Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാഹോയുടെ വിതരണ പങ്കാളിയായത് ബ്രിജേഷ് മുഹമ്മദ്; ഒടിയനും ഷൈലോക്കും യമണ്ടൻ പ്രണയകഥയുമായി സഹകരിച്ച വിതരണക്കാരനെ ഫൈസൽ ഫരീദാക്കിയത് മോഹൻലാലിനേയും മമ്മൂട്ടിയേയും ചർച്ചയിലേക്ക് വലിച്ചിടാൻ; ഫെഫ്കാ നേതാവ് ഉണ്ണികൃഷ്ണനുമായി സഹകരിച്ച ബിസിനസ്സുകാരനെ വില്ലനാക്കിയത് സിനിമയിലെ മാഫിയാ ബന്ധങ്ങളിലെ അന്വേഷണം വഴി തിരിച്ചു വിടാൻ; ഫോർട്ട് കൊച്ചിയിലെ സിനിമാ മാഫിയ എൻഐഎ നിരീക്ഷണത്തിൽ തന്നെ

സാഹോയുടെ വിതരണ പങ്കാളിയായത് ബ്രിജേഷ് മുഹമ്മദ്; ഒടിയനും ഷൈലോക്കും യമണ്ടൻ പ്രണയകഥയുമായി സഹകരിച്ച വിതരണക്കാരനെ ഫൈസൽ ഫരീദാക്കിയത് മോഹൻലാലിനേയും മമ്മൂട്ടിയേയും ചർച്ചയിലേക്ക് വലിച്ചിടാൻ; ഫെഫ്കാ നേതാവ് ഉണ്ണികൃഷ്ണനുമായി സഹകരിച്ച ബിസിനസ്സുകാരനെ വില്ലനാക്കിയത് സിനിമയിലെ മാഫിയാ ബന്ധങ്ങളിലെ അന്വേഷണം വഴി തിരിച്ചു വിടാൻ; ഫോർട്ട് കൊച്ചിയിലെ സിനിമാ മാഫിയ എൻഐഎ നിരീക്ഷണത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലിൽ നടന്ന സിനിമാ ലോഞ്ചിനു നയതന്ത്ര സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് എത്തിയെന്ന പ്രചാരണത്തിന് പിന്നിൽ സ്വർണ്ണ കടത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും പോലും പ്രതിസ്ഥാനത്ത് നിർത്താനുള്ള ഗൂഡ നീക്കം. എന്നാൽ പ്രചരിച്ചതു പോലെ കൊച്ചിയിൽ നടന്ന തെലുങ്ക് ചിത്രമായ സഹോയുടെ പരിപാടിയിൽ ഫെസൽ ഫരീദ് പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമായി. മറ്റൊരു വ്യക്തിയുടെ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകിയതിന് പിന്നിൽ സിനിമയിലെ പോരാണ്.

2019 ലായിരുന്നു സിനിമാ ലോഞ്ച് സംഘടിപ്പിച്ചത്. എന്നാൽ, പ്രാഥമികമായി നടത്തിയ അന്വേഷണങ്ങളിൽനിന്നു ഫൈസൽ ഫരീദ് പരിപാടിയിൽ പങ്കെടുത്തതായി സ്ഥിരീകരണമില്ല. സഹോ എന്ന ചിത്രത്തിന്റെ വിതരണാവകാശം കേരളത്തിൽ നേടിയത് ബി ഉണ്ണികൃഷ്ണനായിരുന്നു. ബ്രിജേഷ് മുഹമ്മദായിരുന്നു പങ്കാളി. ബ്രിജേഷ് മുഹമ്മദിന്റെ ചിത്രമാണ് ഫൈസൽ ഫരീദിന്റെ ചിത്രമായി പ്രചരിപ്പിക്കാൻ ശ്രമിച്ചത്. ഒടിയൻ, ഷൈലോക്, യമണ്ടൻ പ്രണയ കഥ തുടങ്ങിയ ചിത്രങ്ങളുമായും ബ്രിജേഷ് സഹകരിച്ചിരുന്നു. ഇങ്ങനെ മുൻനിര നായകന്മാരുമായി ബന്ധപ്പെട്ട് സ്വർണ്ണ കടത്ത് കേസ് ചർച്ചയാക്കാനായിരുന്നു ഗൂഡനീക്കം. സ്വർണ്ണ കടത്തിൽ അറസ്റ്റിലായവരുടെ സിനിമാ ബന്ധങ്ങൾ പലതരത്തിൽ ചർച്ചയായിരുന്നു. ഇതോടെയായിരുന്നു വ്യാജ പ്രചരണം എത്തിയത്.

ഫൈസലിനു മലയാള സിനിമയുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധമുള്ളതായി വിവരം ലഭിച്ചാൽ അന്വേഷണം ആ ദിശയിലേക്കും നീങ്ങും. ഫൈസലിനായി എൻ.ഐ.എ. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ്. ദുബായിയിലുള്ള ഫൈസലിനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായവും തേടും. കഴിഞ്ഞ മൂന്നു ദിവസമായി ഫൈസലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. സ്വർണക്കടത്തിൽനിന്നുള്ള പണം തീവ്രവാദമേഖലയിലേക്ക് എത്തിയോയെന്നതാണ് എൻ.ഐ.എ. പരിശോധിക്കുന്നത്. മറ്റു ബിസിനസ് മേഖലകളിലേക്കു പണമൊഴുകാനുള്ള സാധ്യതയും അന്വേഷണസംഘം സൂചിപ്പിക്കുന്നു. സിനിമാ ബന്ധമടക്കമുള്ള കാര്യത്തിൽ ആഴത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ മറ്റ് അന്വേഷണ ഏജൻസികൾക്കു വിവരങ്ങൾ കൈമാറാനും സാധ്യതയുണ്ട്.

ഇതു മനസ്സിലാക്കിയാണ് മുൻ നിര നടന്മാരെ പ്രതിസ്ഥാനത്താക്കാനുള്ള ഗൂഢാലോചന നടന്നത്. ആരോപണ ദിവസം ഉണ്ണികൃഷ്ണനോടൊപ്പം വേദി പങ്കിട്ടത് ഫൈസൽ ഫരീദ് അല്ലെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും മറുനാടന് കിട്ടി. എന്നാൽ സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി തൃശൂർ കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദിന്റെ ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായുള്ള ബന്ധവും എൻഐഎ അന്വേഷിക്കുന്നുണ്ട്. കൊച്ചി, ഫോർട്ട് കൊച്ചി ആസ്ഥാനമായി ഒരു ചലച്ചിത്ര മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. സ്വർണക്കടത്തിലെ പണം തീവ്രവാദപ്രവർത്തനങ്ങൾക്കു പുറമേ സിനിമ നിർമ്മാണത്തിലും വിനിയോഗിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.

2019ൽ പുറത്തിറങ്ങിയ മലയാള ചിത്രത്തിനു സാമ്പത്തികസഹായം ലഭിച്ചത് ഫൈസലിൽ നിന്നാണെന്ന സൂചന എൻഐഎക്ക് ലഭിച്ചതായി റിപ്പോർട്ടുണ്ട്. 2019 ഓഗസ്റ്റിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഒരു തെലുങ്ക് സിനിമയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിരുന്നുസത്കാരത്തിൽ ഫൈസൽ എത്തിയിരുന്നതായി എൻഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് മറ്റ് പല കഥകളും പ്രചരിക്കുന്നത്. സരിത്തും സ്വപ്നയും ഉൾപ്പെട്ട സംഘം ജൂൺ മാസത്തിൽ മാത്രം 70 കിലോ ഗ്രാം സ്വർണം കടത്തിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മൂന്ന് തവണയായാണ് സ്വർണം കടത്തിയത്. കാർഗോയിലെത്തുന്ന സ്വർണം എയർപോർട്ടിൽനിന്നു നേരെ സന്ദീപിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇവിടെവെച്ച് ബാഗ് തുറന്ന് സ്വർണം വിതരണം ചെയ്തു.

70 കിലോ ഗ്രാം സ്വർണത്തിൽനിന്നു 33 കിലോ സ്വർണം മലപ്പുറം സ്വദേശിയായ സെയ്തലവി എന്നയാൾ വാങ്ങിയിട്ടുണ്ടെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സെയ്തലവിയെ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് സംഘവുമായി ദീർഘകാലമായി ഇടപാട് തുടരുന്നയാളാണ് സെയ്തലവി. ഇതോടൊപ്പം ഇടപാടുകാരനായ അൻവർ എന്ന മലപ്പുറം സ്വദേശിയുടെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമേ സ്വർണം ജൂവലറികൾക്ക് കൈമാറിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം എസ്എസ് ജൂവലറി ഉടമയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP