Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ'; ഗൈനക്കോളജി ഒ പിയിൽനിന്ന് അർധരാത്രി അജ്ഞാത സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്നതിന്റെ രഹസ്യം അറിയാതെ ഭയന്ന് ജീവനക്കാർ; അധികൃതർ സിസി ടിവി കാമറകൾ പരിശോധിക്കുന്നു; പരിസരത്തെ കാടുകയറിക്കിടക്കുന്ന പ്രദേശങ്ങളിലും പരിശോധന; കോട്ടയം മെഡിക്കൽ കോളജിലെ 'പ്രേതബാധ'യിൽ ദുരൂഹത അവസാനിക്കുന്നില്ല

'എന്നെ രക്ഷിക്കണേ, എന്നെ രക്ഷിക്കണേ'; ഗൈനക്കോളജി ഒ പിയിൽനിന്ന് അർധരാത്രി അജ്ഞാത സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്നതിന്റെ രഹസ്യം അറിയാതെ ഭയന്ന് ജീവനക്കാർ; അധികൃതർ സിസി ടിവി കാമറകൾ പരിശോധിക്കുന്നു; പരിസരത്തെ കാടുകയറിക്കിടക്കുന്ന പ്രദേശങ്ങളിലും പരിശോധന; കോട്ടയം മെഡിക്കൽ കോളജിലെ 'പ്രേതബാധ'യിൽ ദുരൂഹത അവസാനിക്കുന്നില്ല

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം: മെഡിക്കൽ കോളജിലെ ഗൈനക്കോളജി ഒ പി വിഭാഗം പ്രവർത്തിക്കുന്ന ഭാഗത്തു നിന്നും രാത്രികളിൽ സ്ത്രീയുടെ നിലവിളികേൾക്കുന്നതായുള്ള സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം ഊർജ്ജിതപ്പെടുത്തി. കെട്ടിടത്തിലേയ്ക്ക് തിരിച്ച് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പരിശോധിച്ചുവരികയാണെന്ന് അധികൃർ അറിയിച്ചു.

കെട്ടിടത്തിന്റെ കുറച്ചുഭാഗത്ത് ഇരുട്ടുണ്ട്്.കാമറയിൽപ്പെടാതെ ഭിത്തിയോട് ചേർന്ന് നടന്നാൽ ഈ ഭാഗത്തെത്താമെന്ന നിരീക്ഷണവും ഇപ്പോൾ ചർച്ചയായിട്ടുണ്ട്. പ്രദേശത്ത് ശക്തമായ നിരീക്ഷണത്തിന് ഹോസ്പിറ്റൽ സെക്യൂരിറ്റി വിഭാഗത്തിന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് സെക്യൂരിറ്റി വിഭാഗം ചീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ വസ്തുത എന്ന് ഈ ഘട്ടത്തിൽ കൃത്യമായി പറയാനാവില്ലന്നും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ മറുനാടനോട് വ്യക്തമാക്കി.

കെട്ടിടത്തിന് സമീപത്തെ 12 ഏക്കറോളം ഭൂമി കാടുകയറി കിടക്കുകയാണ്.രാത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സാമൂഹിക വിരുദ്ധർ ആരെങ്കിലും ശബ്ദം പുറപ്പെടുവിച്ച ശേഷം മാറിനിന്നതാണോ എന്ന സംശയവും അധികൃതർക്കുണ്ട്. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുള്ള അതിഥിത്തൊഴിലാളികളിൽ ചിലർ ഇവിടെത്തത്തെ തങ്ങുന്നതായുള്ള വിവരവും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും അധികൃതർ വെളിപ്പെടുത്തി.

രാത്രി കാലങ്ങളിൽ രക്ഷിക്കണേ എന്നുള്ള സ്ത്രീയുടെ നിലവിളി കേൾക്കാറുണ്ടെന്നും ശബ്ദം കേട്ട ഭാഗത്തെത്തി പരിശോധിക്കുമ്പോൾ ആരെയും കാണുന്നില്ലന്നുമാണ് അനുഭവസ്ഥർ പൊലീസിനോടും മെഡിക്കൽ കോളേജ് അധികൃതരോടും വെളിപ്പെടുത്തിയിട്ടുള്ളത്. ഇതേതത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രേതബാധ എന്നതരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചാരണവും ശക്തിപ്പെട്ടിരുന്നു.സംഭവത്തിന്റെ സത്യസ്ഥിതി മനസ്സിലാക്കാൻ മെഡിക്കൽ കേളേജ് അധികൃതർ പൊലീസിന്റെ സഹായവും തേടിയിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ കേസെടുത്തന്വേഷിയ്‌ക്കേണ്ട എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന.സംഭവം സംബന്ധിച്ച് അറിവ് ലഭിച്ചിരുന്നെന്നും ഇക്കാര്യത്തിൽ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലന്നും ഗാന്ധിനഗർ പൊലീസ് അറിയിച്ചു. ഹൊറർ സിനിമകളിൽ കണ്ടുശീലിച്ച ചില രംഗങ്ങൾ കഴിഞ്ഞ കുറച്ചുകാലമായി കോട്ടയം മെഡിക്കൽ കോളജിൽ ആവർത്തിക്കുന്നതോടെ ജനം ആശങ്കയിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കേട്ടുകൊണ്ടിരിക്കുന്ന അജ്ഞാത നിലിവിളി ശബ്ദം ജനങ്ങളിൽ ഭീതി ഉയർത്തുന്നത്. വിജനമായ കെട്ടിടത്തിൽ നിന്നും 'എന്നെ രക്ഷിക്കണേ' എന്നു എന്ന ഉച്ചത്തിലുള്ള നിലവിളി ശബ്ദം ആണ് കേൾക്കുക. ഇത് കേട്ട് ഇപ്പോൾ ആരും ആ ഭാഗത്തേക്ക് പോവാൻ ധൈര്യം കാണിക്കുന്നില്ല. രാത്രി കാലം കേൾക്കുന്ന ഈ ശബ്ദത്തിനുടമയെ മുമ്പ്് പല തവണ ശ്രമിച്ചിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഗൈനക്കോളജി ഒ.പിയിൽ നിന്നും രാത്രി പന്ത്രണിനു പന്ത്രണ്ടരക്കും ആണ് സ്ത്രീയുടെ നിലവിളി കേൾക്കുക. ശബ്ദം കേട്ട് പരിശോധിക്കാൻ ചെന്നാൽ ആരെയും കാണാനും കഴിയില്ല. സംഭവം തുടർകഥയായതോടെയാണ് ആളുകൾ ഭയന്ന് ഈ ഭാഗത്തേക്ക് പോകാൻ മടിക്കുന്നത്.പരാതി ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ഞായറാഴ്ചയും സമാന സംഭവം നടന്നു. വൈകീട്ട് ഒ.പി പൂട്ടാൻ പോയ സുരക്ഷാ ജീവനക്കാരിക്ക് പത്തു മിനുട്ട് ശ്രമിച്ചിട്ടും വാതിൽ പൂട്ടാൻ സാധിച്ചില്ല. വളരെ ശ്രമപ്പെട്ടാണ് ഇവർ വാതിൽ പൂട്ടിയത്.

ഇനി മുതൽ ഈ ഭാഗത്തേക്ക് പോവില്ല എന്നും സമീപത്തുള്ള വിശ്രമമുറിയിൽ രാത്രിയിൽ പോവില്ല എന്നും സ്ത്രീകൾ പറയുന്നു. ഇതേതുടർന്ന് സംഭവത്തിൽ പരിശോധന നടത്തുമെന്ന് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP