Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയുടെ സുഹൃത്തായ മയക്കുമരുന്നു മാഫിയ തലവനെ അറസ്റ്റ് ചെയ്തു; വിട്ടയക്കാൻ ആവശ്യപ്പെട്ട് സമ്മർദം; ബിജെപി മുഖ്യമന്ത്രിക്ക് എതിരെ ഐപിഎസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം; തൗനാവോജാം ബൃന്ദ ഐപിഎസിന്റെ സത്യവാങ്മൂലത്തിൽ കുരുങ്ങി മണിപ്പൂർ സർക്കാർ

ഭാര്യയുടെ സുഹൃത്തായ മയക്കുമരുന്നു മാഫിയ തലവനെ അറസ്റ്റ് ചെയ്തു; വിട്ടയക്കാൻ ആവശ്യപ്പെട്ട് സമ്മർദം; ബിജെപി മുഖ്യമന്ത്രിക്ക് എതിരെ ഐപിഎസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം; തൗനാവോജാം ബൃന്ദ ഐപിഎസിന്റെ സത്യവാങ്മൂലത്തിൽ കുരുങ്ങി മണിപ്പൂർ സർക്കാർ

സ്വന്തം ലേഖകൻ

കോഹിമ: മണിപ്പൂർ സർക്കാറിനെ വിവാദത്തിലാക്കി ഐപിഎസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ. പൊലീസ് അറസ്റ്റു ചെയ്ത മയക്കുമരുന്ന് മാഫിയാ തലവനെ വിട്ടയക്കാൻ വേണ്ടി സമ്മർദ്ദം ചെലുത്തിയത് മുഖ്യമന്ത്രിയാണെന്ന ആരോപണമാണ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകിയത് ബൃന്ദ ഐപിഎസ്സാണ്.

ചണ്ടേൽ ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ ചെയർമാനായി പ്രവർത്തിച്ച ലുഖോസെനി സൗവിനെതിരെയുള്ള ചാർജ് ഷീറ്റ് പിൻവലിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയതെന്ന് ഐപിഎസ് ഓഫീസർ വ്യക്തമാക്കി. സൗവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടതിയെ വിമർശിച്ച് ഫെയ്്ബുക്ക് പോസ്റ്റിട്ടതിന് കോടതിയലക്ഷ്യ കേസ് നേരിടുകയാണ് ബൃന്ദ്.

2018 ജൂൺ 19ന് രാത്രിയാണ് ബൃന്ദയുടെ നേതൃത്വത്തിലുള്ള നാർക്കോട്ടിക് ആൻഡ് അഫയേഴ്സ് ബോർഡർ ടീം ഇയാളെ അറസ്റ്റ് ചെയ്തത്. 4.595 കിലോ ഹെറോയിനും 2,80,200 ഗുളികകളും 57.18 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വാട്സ്ആപ്പ് കോൾ എത്തി. മുഖ്യമന്ത്രിയോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. മയക്കുമരുന്ന് ശേഖരമുണ്ടെന്ന വിവവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് താൻ മുഖ്യമന്ത്രിയെ അറിയിച്ചു. തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാനായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം.

വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് സൗ ആദ്യംമുതൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ താൻ അതിന് കൂട്ടാക്കിയില്ല. അറസ്റ്റിന് പിന്നാലെ തന്നെ കാണാനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അസ്നികുമാർ, അറസ്റ്റിലായ എഡിസി ചെയർമാൻ മുഖ്യമന്ത്രിയുടെ ഭാര്യയുടെ അടുത്ത ആളാണെന്നും വിട്ടയക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും അസ്നികുമാർ പറഞ്ഞു. എന്നാൽ മയക്കുമരുന്നുകൾ പിടിച്ചെടുത്ത സാഹചര്യത്തിൽ വിട്ടയക്കാൻ സാധിക്കില്ല എന്നായിരുന്നു തന്റെ മറുപടി. വീണ്ടും മടങ്ങിയെത്തിയ അസ്നികുമാർ, മുഖ്യമന്ത്രിയും ഭാര്യയും തന്റെ നടപടിയിൽ ദേഷ്യത്തിലാണെന്നും എത്രയും വേഗം എഡിസി ചെയർമാനെ വിട്ടയക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

മയക്കുമരുന്നു വേട്ടയിൽ 150ഓളം ഓഫീസർമാർ പങ്കെടുത്തിരുന്നു. നിരവധി സാക്ഷികളുമുണ്ട്. എങ്ങനെയാണ് പ്രതിയെ വിട്ടയക്കുന്നതെന്ന് താൻ ചോദിച്ചു. ഇയാൾ നിരപരാധിയാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും വ്യക്തമാക്കി. ജോലിയിൽ സംതൃപ്തയല്ലെങ്കിൽ ഏപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടാണ് ഡൽഹിയിൽ നിന്നുള്ള പ്രത്യേക നിർദേശത്തിൽ താൻ മണിപ്പൂരിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രിയുടെ ഭാര്യയുടെ അജണ്ടകൾക്ക് വേണ്ടി തന്റെ കരിയർ നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടയക്കില്ലെന്നും ബൃന്ദ സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതിയെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഇംഫാൽ വെസ്റ്റ് എസ്‌പിയും തന്നെ സമീപിച്ചിരുന്നെന്നും ബൃന്ദ വ്യക്തമാക്കി. കോടതിയിൽ സമർപ്പിച്ച ചാർജ് ഷീറ്റ് റദ്ദ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, ഡിജിപിയും തന്നോട് ആവശ്യപ്പെട്ടെന്ന് ബൃന്ദ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP