Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോവിഡ് മഹാമാരിയെ തുടർന്ന് വിവാഹം മാറ്റിവെച്ചത് മൂന്നുതവണ; ഒടുവിൽ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സൻ വിവാഹിതയായി

കോവിഡ് മഹാമാരിയെ തുടർന്ന് വിവാഹം മാറ്റിവെച്ചത് മൂന്നുതവണ; ഒടുവിൽ ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സൻ വിവാഹിതയായി

മറുനാടൻ ഡെസ്‌ക്‌

കോപ്പൻഹേഗൻ: ഒടുവിൽ ഡെന്മാർക്ക് പ്രധാനമന്ത്രി വിവാഹിതയായി. കോവിഡ് മഹാമാരിയെത്തുടർന്ന് മൂന്ന് തവണയാണ് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സന്റെ വിവാഹം നീട്ടിവെച്ചത്. 42 കാരിയായ ഫ്രഡറിക്‌സൻ ചലച്ചിത്ര സംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെങ്ബർഗ്ഗിനെ(50)യാണ് വിവാഹം ചെയ്തത്. മോഅൻ ദ്വീപിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

തന്റെ വിവാഹ ചിത്രം ഫേസ്‌ബുക്കിൽ ഫ്രഡറിക്‌സൻ പങ്കുവെച്ചു. സ്വകാര്യമായി ചെറു രീതിയിലാണ് വിവാഹം നടന്നതെന്ന് ഡാനിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഒട്ടേറെ ഉത്തരവാദിത്വങ്ങളുടെ തിരക്കിലായിരുന്നു. ഇതിനാൽ മൂന്ന് തവണയാണ് വിവാഹം പല പല തീയതികളിലായി നീട്ടിവെച്ചത്. ഒടുവിൽ ബുധനാഴ്ച ഫ്രഡറിക്സൻ വിവാഹിതയാവുകയായിരുന്നു.

2019 ജൂൺ 27നാണ് ഫ്രഡറിക്‌സൻ ഡെന്മാർക്ക് പ്രധാനമന്ത്രി പദവിയിലെത്തുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ആദ്യം വിവാഹം നീട്ടിവെച്ചത്. പിന്നീട് യൂറോപ്യൻ യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായും കോവിഡ് പ്രതിസന്ധിയുടെ ഭാഗമായും വിവാഹം നീട്ടിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP