Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാങ്കുളം ടൗണിൽ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും; സ്ഥലംമാറ്റാൻ തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാധിക്കും; സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാൻ വേണ്ടിയാണ് എന്നും സിപിഐ നേതാവ്; സിനിമാ സ്റ്റൈലിൽ റവന്യൂ-വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ ഭീഷണിയുമായി എത്തിയത് സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസഫ്

മാങ്കുളം ടൗണിൽ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും; സ്ഥലംമാറ്റാൻ തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ സാധിക്കും; സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാൻ വേണ്ടിയാണ് എന്നും സിപിഐ നേതാവ്; സിനിമാ സ്റ്റൈലിൽ റവന്യൂ-വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരെ ഭീഷണിയുമായി എത്തിയത് സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസഫ്

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് റവന്യൂ-വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നേരേ പരസ്യഭീഷണിയുമായി സിപിഐ നേതാവ്. ടൗണിൽ കൊണ്ടു പോയി കെട്ടിയിട്ട് തല്ലുമെന്നും സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാൻ വേണ്ടിയാണെന്നും തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് സിപിഐ നേതാവിന്റെ ഭീഷണി. സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസഫാണ് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ മർദിക്കുമെന്നും ആക്രമിക്കുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തിയത്.

റെയ്ഞ്ച് ഓഫീസറെ സ്ഥലംമാറ്റാൻ തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ മാറ്റാമെന്നും എന്നാൽ ഓഫീസർക്ക് തരാനുള്ളത് തന്നിട്ടേ മാറ്റൂവെന്നും സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി. മാങ്കുളം ടൗണിൽ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയിട്ട് തല്ലാൻ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് ഭീഷണി. ഭീഷണി സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാർ പൊലീസിൽ പരാതി നൽകി.മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കൽ സെക്രട്ടറിക്കെതിരെ കേസുണ്ട്.

ബംഗ്ലാവുതറ അമ്പതാംമൈലിൽ വനംവകുപ്പ് കിടങ്ങ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. കാട്ടാനശല്യം ഒഴിവാക്കാനാണ് വനംവകുപ്പ് കിടങ്ങ് നിർമ്മിച്ചത്. എന്നാൽ പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്നും റോഡിലൂടെയാണ് കിടങ്ങ് നിർമ്മിച്ചതെന്നുമാണ് നാട്ടുകാരുടെ പരാതി. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലകളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് തഹസീൽദാർ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകർക്ക് എതിരെയുള്ള സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്റെ ഭീഷണി.

അതേസമയം, ഹൈക്കോടതി വനപ്രദേശമായി അംഗീകരിച്ച സ്ഥലമാണിതെന്നും വനംവകുപ്പിന്റെ സംരക്ഷണയിലാണ് ഈ പ്രദേശമെന്നും ഡി.എഫ്.ഒ. പ്രതികരിച്ചു. ഇതിനിടെയാണ് സിപിഐ നേതാവ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വർഷങ്ങളായി നാട്ടുകാർ കൈവശം വെയ്ക്കുന്ന ഭൂമിക്ക് രേഖകൾ ലഭ്യമാക്കാതിരിക്കാനാണ് വനംവകുപ്പിന്റെ ശ്രമമെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കാട്ടാനകളെ തടയാനെന്ന പേരിൽ വനംവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിർമ്മിച്ചതെന്നും നാട്ടുകാർക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് സിപിഐയുടെ ആരോപണം. ഇത് ചോദ്യം ചെയ്തപ്പോൾ വനംവകുപ്പ് ജീവനക്കാർ മോശമായി സംസാരിച്ചെന്നും ഇതേത്തുടർന്നുള്ള രോഷപ്രകടനമാണുണ്ടായതെന്നും പ്രവീൺ വിശദീകരിച്ചു. വനപാലകരുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP