം എന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുതിർന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. ഈ മാസം അവസാനം ചേരുന്ന സഭാസമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന.

കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്വർണക്കടത്തുകേസിലെ മുഖ്യപ്രതിയായി എൻഐഎ കസ്റ്റഡിയിലെടുത്ത വിവാദസ്ത്രീയുമായി പലതരത്തിൽ ബന്ധപ്പെട്ട സ്പീക്കർ, നിയമസഭയുടെ അന്തസ്സിനും അഭിമാനത്തിനും ആഭിജാത്യത്തിനും ഒരിക്കലും യോജിക്കാത്ത തരത്തിലുള്ള പ്രവൃത്തിയിലാണ് ഏർപ്പെട്ടത്. ഇത്തരത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത വ്യക്തികളുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ സ്പീക്കർ രാജിവെക്കണമെന്ന് യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടിരുന്നു. 2020-21 വർഷത്തെ ധനകാര്യ ബിൽ ചർച്ച ചെയ്യാൻ
നിയമസഭാ സമ്മേളനം ജൂലൈ 27 നാണ് വിളിച്ചിരിക്കുന്നത്.

യു.ഡി.എഫ് പ്രക്ഷോഭം

മുഖ്യമന്ത്രി രാജിവയ്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ യു ഡിഎഫ് തിരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരുന്ന 24 ന് എം എൽ എമാർ എം പിമാർ , ഡിസിസി പ്രസിന്റമാർ യു ഡി എ്ഫ് ജില്ലാ ചെയർമാന്മാർ എന്നിവർ മൂന്ന് കേന്ദ്രങ്ങളിലായി സത്യാഗ്രഹം നടത്തും. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ളവർ സെക്രട്ടറിയേറ്റിന് മുന്നിലായിരിക്കും സത്യാഗ്രഹം നടത്തുക. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം ഇടുക്കി തൃശൂർ എറണാകുളം എന്നീ ജില്ലകളിലേത് എറണാകുളത്ത് വച്ചായിരിക്കും. പി ജെ ജോസഫ് ഉദ്ഘാടും ചെയ്യും.പാലക്കാട് കോഴിക്കോട് മലപ്പുറം ജില്ലയിലെ ജനപ്രതിനിധികൾ കോഴിക്കോട് ധർണ നടത്തും മുസ്‌ളിം ലീഗ് സംസ്ഥാന അധ്യക്ഷൻ ജനാബ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.കണ്ണൂർ വയനാട് കാസർകോട് ജില്ലയിലെ പരിപാടി കണ്ണൂർ കളക്റ്ററേറ്റിന് മുന്നിൽ എഐസി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

ഓഗസ്റ്റ് രണ്ടിന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള വെർച്ച്വൽ റാലി സംഘടിപ്പിക്കും.ആരോഗ്യ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കും. അതുകൊണ്ടാണ് എം എൽ എ മാരും എം പിമാരും മാത്രം മതിയെന്നും വർച്ച്വൽ റാലി മതിയെന്നും തിരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP