Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാചകന്റെ കുട്ടിക്കാലം പറയുന്ന സിനിമയുടെ ഓൺലൈൻ റിലീസ് തടയണമെന്ന് മഹാരാഷ്ട്ര സർക്കാർ; സിനിമക്കെതിരെ പരാതിയുമായി രംഗത്തുവന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനയായ റാസ അക്കാദമി

പ്രവാചകന്റെ കുട്ടിക്കാലം പറയുന്ന സിനിമയുടെ ഓൺലൈൻ റിലീസ് തടയണമെന്ന് മഹാരാഷ്ട്ര സർക്കാർ; സിനിമക്കെതിരെ പരാതിയുമായി രംഗത്തുവന്നത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനയായ റാസ അക്കാദമി

സ്വന്തം ലേഖകൻ

മുംബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ കുട്ടിക്കാലം ചിത്രീകരിച്ച സിനിമ വിവാദത്തിൽ. 'മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ്' സിനിമയുടെ ഡിജിറ്റൽ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് കേന്ദ്രത്തിന് കത്തയച്ചു. ഈമാസം 21ന് ഓൺലൈനായി സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ച സാഹര്യത്തിലാണിത്.

സിനിമക്കെതിരെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുസ്ലിം സംഘടനയായ റാസ അക്കാദമി രംഗത്ത് എത്തുകയും പ്രദർശനം തടയണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്.

പ്രവാചകന്റെ13 വയസ്സുവരെയുള്ള സംഭവങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്. ഇറാനിയൻ സംവിധായകനായ മാജിദ് മജീദിയുടേതാണ് 2015ൽ ഇറങ്ങിയ ഈ സിനിമ. എ.ആർ.റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. സിനിമ ഇറങ്ങിയപ്പോൾതന്നെ നിരോധിക്കണമെന്നാവശ്യപ്പെട്ട് റാസ അക്കാദമി രംഗത്ത് വന്നിരുന്നു. മാജിദ് മജീദിക്കും റഹ്മാനുമെതിരെ റാസ അക്കാദമി ഇറക്കിയ ഫത്്വയും വിവാദമായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമാണുയർന്നത്.

നേരത്തെ പാട്ടിലൂടെ പ്രവാചകനെയും ഭാര്യയെയും അപമാനിച്ചെന്നാരോപിച്ച് ഒമർലുലുവിന്റെ 'അഡാർ ലൗവി'നെതിരെയും പ്രിയാ വാര്യർക്കെതിരെയും റാസ അക്കാദമി രംഗത്ത് എത്തിയിരുന്നു. 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിനെതിരെയായിരുന്നു അവർ രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP